വീണ്ടുമൊരു കടല്‍ത്തീരം
കാല്‍വിരലുകള്‍ നനയിച്ചു കുട്ടിക്കാലം
മായ്ക്കുന്നില്ലവള്‍
കടലമ്മ കള്ളിയെന്നെഴുതിയിട്ടും
കാത്തിരുന്നു മുഷിഞ്ഞപ്പോള്‍
മൊഴിഞ്ഞൂ ഉള്ളിലെ മുതിര്‍ന്നയാള്‍
മലയാളമറിയാത്ത പെണ്ണാണ്
വിവര്‍ത്തനം ചെയ്യണം
^2006
ബുധനാഴ്ച, മേയ് 16, 2007
അജ്മാനിലെ കടപ്പുറത്ത്
Labels: കുഴൂര്‍ വില്‍സന്റെ കവിതകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
11 അഭിപ്രായങ്ങൾ:
മായ്ക്കുന്നില്ലവള്‍
കടലമ്മ കള്ളിയെന്നെഴുതിയിട്ടും
കാത്തിരുന്നു മുഷിഞ്ഞപ്പോള്‍
മൊഴിഞ്ഞൂ ഉള്ളിലെ മുതിര്‍ന്നയാള്‍
അജ്മാന് കടപ്പുറത്ത്
മൂന്നമിടത്തില്
സാക്ഷിയുടെ ചിത്രങ്ങള്‍ സഹിതം വന്നതു
ഏതുഭാഷയില്‍ കടലിലെ ഉപ്പിനെ വിവര്‍ത്തനം ചെയ്യും എന്നു പറയുമോ സര്?
( കണ്ണീരിന്റെ എന്നു പറയരുത്! )
...അറിയാഞ്ഞിട്ടല്ല, വിത്സാ; കുഴപ്പം ‘കൈയച്ചര‘ത്തിന്റേതാണു.
-ഇതേത് ഭാഷ എന്നത്ഭുതപ്പെട്ടു നിന്ന് പോയതാണ് പുള്ളിക്കാരി!
ajകടലുപ്പ് നിറഞ്ഞ കണ്ണീര് തടാകങ്ങളാണ് നമ്മുടെ കടലമ്മ
അവളെ കള്ളിയെന്ന് വിളിച്ചാല്‍ അവള്‍ക്ക് നോവും.
എന്നാല്‍ അജ്മാനോ
അജ്ക്ക് എന്നാല്‍ അജ്ക്ക്ടാ
ധുമുക്ക് എന്നാല്‍ ധുമുക്ക്ടാ.
ഈ ബീച്ചില്‍...
നിരവധി സോപാനങ്ങള്‍ ,രമ്യ ഹ്രമങ്ങള്.
ഹോളി ഡെ യില്‍ ഇന്‍ ആകു, നാലു കെട്ടു.
ഇമാരത്തിന്റെ കള്ളും കുപ്പി, ഇമാരത്തിന്റെ ലഹരി,
വശ്യമനോഹരി അജ്മാന്....
ദേവദാസിയിവള് നൃത്ത് വിലോലം ചരിക്കുന്നു.
അരക്കെട്ടളക്കുന്നു, സ്തനങ്ങള്‍ വിറപ്പിക്കുന്നു.
യാ ഹബീബി ഇന്നല് ഹംദ... പാടുന്നു
എന്റെ ചഷകത്തില്‍ നിന്റെ നാവു നുണയു എന്നാജ്ഞാപിക്കുന്നു.
ശീശ വലിപ്പിക്കുന്നു നമ്മെ.
ഇവള് നാമെഴുതുന്നത് മാക്കുന്നില്ല
കാരണം ഇവള് തിരയിളക്കുന്ന
കുലടഉമ്മ കുള്ളി
ഹായ് വില്‍
അടി പോളീ.......
വിവര്‍ത്തകന്റെ ഒരു ഒരു വിസ കിട്ടുമോ
"ajകടലുപ്പ് നിറഞ്ഞ കണ്ണീര് തടാകങ്ങളാണ് നമ്മുടെ കടലമ്മ
അവളെ കള്ളിയെന്ന് വിളിച്ചാല്‍ അവള്‍ക്ക് നോവും.
എന്നാല്‍ അജ്മാനോ
അജ്ക്ക് എന്നാല്‍ അജ്ക്ക്ടാ
ധുമുക്ക് എന്നാല്‍ ധുമുക്ക്ടാ.
ഈ ബീച്ചില്‍...
നിരവധി സോപാനങ്ങള്‍ ,രമ്യ ഹ്രമങ്ങള്.
ഹോളി ഡെ യില്‍ ഇന്‍ ആകു, നാലു കെട്ടു.
ഇമാരത്തിന്റെ കള്ളും കുപ്പി, ഇമാരത്തിന്റെ ലഹരി,
വശ്യമനോഹരി അജ്മാന്....
ദേവദാസിയിവള് നൃത്ത് വിലോലം ചരിക്കുന്നു.
അരക്കെട്ടളക്കുന്നു, സ്തനങ്ങള്‍ വിറപ്പിക്കുന്നു.
യാ ഹബീബി ഇന്നല് ഹംദ... പാടുന്നു
എന്റെ ചഷകത്തില്‍ നിന്റെ നാവു നുണയു എന്നാജ്ഞാപിക്കുന്നു.
ശീശ വലിപ്പിക്കുന്നു നമ്മെ.
ഇവള് നാമെഴുതുന്നത് മാക്കുന്നില്ല
കാരണം ഇവള് തിരയിളക്കുന്ന
കുലടഉമ്മ കുള്ളി
"
ഗന്ധര്വന്
മറ്റൊരു കവിത എഴുതി. നന്നായി
അറബിക്കടലെന്ന് പേരുള്ളവളെ മലയാളാത്തിലെഴുതി വായിപ്പിക്കാനോ? കിഴക്ക് ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ തീരത്ത് പോയി തമിഴിലോ, തെലുങ്കിലോ, ഒറിയയിലോ ബംഗാളിയിലോ എഴുതൂ...
വിത്സാ,
കാലമാവും കടലിന്റെ ഭാഷ.
നിന്റെ വരികള്‍
അതിലേയ്ക്ക് വിവര്‍ത്തനം ചെയ്യപ്പെടട്ടെ..
വിത്സന് നിഷ്ക്കളങ്കമായ ബാല്യകാലം പിന്നിട്ടത് കടലമ്മപോലും മനസിലക്കിയെന്ന് കരുതുകയാവും നല്ലത്.
നന്നായി
കവിതയും രാമേട്ടന്റെ കമന്റും ഉഗ്രന്‍!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ