വ്യാഴാഴ്‌ച, മാർച്ച് 29, 2007


കുഴൂര്‍ ഷഷ്ഠിയുടെ അന്ന് നാട്ടിലുള്ള നിനക്ക്‌

(ജിനുവിനു)

കാവടിയാടുവാന് ‍
ഞാന്‍ കൊടുത്തയക്കുന്നു
നിനക്കെന്റെ കാലുകള്

‍അതിനിടയില്‍
താളം കേള്‍ക്കുവാന്
‍ഞാനയക്കുന്നെന്റെ കാതുകള്
‍ശൂലം തറയ്ക്കുവാന്
‍ഞാനയക്കുന്നുണ്ടെന്റെ നാവു

കൂട്ടത്തിലാടുന്ന കൂട്ടുകാരൊത്ത്‌
താളം പിടിക്കുവാന് ‍
കൊടുത്തയക്കുന്നു
ഞാനെന്റെ കയ്യുകള്

‍അതിനാല്‍ ഇവിടെ
നടക്കാതെയിരിപ്പാണു ഞാന് ‍
അതിനാല്‍ ഒന്നുമേ കേള്‍ക്കാതെ
കിടക്കുകയാണു ഞാ ന്

‍അതിനാല്‍ മിണ്ടാതെയനങ്ങാതെ
നിശ്ചലനാണു ഞാന് ‍

ഷഷ്ഠി കഴിഞ്ഞ്‌
പിള്ളേര് ‍കാവടിക്കടലാസുകള്
‍പെറുക്കുന്ന നേരത്ത്‌
തിരിച്ചയക്കണേയെന്റെ
കാലിനെ കയ്യിനെ, നാവിനെ

ഇവിടെനിശ്ചലനാണു ഞാന്‍


* ജിനു www.mukham.blogspot.com

^2004

13 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

ഷഷ്ഠി കഴിഞ്ഞ്‌
പിള്ളേര് ‍കാവടിക്കടലാസുകള്
‍പെറുക്കുന്ന നേരത്ത്‌
തിരിച്ചയക്കണേയെന്റെ
കാലിനെ കയ്യിനെ, നാവിനെ

ഇവിടെനിശ്ചലനാണു ഞാന്‍

ബൂലോകത്തില്‍ വന്നതു

Kalesh Kumar പറഞ്ഞു...

സൂപ്പര്‍!

nandakumar പറഞ്ഞു...

MMMMMM kuzhoore... kalakki. vaayichu vaayichu varumbol ullinullil oru njerakkam.. enthavo athu!! nostalgia ennokke parayam.. but.. (kaavadi kazhinju pillaru kadalassu perukkumnol.... wow...)pinee avasaanam sarikkum kalakki. evide.. ee mahanagarathil njanum nischalanaanu...

Kuzhur Wilson പറഞ്ഞു...

എല്ലാം മറന്നു തുടങ്ങി. ഉത്സവങ്ങള്‍ എല്ലാം.
അമ്പലവും പള്ളിയും എന്നെ മറന്നു കാണുമോ എന്തോ ?

jineshgmenon പറഞ്ഞു...

ഓരോ ഒ.പി.യാര്‍
പെഗുകളില്‍ മറന്നുപ്പോയതാണ്
എന്റെ കവിത
ഇപ്പോ
വിശാഖം എന്നെ
തിരിച്ചുവിളിക്കുന്നു
സ്നേഹം
ജിനു

മനോജ് കുമാർ വട്ടക്കാട്ട് പറഞ്ഞു...

നാട്‌ നഷ്ടമായിപ്പോയവന്റെ വിചാരങ്ങള്‍.

Kuzhur Wilson പറഞ്ഞു...

നഷ്ടപ്പെടാതിരിക്കാനാണു ഞാന്‍ നാട് കൂടെ കൊണ്ടു നടക്കുന്നതു

Ajith Polakulath പറഞ്ഞു...

എനിക്കിഷ്ടമാണിത്.. ഇതു പാടാനും.

“തിരിച്ചയക്കണേയെന്റെ
കാലിനെ കയ്യിനെ, നാവിനെ“
സെന്റിമെന്റല്‍ ആണോ ഈ നേരത്തു കവി..
ഈവരികള്‍ ശ്രദ്ദാവഹം..

Ajith Polakulath പറഞ്ഞു...

എനിക്കാ ഭാഗ്യ നാളില്‍
കവി “വാ“ യില്‍ നിന്നും
ചെവി ഭാഗ്യം ഉണ്ടായി..

എതൊക്കെ കാവടി കണ്ടാലും
എനിക്കിതു ആദ്യം ഒര്‍മ്മവരുന്നു..

സുല്‍ |Sul പറഞ്ഞു...

വിത്സാ... നന്നായിട്ടുണ്ട്.
നഷ്ടപ്പെടുന്നവന്റെ നൊമ്പരങ്ങള്‍...

-സുല്‍

അജ്ഞാതന്‍ പറഞ്ഞു...

Nice! Best Wishes

സജീവകുമാര്‍ ഇ കെ പറഞ്ഞു...

Nice to remember Kuzhor sushty with my own nostalgia.

ദിനേശന്‍ വരിക്കോളി പറഞ്ഞു...

ഇവിടെനിശ്ചലനാണു ഞാന്‍.........
സ്നേഹം