തിങ്കളാഴ്‌ച, ഒക്‌ടോബർ 13, 2008


ആ മരം

ഷാര്‍ജയിലെ വില്ലയില്‍
കെട്ടിടച്ചുമരിനോടൊട്ടി
ഒരു ആത്മരം നിന്നിരുന്നു

കണ്ടപാടെ ഉള്ളൊന്നു തുടിച്ചു
ആരും കാണാതെ തൊട്ട് നിറുകയില്‍ വച്ചു
മരങ്ങളെയറിമായിരുന്ന
അപ്പനെയോര്‍ത്തു

ആത്മാവില്‍ തൊട്ട് അനുവാദം വാങ്ങി
പറിച്ചെടുത്ത ഒരിലയുടെ ഓര്‍മ്മ ഞരമ്പുകള്‍
അവള്‍ അടച്ചു വച്ച പുസ്തകത്തില്‍
ഇപ്പോഴും കാണണം

ഐശ്വര്യമാണ്
അന്തരീക്ഷം ശുദ്ധീകരിക്കുമെന്നെല്ലാം
മേരിയും പറഞ്ഞു

പ്രിയനും അഞ്ജനയും പോയ
മുറിയില്‍ പുതിയ ആളുകള്‍ വന്നു
തൊപ്പി വച്ച കൂട്ടരാണെന്ന്
ജയാന്റിയും അച്ചാച്ചനും പറഞ്ഞു

പൂണൂലും ചന്ദനക്കുറിയുമുള്ള നാരായണന്‍
കൊന്തയും വെന്തിങ്ങയുമുള്ള അന്തോണി
അതിന് ശേഷം ഇത്ര തൊട്ടടുത്ത്
ഇങ്ങനത്തെ ചെറുപ്പക്കാരെ കണ്ടിരുന്നില്ല

ഒരു രാത്രി നിലവിട്ട്
ആ മരത്തെ തൊടാന്‍ ചെന്നപ്പോള്‍
തൊപ്പിക്കാരുടെ മുറിയില്‍ നിന്ന്
ഈണത്തിലുള്ള പ്രസംഗം കേട്ടു

വാക്കുകള്‍ സംഗീതമാകുന്ന
കാലമെന്നോ മറ്റോ
ഉള്ളെന്തോ ഓര്‍ത്തിരുന്നു


വെള്ളിയാഴ്ച്ചയായിരുന്നു അന്ന്

തുളസികള്‍ക്ക് വെള്ളം കൊടുക്കുമ്പോള്‍
മണ്ണില്‍ കിടക്കുന്ന ആത്മരത്തിന്റെ
ചില്ലകള്‍ കണ്ടു

ഹ്യദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ ഇലകള്‍,
രകതം വാര്‍ന്ന് വെളുത്ത ഞരമ്പുകള്‍

കണ്ണു മുറിഞ്ഞു

ഓടിച്ചെന്നപ്പോള്‍ കണ്ടു
ആകാശത്തേയ്ക്ക് കയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ
നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ
ആ മരം


അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ?

55 അഭിപ്രായങ്ങൾ:

നസീര്‍ കടിക്കാട്‌ പറഞ്ഞു...

ഒരിക്കൽ ഞാനും കണ്ടതാണല്ലൊ
ആ ആത്മരം....

വിനയന്‍ പറഞ്ഞു...

ചത്ത മരങ്ങള്‍ കൊണ്ടാണ് കുരിശ് ചമക്കുന്നത്. മനുഷ്യനെ കൊണ്ട് ഒരു തെറ്റും ചെയ്യാത്ത കുരിശും ക്രൂശിക്കപ്പെടുന്നു.

“സ്ത്രോത്രം”

Kaithamullu പറഞ്ഞു...

അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ?
-----
ഈ വിലാപം ഞാനേറ്റ് ചൊല്ലുന്നു!

വിഷ്ണു പ്രസാദ് പറഞ്ഞു...

വിത്സന്‍-വിലാപങ്ങളുടെ കവി...?
എന്തായാലും

നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ


ഈ വരികള്‍ തീക്ഷ്ണമാണ്...

aneeshans പറഞ്ഞു...

മുറിഞ്ഞ മരം, മുറിയാത്ത മരം, മുറിഞ്ഞൊരാള്‍.

കാവലാന്‍ പറഞ്ഞു...

കൊള്ളുന്ന കവിത
കൊണ്ടിടത്തൊക്കെയും
പൊള്ളുന്ന കവിത

meltingpots പറഞ്ഞു...

tree of soul ? tree of a familiar land in an unfamiliar land? Wilsaa...nee paranjathu banyan treeyeppattiyaano ennenikkariyanda. ninte malayalam naadu kadaththappettu type cheythappo athu 'tree of soul' thanne aayirikkunnu...ennu ninte swantham familiar kavitha balakrishnan, that poem of all seasons.

അനിലൻ പറഞ്ഞു...

ആ മരത്തില്‍നിന്ന്
കുഞ്ഞുങ്ങളുടെ ഉടല്‍പോലെ ചുവന്ന
ഒരു തളിര് പൊട്ടിച്ചു.

അയ്യോ!
അത് മിടിക്കുന്നു!!!

ഞാന്‍ ഈ കവിത വായിക്കുന്നില്ല!!!!

മനോജ് കുറൂര്‍ പറഞ്ഞു...

വിത്സണ്‍, തലകീഴായ ആല്‍മരമാണു സത്യമെന്നു പണ്ടേ കേട്ടിരുന്നു. അതില്‍ത്തൂങ്ങി മരിച്ചവരും അതില്‍ക്കെട്ടിത്തൂങ്ങിയവരുമാണല്ലൊ കാലമറിയാത്ത ചരിത്രം നിറയെ. അതെ. അവിശ്വാസികളെ കെട്ടിത്തൂക്കാന്‍ തല കീഴായ ആല്‍മരം. മനുഷ്യരെ തൂക്കുന്ന കുരിശുകള്‍ ഏതു മരംകൊണ്ടാണ്? മരത്തിന്റെ മതം ഏതാണ്?

നല്ല കവിത. അനിലന്റെ കുറിപ്പും :)

Latheesh Mohan പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
simy nazareth പറഞ്ഞു...

ഉഗ്രന്‍ കവിത വിത്സാ. ഇഷ്ടപ്പെട്ടു.

[ nardnahc hsemus ] പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
[ nardnahc hsemus ] പറഞ്ഞു...

ആരും തല്ലരുത്,
ഈ കവിത ഞാനൊന്നു ‘വയലന്റായി’ വായിച്ചു...

ആലും മാവും ഒന്നായി നില്‍ക്കുന്ന ‘ആത്മാവ്‘ വിഘടിച്ചുനില്‍ക്കുന്ന രണ്ടു ജാതികളെ ഒന്നായി കാണുന്ന ആരോഗ്യമുള്ള സമൂഹത്തിന്റെ സങ്കല്പമാകുന്നു.. ആ നല്ല സങ്കല്പമാണ് സമൂഹത്തിന്റെ ഐശ്വര്യം. അതിനിടയിലേയ്ക്ക് അപരിചിതരും വിത്യസ്ഥരുമായ ‘തീവ്രവാദ’ വിശ്വാസപ്രചാരകര്‍ കടന്നുവരുന്നു... ഒരു സായാഹ്നത്തില്‍, സമൂഹത്തിന്റെ കെട്ടുറപ്പ് ചിന്നി ചിതറുന്നു.. ജനങ്ങള്‍ മതാന്ധരാകുന്നു.. നാനാജാതി മതങ്ങളുണ്ടായിട്ടും, മനുഷ്യന്‍ മനുഷ്യനെ കൊല്ലാനിടവരുത്തുന്നത് അതിലേതു മതമാണ് എന്നു കവി ചോദിയ്ക്കുന്നു!

യെപ്പടി?

നജൂസ്‌ പറഞ്ഞു...

കണ്ണു മുറിഞ്ഞു...
അനിലേട്ടന്റെ കമന്റും കൂടെയായപ്പൊ കരളും മറിഞ്ഞു.
നനഞ്ഞ മരം പോലെ ഞാന്‍...
വഴുതി പോവുന്നു മുറുകെ പിടിച്ച പലതും.
വയ്യ... ഇനി വായിക്കില്ല.

Rasheed Chalil പറഞ്ഞു...

വിത്സണ്‍ മാഷേ...

മരത്തിലും, ഒളിഞ്ഞിരിക്കുന്ന വൈരം കാണാന്‍ മാത്രം വളര്‍ന്ന അന്ധതയോടുള്ള ഈ വിലാപം ഞാനും ഏറ്റെടുക്കുന്നു... പകര്‍ത്താതിരിക്കാന്‍ പറ്റാത്ത വരികള്‍...

അപ്പാ,
നാനാജാതി മരങ്ങളുണ്ടെന്ന്
നീ പറയുമായിരുന്നു

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ?

Mahi പറഞ്ഞു...

അറിയതെ പോലും ഒരു ഇല നുള്ളുന്നതിന്റെ ഹിംസയെ കുറിച്ചു പറഞ്ഞ ജിദ്ദുവും ഉള്ളറിവുകളുടെ കെസ്കോഗ്രാഫുകൊണ്ട്‌ സസ്യങ്ങളുടെ വികാര വിചാരങ്ങളെ പകര്‍ത്തി വെച്ച ജഗദീശ്‌ ചന്ദ്ര ബോസും നമുക്കിടയില്‍ ജീവിച്ചിരുന്നു.ഒരു മരത്തെ തൊടുമ്പോള്‍ നമ്മള്‍ അനുഭവിക്കുന്നത്‌ നമ്മുടെ പൂര്‍വ്വ പിതാക്കന്‍മാര്‍ കാത്തു വെച്ച എതോ ആത്മ ബന്ധത്തിന്റെ തുടര്‍ച്ചകളെയാണെന്നത്‌ നമ്മള്‍ മറന്നു പോയിരിക്കുന്നു.പൊള്ളുന്ന ഈ കാലത്തിന്റെ ഉള്ളിലിരുന്നു കൊണ്ട്‌ ഒരു മരത്തെ കാണുമ്പോള്‍ ഒരു കുട്ടിയുടെ ആഹ്ലാദമനുഭവിക്കാനും അതിന്റെ മരണത്തില്‍ ഉള്ളു നൊന്ത്‌ കേഴുവാനും നമുക്ക്‌ ഒരു കവിയുണ്ടെന്നത്‌ മഹാഭാഗ്യം.പ്രകൃതിയില്‍ നിന്നകന്ന്‌ സ്വയം അന്യനാകുന്ന മനുഷ്യന്റെ വിഹ്വലതകളെ പകര്‍ത്തിയ തര്‍ക്കോവ്സ്ക്കിയുടെ സോളാരിസ്‌ എന്ന പടത്തില്‍ ഏതൊ അന്യ ഗൃഹത്തില്‍ കഴിയുന്ന ഒരു ശാസ്ത്രജ്ഞന്‍ ഭൂമിയിലെ ഇലകളുടെ മര്‍മരം കേള്‍ക്കാന്‍ ഫാനിനടിയില്‍ കടലാസുകീറി തൂക്കുന്ന ഒരു രംഗമുണ്ട്‌(എന്റെ ഓര്‍മ എത്രത്തോളം ശരിയാണെന്നറിയില്ല).കുഴൂരെ നമുക്കും അത്‌ വളരെയകലെയല്ലാത്ത ഒരു ഭാവിയല്ലെ ?

കാവിലന്‍ പറഞ്ഞു...

ഗള്‍ഫിലെ മരങ്ങള്‍ അല്‌പായുസ്സുകളാണെന്ന്‌ തോന്നിയിട്ടുണ്ട്‌. ജീവിതം പച്ചപിടിച്ച്‌ വരുമ്പോള്‍ തന്നെ കടയ്‌ക്കല്‍ കത്തി വീഴാന്‍ വിധിക്കപ്പെട്ടവ. ഇവിടെ, ഉറക്കത്തില്‍ ഹൃദയം പൊട്ടി മരിക്കുന്ന യുവാക്കളെപ്പോലെ..

കുറുമാന്‍ പറഞ്ഞു...

ആ അത്മരത്തില്‍ നിന്നും ഇപ്പോഴും കണ്ണുനീര്‍പൊഴിയുന്നുണ്ടായിരിക്കണം അല്ലെ?

വിത്സാ,

വളരെ ഇഷ്ടമായി ഈ കവിത.

vmgirija പറഞ്ഞു...

സങ്കടം വന്നു എന്താവൊ!

Rajeeve Chelanat പറഞ്ഞു...

ഇനിയും അറിയില്ലേ ഏതാണ് ആ കുരിശുകളെന്ന് ?

ഒടിഞ്ഞ മരക്കുരിശുകള്‍. ഹൈന്ദവ സ്വസ്തികകള്‍. ഫത്‌വകളുടെ ഒലീവ് കുരിശുകള്‍.

കുരിശുകളുടെ ആഗോള പ്ലീനം നടക്കുകയാണ്. വരുന്നില്ലേ?

അഭിവാദ്യങ്ങളോടെ

Kabeer Katlat പറഞ്ഞു...

Powerful Landing! Good Work!!

umbachy പറഞ്ഞു...

എന്താ പറയുക,
ചോര വാര്‍ന്നൊല്ലിക്കുന്ന
മരത്തിന്‍റെ ഞരമ്പു പോലെ
വത്സാ...നിന്‍റെ വരികള്‍, ധ്വനികള്‍.

sudheesh kottembram പറഞ്ഞു...

നേരത്തെ പരിചയമുള്ള കൂട്ടുകാരനെ കണ്ടതുപോലെ, എന്നോ എഴുതപ്പെട്ട വരികള്‍ പോലെ...
അത്രമേല്‍ അടുത്തുനില്‍ക്കയാല്‍... ഒരു കമെന്റില്‍ കവിതയെ മെരുക്കാനായില്ല.
അതുകൊണ്ട് വൈകി.
ഏത് മരത്തിന്റെ ഫോസിലുകള്‍ കൊണ്ടാണ്, കവേ അങ്ങയുടെ ജനിതകം?
ഏതേതു കാലങ്ങളാല്‍ അതിന്റെ തളിരിടല്‍?
അരുമയോടെ ചേര്‍ത്ത് വെയ്ക്കുന്നു ആ മരത്തിന്റെ മുറിവുകള്‍....

Rafeek Wadakanchery പറഞ്ഞു...

“കവിതകള്‍“ ഉറങ്ങാത്ത ആ വീടു പുറത്തുനിന്നു ഞാന്‍ ഏറെ കണ്ടിരിക്കുന്നു.കവിതയിലെ മരം ഒഴികെയുള്ള എല്ലാവരെയും പരിചയമുണ്ട്.
കവിക്കും കവിതക്കും ആശംസകള്‍
റഫീക്ക്

മുസാഫിര്‍ പറഞ്ഞു...

ഒരു തൈ നടുമ്പോള്‍
ഒരു തണല്‍ നടുന്നു !
നടു നിവര്‍ക്കാനൊരു
കുളുര്‍ നിഴല്‍ നടുന്നു.
പകലുറക്കത്ത്തിനൊരു
മലര്‍വിരി നടുന്നു.
മണ്ണിലും വിണ്ണിന്റെ
മാറിലെച്ചാന്തുതൊ-
ട്ടഞ്ജനമിടുന്നു.
ഒരു വസന്തത്തിനു
വളര്‍പന്തല്‍ കെട്ടുവാന്‍
ഒരു കാല്‍ നടുന്നു.
ആയിരം പാത്രത്തിലാത്മഗന്ധം പകര്‍-
ന്നാടുമൃതുകന്യയുടെ
യാര്‍ദ്രത നടുന്നു.....
- ഇതാരാ ഒന്നുറക്കെ അവരെ ചൊല്ലി കേള്‍പ്പിക്കാ‍ന്‍ ?
................
ഒരു തൈ നടുമ്പോള്‍ - ഓ എന്‍ വി.

Ajith Polakulath പറഞ്ഞു...

ആ അത്മാവ് മരത്തെ ഞാനും കണ്ടിരുന്നു....

തീ പാറിപ്പിക്കുന്ന വരികള്‍!

സമൂഹം ഈ വരികള്‍ മറക്കാതിരിക്കാട്ടെ

അനില്‍ വേങ്കോട്‌ പറഞ്ഞു...

നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ
ആ മരം
ഇത്തരം മരങ്ങൾ എന്റെയും ഉറക്കം കെടുത്തുന്നു. നല്ല കവിത

Kaippally പറഞ്ഞു...

വെള്ളിയാഴ്ച്ച അബുദാബിക്കു് പോയിരുന്നു. മകനേ ഞാൻ പഠിച്ച പള്ളിക്കൂടം കാണിക്കാൻ കൊണ്ടുപോയി. അന്നു് മുറ്റത്തു നിറയേ വൃക്ഷങ്ങളുടെ തണൽ സൃഷ്ടിച്ച ഇരുട്ടായിരുന്നു. ഇന്നവിടെ കത്തിജ്വലിക്കുന്ന പ്രകാശമാണു്. വൃക്ഷങ്ങളെല്ലാം അവർ കച്ചറയിൽ കളഞ്ഞു.

അബു ദാബിയുടെ പച്ച വിപ്ലവത്തിന്റെ ശില്പി ഷേഖ് സായിദ് ആയിരുന്നു. സായിദ് ഉപ്പാപ്പയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച വൃക്ഷങ്ങൾ പലതും ഇന്നവിടില്ല. Real Estate കച്ചവടത്തിന്റെ ഭൃമം അവർക്കും പിടിപെട്ടിരിക്കുന്നു. തിരികേ പോകുന്ന വഴിയിൽ ഇരുവശത്തും ഭീമൻ പരസ്യങ്ങൾ സ്ഥാപിക്കാനായി പുഴുതെറിഞ്ഞ ഗഫ്ഫ് മരങ്ങളേ കണ്ടു. ഇവിടെ വേരുറപ്പിക്കാൻ വൃക്ഷങ്ങൾക്കുപോലും കഴിയില്ല എന്ന സത്യം ഞാൻ തിരിച്ചറിയുന്നു.

Visala Manaskan പറഞ്ഞു...

മനുഷ്യരെ തൂക്കുന്ന കുരിശുകള്‍
ഏത് മരം കൊണ്ടാണപ്പാ ?

ഒന്നൊന്നര ചോദ്യമായി പോയി!

nandakumar പറഞ്ഞു...

വല്ലാത്ത തീഷ്ണത!!

അവസാന ചോദ്യം അതപാര ചോദ്യം



നന്ദന്‍/നന്ദപര്‍വ്വം

കുട്ടനാടന്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
കുട്ടനാടന്‍ പറഞ്ഞു...

മനുഷ്യനെ തൂക്കുന്ന മരത്തിന്റെ ജാതിയും അറിഞ്ഞിരിക്കണമല്ലോ?

മരങ്ങളെയറിമായിരുന്ന
അപ്പനെയോര്‍ത്തു

ആത്മാവില്‍ തൊട്ട് അനുവാദം വാങ്ങി
പറിച്ചെടുത്ത ഒരിലയുടെ ഓര്‍മ്മ ഞരമ്പുകള്
‍മരങ്ങളെയറിമായിരുന്ന
അപ്പനെയോര്‍ത്തു

തൊട്ടു വന്ദിച്ച് ക്ഷമാപണപൂർവം അനുവാദം വാങ്ങി മാത്രം കടക്കൽ കോടാലി വയ്ക്കുന്ന അപ്പൻമാരുടെ വംശവുമറ്റു വിത്സാ...

പലതും ഓർമ്മപ്പെടുത്തുന്ന നല്ല രചന

അതിനിടയിൽ ഒരു സർവ്വ മത സമ്മേളനം തന്നെ നടത്തിക്കളഞ്ഞല്ലോ.....

Sanal Kumar Sasidharan പറഞ്ഞു...

കാണാൻ വൈകി മരനേ നിന്നെ..
ഉള്ളിലേക്ക് ഒരു ചുരം തീർക്കുന്ന കവിത

rashd1234 പറഞ്ഞു...

dear kuzhoor wilson,

The lines are really haunting! There was a banyan tree -rich in branches and leaves- near our building at Abudhabi, zayani area.
It spread cool and shade. chirping and chirruping of birds were quite usual. I earnestly admired Shaik Zayed for his green dreams! It is terrible to say that One day, as your lines says, 'the praying hands' of the tree were brutally cut off and then the entire tree.

The poem mentions, the Hindu -Muslim-Christain unity as a nostalgic ripple and a fore- ordained fascination.

It drops a spark in the heart of heart.

best wishes.

RASHEED MASH,
The Model school, Abudhabi.

മൃദുല പറഞ്ഞു...

മരഭീകരന്‍

സജീവ് കടവനാട് പറഞ്ഞു...

പൂണൂലും ചന്ദനക്കുറിയുമുള്ള നാരായണന്‍
കൊന്തയും വെന്തിങ്ങയുമുള്ള അന്തോണി
അതിന് ശേഷം ഇത്ര തൊട്ടടുത്ത്
ഇങ്ങനത്തെ ചെറുപ്പക്കാരെ കണ്ടിരുന്നില്ല


ഇപ്പൊ എല്ലായിടത്തും ഉണ്ട് ഇവര്‍, തൂണിലും തുരുമ്പിലും, ചിലപ്പോള്‍ ഈ കീബോഡില്‍ വരെകാണും....

ബിനീഷ്‌തവനൂര്‍ പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
ബിനീഷ്‌തവനൂര്‍ പറഞ്ഞു...

ജീവിതം ഇലമുളച്ചിചെടിയായിരുന്നെങ്കില്‍...

രാമചന്ദ്രൻ വെട്ടിക്കാട്ട് പറഞ്ഞു...

"നിന്ന നില്‍പ്പില്‍ കൈ വെട്ടിയത് പോലെ..."

ഉള്ള് തുടിപ്പിച്ച കവിത.

Kuzhur Wilson പറഞ്ഞു...

ഇങ്ങനെ ഒരു വായന ഇവിടെ

P.C.MADHURAJ പറഞ്ഞു...

നല്ല കവിത; പക്ഷേ ഇതൊന്നു താളത്തിലാക്കിക്കൂടേ?
കുറച്ചു ക്ഷമിച്ചാൽ പറ്റും.
വിശാഖ് ശങ്കറിന്റേതു ദുറ്വായനയായി. കൊതു;അല്ലാതെന്താ?

പാവത്താൻ പറഞ്ഞു...

വെട്ടിയ കൈകൾ, മുറിഞ്ഞ കണ്ണുകൾ,ഊമയുടെ നിശ്ശ്ബ്ദ വിലാപം പോലെ. ഹൃദയത്തിൽ നിന്നൊരുതുള്ളി ചോരയാൽ പകരാമന്ത്യോദകം; ആത്മാവിൽ മരിച്ചതിനൊക്കെയും

Sureshkumar Punjhayil പറഞ്ഞു...

Valare Manoharam. Bhavukangal.

മഴക്കിളി പറഞ്ഞു...

ഹ്യദയം ചിന്നിച്ചിതറിയതു കണക്കെ അതിന്റെ ഇലകള്‍......നന്നായിരിക്കുന്നു.....

Melethil പറഞ്ഞു...

man, u r the best!!! i have no doubt abt that!!

old malayalam songs പറഞ്ഞു...

നല്ല രചന,നന്നായിട്ടുണ്ട്

ദയവു ചെയ്‌തു എന്റെ കവിതകള്‍ വായിച്ചാലും

സുനില്‍ ജയിക്കബ്ബ്, ചിറ്റഞ്ഞൂര്‍ കവിതകള്‍

വിജയലക്ഷ്മി പറഞ്ഞു...

ഇഷ്ടമായി ഈ കവിത നല്ലവരികള്‍ ..

ചേച്ചിപ്പെണ്ണ്‍ പറഞ്ഞു...

..ഇനി അന്തിമ വിധിയില്‍ ദൈവം ആ പഴയ ചോദ്യം ചോദിക്കില്ല . വിശക്കുന്നവനു കൊടുക്കാതെ പോയ അപ്പം , ദാഹിക്കുന്നവനു പകരാതെപോയ ജലം , നഗ്നനു നെയ്യാതെ പോയ അങ്കി ,
പകരം ഒരു ചോദ്യം "നീ ഒരു മരം നട്ടിട്ടുണ്ടോ ? " അതിലയിരിക്കും ഭൂമിയുടെ വിധിയും നിന്റെ വിധിയുംനിര്നയിക്കപ്പെടാന്‍ പോകുന്നത് !

മനുഷ്യസ്നേഹി യുടെ ഏപ്രില്‍ രണ്ടായിരത്തി എട്ടു എഡിറ്റോറിയലില്‍ ബോബി അച്ഛന്‍ എഴുതിയതില്‍ നിന്നുചില വരികള്‍ ..." ഞാനിവിടെ പകര്‍ത്തുന്നു ....
മണ്ണിനെ സ്നേഹിക്കുന്നവര്‍ക്ക് ..... ഇലകളെ .... പൂക്കളെ സ്നേഹിക്കുന്നവര്‍ക്ക് !

dna പറഞ്ഞു...

മതമരം കൊണ്ടാണ് കുരിശുകളുണ്ടാക്കിയതെന്നു തോന്നുന്നു
മരിച്ച മരത്തിന് മതത്തിന്റെ അത്മരൂപം കുരിശ്
എല്ലാമനുഷ്യരും ത്ന്റെ പൊക്കിള്‍കൊടിയിലൂടെ
മതവുമായി ഇഴചേര്‍ന്നിരിക്കുന്നു
ചിലര്‍ കുരിശേന്തുന്നതിനെ ജീവിതമെന്നനുഭവിക്കുന്നു.
ചിലര്‍ കുരിശിലേറുന്നതിനെ..
മറ്റുചിലര്‍ ക്രൂശിക്കുന്നതിന്റെ ആനന്ദത്തിനെ...
എല്ലാവരും മരിച്ച മരത്തിന്റെ കുരിശുരൂപത്തിലേക്കായുമ്പോള്‍
പൂക്കള്‍ വിരിഞ്ഞുനിന്ന ആ മരകൊമ്പില്‍നിന്ന്
ജീവിതത്തിന്റെ അവസാന സന്തോഷത്തിലേക്ക്
കുരുക്കില്‍ തൂങ്ങിയാടുന്ന വളരെ കുറച്ചുപേര്‍...
വിന്‍സന്റെ കവിതക്കു പ്രണാമം.

dna പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Suchetha Ravishankar പറഞ്ഞു...

beautiful poem.. deeply disturbing too!!

Hashim പറഞ്ഞു...

കുലൂരിന്റെ കവിതകള്‍ മനോഹരം..കുലൂര്‍ കവിത ചെല്ലുന്നത് കേള്‍ക്കാന്‍ അതിലേറെ മനോഹരം, വശ്യം, ഹൃദ്യം. സച്ചിദാനന്റെ 'മുസ്ലിം' എന്ന കവിത റേഡിയോയിലൂടെ കുലൂര്‍ ചെല്ലുന്നത് കേട്ട്..ഇപ്പോഴും അത് മനസ്സില്‍ മായാതെ കിടക്കുന്നു.

Kaippally പറഞ്ഞു...

Hashim
ശരിയായ പേരു് "കുഴൂർ" എന്നാണെന്നു തോന്നുന്നു. "കുലൂർ" എന്നും വേണമെങ്കിൽ പറുയാം.

Hashim പറഞ്ഞു...

Hi Kaipally..
Kuzhoor is the right name as you mentioned.

Thanks

guru umer പറഞ്ഞു...

മരമൊരു വരമെന്നാരോ
മരം മരിക്കും മനുജനും
മരക്കൊമ്പില്‍ മരത്തണലില്‍ മരക്കുരിശില്‍
തൂങ്ങിയും തീരാം തീര്‍ക്കാം മനുഷ്യനെ
മരത്തെ തീര്‍ക്കുമ്പോള്‍ മരമൊന്നും മൊഴിയില്ല
അതിനാല്‍ അത് വെട്ടി കുരിശു തീര്‍ക്കാം
കുരിശിനെ കുറിച്ചു കവിത കുറിക്കാം