ഞായറാഴ്‌ച, ഫെബ്രുവരി 04, 2007


www . സൌഗന്ധികം . com


സൌഗന്ധികം സെര്‍ച്ചു ചെയ്യുന്നതിനിടയില്
‍നാലു വൈറസുകള്‍ ഭീമന്റെ വഴി മുടക്കി

ഗദകൊണ്ടും കരുത്തുറ്റ മാംസപേശികള്‍ കൊണ്ടും
അവറ്റകളെ തുരത്താനാകാതെ കുഴഞ്ഞു

പല തവണയും സൗഗന്ധികത്തിന്റെ സ്പെല്ലിംഗ്‌ തെറ്റി

പൂക്കളായ പൂക്കളെക്കുറിച്ചുള്ള
മുഴുവന്‍ സൈറ്റുകളിലും ചുറ്റി നടന്നുകണ്ണുകള്‍ കഴച്ചു

മുക്കുറ്റി.com ബോഗണ്‍വില്ല.com
ഓര്‍ക്കിഡ്‌ തുമ്പ
മൗസില്‍ തൊട്ടപ്പോള്‍ ചുരുങ്ങിപ്പോയ തൊട്ടാവാടി.com

മുള്ളുകൊള്ളാത്ത യാത്ര
കരിങ്കല്‍ ശരീരത്തിനുള്ളിലെ നീരുറവയില്‍ചില പൂക്കള്‍ വിരിഞ്ഞു

പൂ പൂ എന്നു ഇടക്കിടെ പിറുപിറുത്തു

മാംസപുഷ്പ്പങ്ങള്‍ പൂത്തുലയുന്ന വളക്കൂറുള്ള ഡോട്ട്‌ കോമുകള്
‍വിവസ്ത്രയാക്കപ്പെട്ട ഭാര്യയെ ഇടക്കെല്ലാം മറന്നു

മല്ലന്മാരെക്കുറിച്ചുള്ള വെബ്‌ പേജുകള്‍ക്കു
മുന്‍പില്‍ അല്‍ഭുതപ്പെട്ടിരിക്കുമ്പോള്‍
ഒരു മെസേജു
വിഷയം-സൗഗന്ധികത്തെക്കുറിച്ചു സൂചന

ഇന്‍ബോക്സില് ‍സൗഗന്ധികത്തിന്റെ
ലക്ഷണങ്ങളുമായി ബ്ലാക്ക്‌ മൂണ്‍

ലാറ്റിനമേരിക്കയില്‍ നിന്നുള്ള
സുഗന്ധമില്ലാത്ത പുഷ്പ്പത്തെ അയാള്‍ ഇഷ്ടപ്പെട്ടു

ഇ വനത്തിലൂടെ
ഇനി ഒരടിപോലും വയ്യെന്നു ഉള്ളിലുറച്ചു
ബ്ലാക്കുമൂണ്‍ ഡൗണ്‍ലോഡ്‌ ചെയ്തു

മോര്‍ഫു ചെയ്തു ചില്ലറ മാറ്റങ്ങള്
‍പിന്നെ ഒരു കളര്‍പ്രിന്റ്‌

അഞ്ചെണ്ണത്തിന്റെ ഭാര്യാപദം അലങ്കരിച്ചിട്ടും
ബോറടിച്ചിരുന്ന പാഞ്ചാലി തുള്ളിച്ചാടി

സൗഗന്ധികത്തിന്റെ നാലു ഫോട്ടോസ്റ്റാറ്റു കോപ്പികള്‍
എടുത്തു ഡോക്ടറേറ്റിനുള്ള അപേക്ഷാഫോറവുമായി
പൂമുഖത്തേക്കു പോയി

ചരിത്രത്തില്‍ സുഗന്ധമില്ലാത്തഒരു നുണ വിരിഞ്ഞു


^ 2000

22 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

"മുക്കുറ്റി.com ബോഗണ്‍വില്ല.com
ഓര്‍ക്കിഡ്‌ തുമ്പ
മൗസില്‍ തൊട്ടപ്പോള്‍ ചുരുങ്ങിപ്പോയ തൊട്ടാവാടി.com

മുള്ളുകൊള്ളാത്ത യാത്ര
കരിങ്കല്‍ ശരീരത്തിനുള്ളിലെ നീരുറവയില്‍ചില പൂക്കള്‍ വിരിഞ്ഞു

പൂ പൂ എന്നു ഇടക്കിടെ പിറുപിറുത്തു

മാംസപുഷ്പ്പങ്ങള്‍ പൂത്തുലയുന്ന വളക്കൂറുള്ള ഡോട്ട്‌ കോമുകള്
‍വിവസ്ത്രയാക്കപ്പെട്ട ഭാര്യയെ ഇടക്കെല്ലാം മറന്നു

മല്ലന്മാരെക്കുറിച്ചുള്ള വെബ്‌ പേജുകള്‍ക്കു
മുന്‍പില്‍ അല്‍ഭുതപ്പെട്ടിരിക്കുമ്പോള്‍
ഒരു മെസേജു ...."

7 വര്‍ഷം മുന്‍പു
എഴുതിയതാണു.

ഇന്നാണെങ്കില്‍ മറ്റൊന്നു
ആകുമായിരുന്നു

എന്തോ
മാറ്റങ്ങള്‍ വരുത്താന്‍
തോന്നുന്നില്ല.

കണ്ണൂസ്‌ പറഞ്ഞു...

പഴയ കോഴിയുടെ നീറല്‍ ഇവിടേയും വന്നു, അല്ലേ വില്‍സാ.

20 കൊല്ലം കഴിഞ്ഞാലും വില്‍സണ്‍ ഈ കവിത മാറ്റിയെഴുതില്ല.

(ഞാന്‍ ബ്ലാക്ക്‌ മൂണ്‍ ഡൌണ്‍ലോഡ്‌ ചെയ്ത്‌ ഡെസ്‌ക്‍ടോപ്പിലിട്ടു. ഭീമനും പാഞ്ചാലിക്കും ജലദോഷമായിരുന്നിരിക്കും. എനിക്കതിന്റെ സുഗന്ധം കിട്ടി.:-)

Kuzhur Wilson പറഞ്ഞു...

"പഴയ കോഴിയുടെ നീറല്‍ ഇവിടേയും വന്നു, അല്ലേ വില്‍സാ.

20 കൊല്ലം കഴിഞ്ഞാലും വില്‍സണ്‍ ഈ കവിത മാറ്റിയെഴുതില്ല.

(ഞാന്‍ ബ്ലാക്ക്‌ മൂണ്‍ ഡൌണ്‍ലോഡ്‌ ചെയ്ത്‌ ഡെസ്‌ക്‍ടോപ്പിലിട്ടു. ഭീമനും പാഞ്ചാലിക്കും ജലദോഷമായിരുന്നിരിക്കും. എനിക്കതിന്റെ സുഗന്ധം കിട്ടി.:-)
"
kanoose,
marupadiyum
kavithayayi

ithu first vannthu
www.puzha.com il anu

ippol
puzha-yahoo
vivadam nadakkukayannllo ?
verhtue orthu ennu mtahram

Kuzhur Wilson പറഞ്ഞു...

"പഴയ കോഴിയുടെ നീറല്‍ ഇവിടേയും വന്നു, അല്ലേ വില്‍സാ.

20 കൊല്ലം കഴിഞ്ഞാലും വില്‍സണ്‍ ഈ കവിത മാറ്റിയെഴുതില്ല.

(ഞാന്‍ ബ്ലാക്ക്‌ മൂണ്‍ ഡൌണ്‍ലോഡ്‌ ചെയ്ത്‌ ഡെസ്‌ക്‍ടോപ്പിലിട്ടു. ഭീമനും പാഞ്ചാലിക്കും ജലദോഷമായിരുന്നിരിക്കും. എനിക്കതിന്റെ സുഗന്ധം കിട്ടി.:-)
"
kanoose,
marupadiyum
kavithayayi

ithu first vannthu
www.puzha.com il anu

ippol
puzha-yahoo
vivadam nadakkukayannllo ?
verhtue orthu ennu mtahram

Unknown പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
മാറ്റിയെഴുതാഞ്ഞത് നന്നായി. കവിത രസിച്ചു. പ്രത്യേകിച്ചും അവസാനത്തെ ഡോക്ടറേറ്റ് പ്രയോഗം. :-)

സുല്‍ |Sul പറഞ്ഞു...

വിത്സന്‍
കവിത നന്നായി.

-സുല്‍

Visala Manaskan പറഞ്ഞു...

“അഞ്ചെണ്ണത്തിന്റെ ഭാര്യാപദം അലങ്കരിച്ചിട്ടും
ബോറടിച്ചിരുന്ന പാഞ്ചാലി തുള്ളിച്ചാടി!“

വിത്സണ്‍ .. എന്നാ അലക്ക് ഹോ!!

Kuzhur Wilson പറഞ്ഞു...

"“അഞ്ചെണ്ണത്തിന്റെ ഭാര്യാപദം അലങ്കരിച്ചിട്ടും
ബോറടിച്ചിരുന്ന പാഞ്ചാലി തുള്ളിച്ചാടി!“

വിത്സണ്‍ .. എന്നാ അലക്ക് ഹോ!!"

visalan.
kodakarakkaran

boradikkunna bharthakkanmaarekkurichu aara ezhuthunne ?

njan illa.

Unknown പറഞ്ഞു...

‘സൗഗന്ധികത്തിന്റെ നാലു ഫോട്ടോസ്റ്റാറ്റു കോപ്പികള്‍
എടുത്തു ഡോക്ടറേറ്റിനുള്ള അപേക്ഷാഫോറവുമായി
പൂമുഖത്തേക്കു പോയി

ചരിത്രത്തില്‍ സുഗന്ധമില്ലാത്തഒരു നുണ വിരിഞ്ഞു‘

കവിതയുടെ ചരിത്രത്തില്‍ സൌഗന്ധികത്തിന്റെ പുതിയ വേര്‍ഷന്‍!?.

അജ്ഞാതന്‍ പറഞ്ഞു...

അല്ലാ വിത്സന്‍ ,ആ ഭീമര്‍(വി കെ നാണ്വാര്‍ക്കു thanks ഡാക്കിട്ടരെ ഭീമന്‍ എന്നു പറഞ്ഞു ബഹുമാനം കൊറക്കണ്ടാല്ലോ) എന്തിനാ ലാറ്റിന്‍ അമേരിക്കന്‍ കാട്ടില്‍ പോയതു?ഞങ്ങള്‍ടോടത്തെ സൈലെണ്റ്റ്‌ വാലീല്‌ ണ്ടായിരുന്നൂലോ ആ പറഞ്ഞന്തീലൊരു പൂവ്‌. :)

Kuzhur Wilson പറഞ്ഞു...

"കുഞ്ഞേട്ത്തി said...
അല്ലാ വിത്സന്‍ ,ആ ഭീമര്‍(വി കെ നാണ്വാര്‍ക്കു thanks ഡാക്കിട്ടരെ ഭീമന്‍ എന്നു പറഞ്ഞു ബഹുമാനം കൊറക്കണ്ടാല്ലോ) എന്തിനാ ലാറ്റിന്‍ അമേരിക്കന്‍ കാട്ടില്‍ പോയതു?ഞങ്ങള്‍ടോടത്തെ സൈലെണ്റ്റ്‌ വാലീല്‌ ണ്ടായിരുന്നൂലോ ആ പറഞ്ഞന്തീലൊരു പൂവ്‌. :) "

kando ithrayum kalam arum onnum parajilla
eniittu ippol vayanattil undu athre.
njan engum illa.

oduvil sasi aarraayi ?

Visala Manaskan പറഞ്ഞു...

“ഒടുവില്‍ ശശി ആരായി?????“

ഹഹഹഹഹ...

അലിഫ് /alif പറഞ്ഞു...

മൗസില്‍ തൊട്ടപ്പോള്‍ ചുരുങ്ങിപ്പോയ തൊട്ടാവാടി.com

wow..

അജ്ഞാതന്‍ പറഞ്ഞു...

ശശ്യോ? അതാരാ?

കണ്ണൂസ്‌ പറഞ്ഞു...

ശശ്യേ അറീല്ല്യേ ഏട്‌ത്ത്യേ. വലവൂര്‍-മരങ്ങാട്ടുപിള്ളി-പാലാ ഭാഗത്തെ രാജാവാ.

അജ്ഞാതന്‍ പറഞ്ഞു...

ഓ അതു വിത്സനെ അച്ചടിപിശാചു പിടിച്ചതാ കണ്ണൂസേ . ശരീന്നാ റ്റൈപ്‌ ചെയ്യാന്‍ വിചാരിച്ചതേയ്‌.

Kalesh Kumar പറഞ്ഞു...

കവിയുടെ ഒരു ലക്ഷണമാണ് ക്രാ‍ന്തദര്‍ശിത്വം.

കലക്കി!

കുറുമാന്‍ പറഞ്ഞു...

പൂ പൂ എന്നു ഇടക്കിടെ പിറുപിറുത്തു - ഇങ്ങനെ ഇടക്കിടെ പിറുപിറുത്തില്ലെങ്കിലെന്തു മലയാളം? എന്തു കവിത?

പിറുപിറുത്താല്‍ മാത്രമ പോരാ ഉച്ചത്തില്‍ അലറുകയും വേണം :)

കവിത ഇഷ്ടമായി

വല്യമ്മായി പറഞ്ഞു...

പാവം ദ്രൌപതി.

നല്ല കവിത വിത്സണ്‍ ചേട്ടാ..

Kuzhur Wilson പറഞ്ഞു...

പൂ പൂ എന്നുള്ള പിറുപിറുക്കല്‍
കുറുമാന്‍ കേട്ടു.
തിരിച്ചു ഒന്നും പറയല്ലേ ?

കുറുമാന്‍
കഴിഞ്ഞദിവസം
ഭരണിപ്പാട്ട്‌ കേട്ടതാണു.

ആ ഫോണ്‍ എന്തായി എന്തോ ?

Kureepuzhaan പറഞ്ഞു...

Kavitha kollam sakhave. Ningal ezhuthunnathu chilappozhokke asooya undakkunna varikalanu.

Lalsalam

Kuzhur Wilson പറഞ്ഞു...

ലാത്സലാം.
dear chenchi. athu veno ? asooya. onnumilla ee varikal allthe.