വെള്ളിയാഴ്‌ച, ജനുവരി 25, 2013


ഒരു രക്ഷയുമില്ലാത്ത കവിത


തുടങ്ങും മുൻപ് ചിലത് പറയാനുണ്ട്.  ചിലതല്ല . മൂന്ന് കാര്യങ്ങൾ. ഒന്ന് . ഈ കവിതക്ക് ലൈക്കടിക്കരുതു. ലൈക്കും ഒരു അടിയായതുകൊണ്ടല്ല.  അത് ശരിയാകില്ല.  ഇത് ഒരു  രക്ഷയുമില്ലാത്ത  കവിതയാണു.  രണ്ട്   . ഈ കവിത നല്ലതാണെന്ന് പറയരുതു.  ഒരു രക്ഷയും ഇല്ലാത്ത കവിതക്ക്  ഒരു നല്ലത് ശരിയാകില്ല. ഒന്നും വിചാരിക്കരുത്. ശരിയാകാത്തത് കൊണ്ടാണു.

എനിക്കൊരു കൂട്ടുകാരനുണ്ട്. പ്രദീപ്.  നിങ്ങൾ ചിലപ്പോഴറിയും. ഫേസ് ബുക്കിലുണ്ട് . അവന്റെ ആരോ ആണു. ഇന്നാളൊരു ദിവസം മരിച്ചു പോയി. അതെ തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുകയായിരുന്നു. ഫെയ്സ് ബുക്കിലുണ്ടോ എന്നറിയില്ല.  ആ എന്തായാലും മരിച്ചു പോയി. അതെ തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുമ്പോഴായിരുന്നു. ട്രാക്കിലായിരുന്നു. മരിച്ച് പോയി. ഫോൺ ചെയ്ത് നടക്കുമ്പോഴായിരുന്നു. ട്രെയിൻ വരുന്നത് കണ്ടില്ല. കേട്ടില്ല എന്നല്ലേ. ആ എന്തേലുമാകട്ടെ. മരിച്ചു പോയി. തീവണ്ടി മുട്ടി. ഫോൺ ചെയ്ത് നടക്കുകയായിരുന്നു. വിളിച്ച് കൊണ്ടിരുന്നത് ആരായിരുന്നെന്നോ. ആവോ അറിയില്ല. ചോദിച്ചുമില്ല. ഇനിയൊട്ട് ചോദിക്കയുമില്ല. ഒരു പെൺകുട്ടിയാണെന്നാ പറഞ്ഞെ. അതെ മരിച്ച് പോയി. തീവണ്ടിമുട്ടി. പെൺതീവണ്ടി മുട്ടി മരിച്ചു എന്നോ. എനിക്കറിയില്ല. അത് കവിതയിൽ ആയിക്കോളൂ. ഇത് ഒരു രക്ഷയും ഇല്ലാത്ത കവിതയാണു

എനിക്ക് മറ്റൊരു കൂട്ടുകാരനുണ്ട്. കൂടെ ജോലിചെയ്യുന്നു. പേരു ഉണ്ണിക്യഷണൻ. ഉണ്ട്. ഫേസ് ബുക്കിലുണ്ട്.  അവന്റെ വകയിൽ ഒരു അനിയൻ മരിച്ചുപോയി. അല്ല തീവണ്ടി മുട്ടിയല്ല. ഒരു ഫ്ലാറ്റിന്റെ ജനലയിൽ നിന്നും താഴേക്ക് വീണു. മരിച്ചുപോയി. ഫ്ലാറ്റിൽ നിന്നും താഴേക്ക് വീണു. അവനും ഫോൺ ചെയ്യുകയായിരുന്നു.  താഴേക്ക് താഴെക്ക് വീണു മരിച്ചുപോയി. അതെ ഫോൺ ചെയ്യുകയായിരുന്നു. കെട്ടാൻ പോകുന്ന പെൺകുട്ടിയായിരുന്നു.പെൺകുട്ടിയോ ? ഫെയ്സ് ബുക്കിലോ ?എനിക്കറിയില്ല. മരിച്ചു പോയി. ഫോൺ ചെയ്യുമ്പോൾ ഫ്ലാറ്റിന്റെ ജനലയിൽ നിന്നും താഴേക്ക് താഴേക്ക് വീണു. ഫ്ലാറ്റോ  ? ആണോ പെണ്ണോ എന്നോ. അറിയില്ല. അത് ഏതെങ്കിലും കവിയോട് ചോദിക്കൂ. ഇത് ഒരു രക്ഷയും ഇല്ലാത്ത കവിതയാണു

ഫോൺ വിളിച്ച് കൊണ്ടിരുന്നപ്പോൾ തീവണ്ടി മുട്ടി മരിച്ചു എന്ന്. ഫോൺ വിളിച്ച് കൊണ്ടിരുന്നപ്പോൾ ഫ്ലാറ്റിന്റെ ജനാലയിൽ നിന്നും വീണു മരിച്ചു എന്ന്. രണ്ട് പേരും മരിച്ചോ എന്നോ
ഞാനീ പറഞ്ഞ രണ്ടും പേരും മരിച്ചു എന്നോണോ ? അതെ പറഞ്ഞല്ലോ രണ്ട് പേരും മരിച്ചു.
അപ്പോൾ വിളിച്ചവരോ എന്നോ ?

ഈ കവിതയുടെ തുടക്കത്തിൽ മൂന്ന് കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞിരുന്നു. നിങ്ങളിൽ ചിലരെങ്കിലും ഓർക്കുന്നുണ്ടാകും. അതിലെ രണ്ടെണ്ണം. മൂന്നാമത്തെ അത് തന്നെയാണു. മരിക്കാത്തവരെ പറ്റി ഒന്നും ചോദിക്കരുത്.
ചോദിച്ച് കൊണ്ടിരിക്കെ ചോദിച്ചുകൊണ്ടിരിക്കെ ഒരു ട്രെയിൻ വരും. ഫ്ലാറ്റിൽ നിന്നും താഴേക്ക് താഴേക്ക് വീഴും.
നിങ്ങൾ അറിയില്ല എന്ന് മാത്രമേയുള്ളൂ

ഇത് ഒരു രക്ഷയുമില്ലാത്ത കവിതയാണു


5 അഭിപ്രായങ്ങൾ:

ajith പറഞ്ഞു...

ഒരു രക്ഷയുമില്ലാത്ത പുതുക്കവിത
നന്നായീന്ന് പറയരുതെന്ന് വാര്‍ണിംഗ് തന്നതുകാരണം ഇനിയിപ്പോ എന്തു പറയും ഞാന്‍?

മനോജ്.എം.ഹരിഗീതപുരം പറഞ്ഞു...

നോ.....രക്ഷ.....ഒരു രക്ഷയുമില്ല.....വല്ലത്തൊരു കവിതയാണ്.....
ഞാൻ വായിച്ചു...അന്തംവിട്ടു കുന്തം വിഴുങ്ങി....മുഴുവനും വായിച്ചു ...ഇടക്ക് ചിന്തിച്ചു...എനിക്കു വട്ടായി....ഒരു രക്ഷയുമില്ലാത്ത കവിതയണ്....

T.U.ASOKAN പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Jithien Chembil പറഞ്ഞു...

എന്റമ്മോ ഒരു രക്ഷയുമില്ലേയ്

അമൃതംഗമയ പറഞ്ഞു...

ഒരു രക്ഷയുമില്ലാത്ത കവിത.........:(