ഒരുമിച്ച് നടന്നിരുന്ന വഴികളിലൂടെ
എന്തൊക്കെയോ വിചാരിച്ച്, പലപ്പോഴും
കുതിപ്പും കിതപ്പും കണ്ട
സിഗ്നലുകളോട്
ഇന്നെന്താ കണ്ണുരുട്ടാത്തേയെന്ന് ചോദിച്ച്
ഇന്നെന്താ ഒറ്റയ്ക്കാണല്ലോയെന്ന
അവരുടെ മറുചോദ്യവും കേട്ട്
ഞങ്ങള്‍ രണ്ട് പേരും
ഒറ്റയ്ക്കാണു എന്ന് പിന്നെയും
അവര്‍ കേള്‍ക്കാതെ അടക്കം പറഞ്ഞ്
പലതും പറഞ്ഞ്
ഒടുവില്‍ കോര്‍ണേഷില്‍നിന്ന്
ഒരാള്‍ക്കായി പൂക്കള്‍
പറിയ്ക്കുമ്പോള്‍
മിസ് കാളുകള്‍ചോദിച്ചു
എവിടെയാണ്
എങ്ങനെയാണ്
ഇന്ന് ആരോടും മരിക്കരുതെന്നും
ആരുടെയും പാസ്സ് പോര്‍ട്ട്
നഷ്ടപ്പെടരുതെന്നും
വീട്ടിലുള്ളയാള്‍ക്ക്
ശ്വാസം മുട്ടല്‍ വരരുതെന്നും
കൂട്ടുകാരനു ബോറടിക്കരുതെന്നും
നേരത്തെ പറഞ്ഞിരുന്നതാണല്ലോ
തീരെ, അടക്കമില്ലാത്ത മിസ്കാളുകള്‍
മറ്റൊരു ജന്മത്തില്‍നിന്ന്
ഏഴു കടലുകളും കടന്ന്
ഈ നഗരത്തിലെ ഈ വഴിയില്‍തന്നെ
ക്യത്യമായി വന്നിട്ട്
ഒരു ദിവസമെങ്കിലും
ഒരു തുള്ളി പോലും
പുറത്ത് പോകാതെ
തിമിര്‍ത്ത് പെയ്തില്ലെങ്കില്‍
അതാവും മുഴുവട്ടെന്ന്
ഞാനെന്നെ പറഞ്ഞ് മനസ്സിലാക്കി
ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിയ്ക്കുമ്പോള്‍
എന്നോട് ചോദിച്ച് മനസ്സിലാക്കണമെന്നും
ഭൂമിയില്‍ വിരിഞ്ഞ് നില്ക്കുന്ന
എല്ലാ പൂക്കളും
നിന്നോടുള്ള എന്റെ സ്നേഹമാണ്
കൊഴിഞ്ഞുപോയവയും വിരിയാനിരിക്കുന്നവയും
ഈന്തപ്പനകളുടെയും
ഒട്ടകങ്ങളുടെയും
മണ്ണ് വീടുകളുടെയും പടമുള്ള പേപ്പര്‍
കുമ്പിള്‍കുത്തി
നിറയെ പിച്ചിപ്പൂക്കള്‍ നല്കുമ്പോള്
അവള്‍ചോദിച്ചാലോ
അപ്പോള്‍ പറിച്ചെടുത്ത
ഈ പൂക്കളോയെന്ന്
നിനക്ക് തരുന്ന
വേദനകള്‍പോലും
പൂക്കളായിരിക്കണം
എന്നൊരു s m s
പൂര്‍ത്തിയാക്കും മുന്‍പ്
ഒരു കടല്‍ത്തിരയുടെ
മുരള്‍ച്ച കേട്ട്
എന്റെ ചെവി മുറിഞ്ഞു
(രണ്ടായിരത്തിയേഴ് നവംബര്‍ മുപ്പത്)
ചൊവ്വാഴ്ച, ജനുവരി 08, 2008
ഒരു ദിവസം
Labels: ജീവിതം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
21 അഭിപ്രായങ്ങൾ:
ജീവിതം കൊണ്ടൊരു പിറന്നാള്‍ സമ്മാനം.
ഉടന്‍ പ്രസിദ്ധീകരിക്കുന്ന "ആദ്യം മരിച്ചാല്‍ നിന്നെയാര് നോക്കുമെന്നല്ലായിരുന്നു സങ്കടം, ആരെല്ലാം നോക്കുമെന്നായിരുന്നു" എന്ന ഒരു നഗരപ്രണയ കാവ്യത്തിലെ ഒരു അധ്യായം.
ചിന്തയില്‍ വന്നത്
വന്നത്
വളരെ നന്നായിരിക്കുന്നു
ഭാവുകങ്ങള്‍
ഒരു കടല്‍ത്തിരയുടെ
മുരള്‍ച്ച കേട്ട്
എന്റെ ചെവി മുറിഞ്ഞു...
ഈന്തപ്പനകളുടെയും
ഒട്ടകങ്ങളുടെയും
മണ്ണ് വീടുകളുടെയും ഈ നഗരം
ഇന്നെനിക്ക് മഴതന്നു,
നീ ഈ രാവിന്റെ സുഖവും.
കടലിവിടെ
അന്തക്ഷോഭങ്ങളില്ലാത്തൊരു
പ്രജ
എന്ന് നീ കടലില്‍ കുളികാനിറങ്ങിയ പകല്‍
ഞാന്‍ നിരൂപിച്ചിരുന്നു.
നല്ല വരികള്‍.
ഞാന്‍ നേരത്തെ അങ്ങയുടെ ബ്ലോഗില്‍ പോയി വായിച്ച കവിതയാണിത് .
കേട്ട കവിത മധുരം
കേള്ക്കനുള്ളത് അധി മധുരം
അക്കരെത്തീരങ്ങളില് ഒഴുക്കിവിടുന്ന കണ്ണീരും, ശാപവും, ദുരയും പൂണ്ടടക്കം പിടിച്ച് പാഞ്ഞലച്ഛടുക്കുന്ന തിരകളുടെ മുരച്ച കേട്ട് ചെവി മുറിഞ്ഞ പതിനായിരക്കണക്കിന് പ്രവാസികള്‍ ഇക്കരെകളില് ...
ആ വരികള്‍ക്കിടയില്‍ കലങ്ങിയ കണ്ണുള്ള ഇമ്മിണി കൊച്ചാള്ക്കാര് നിക്കണത് ഞാന്‍ കണ്ടപോലെ..
ഇഷ്ടമായി, മാഷേ...
:)
വളരെ ഇഷ്ടമായല്ലോ...
“ഭൂമിയില്‍ വിരിഞ്ഞ് നില്ക്കുന്ന
എല്ലാ പൂക്കളും
നിന്നോടുള്ള എന്റെ സ്നേഹമാണ്“
ഇഷ്ടമായി വിത്സാ
-സുല്‍
വാന്‍ഗോഗ്.
എവിടെയാണ്
എങ്ങനെയാണ്
വിത്സാ..... പേടിയാവുന്നു... പേടിപ്പിക്കുകയാണ്... എത്ര മരവിഛിട്ടും
നന്മകള്
“ഭൂമിയില്‍ വിരിഞ്ഞ് നില്ക്കുന്ന
എല്ലാ പൂക്കളും
നിന്നോടുള്ള എന്റെ സ്നേഹമാണ്“
ഒത്തിരി ഇഷ്ടമായി നയിസ്
നന്നായിരിക്കുന്നൂ.!!
ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിയ്ക്കുമ്പോള്‍
എന്നോട് ചോദിച്ച് മനസ്സിലാക്കണമെന്നും
----
മുന്‍പ് വായിച്ചില്ലായിരുന്നു, വിത്സാ;
നന്നായി, ഇഷ്ടായി!
നന്നായി...
കവിത ഇഷ്ടപ്പെട്ടു.
കൊഴിഞ്ഞുപോയവയും വിരിയാനിരിക്കുന്നവയും രണ്ടിനും തയാറെടുക്കുന്നവയും എല്ലാം സ്നേഹം തന്നെയാണ്
ഞാനാരാണെന്ന് വൈകുന്നേരം
രണ്ടെണ്ണം അടിയ്ക്കുമ്പോള്‍
തിരിച്ചറിവുകള്‍ക്കു ധാരാളം സാദ്ധ്യതയുള്ള കവിത
ഏകാന്തയാനങ്ങളിങ്ങിനെയൊക്കെ,അല്ലെ?
ഒരു കടല്‍ത്തിരയുടെ മുഴക്കം.
Touching one....Mattullavarkku velicham koduthittu uruki erinju theerunna mezhukuthirikal poleyulla jeevitham..
ഞാന്‍ തന്നെ മുറിക്കപ്പെട്ടല്ലോ...
കുഴൂര്‍ കവിതകളുടെ എല്ലാ സൌന്ദര്യവും ഉള്‍ക്കൊള്ളുന്ന ഒരു കവിത. ഒരുപാടിഷ്ടമായി
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ