ഞായറാഴ്‌ച, മാർച്ച് 16, 2014


പൂവിന്റെ കുഞ്ഞ്

ഒരു മനുഷ്യനെന്ന നിലയിൽ
പരാജയമാകയാൽ മരമായതാണു

കിളികൾ വന്നു
അണ്ണാറക്കണ്ണന്മാർ തല്ലുപിടിച്ചു
വെട്ടുകാർ നോട്ടമിട്ടു

ഒരിക്കൽ അതിൽ
ഒരു പൂവിന്റെ കുഞ്ഞുണ്ടായി

ആകെ സങ്കടമായി
തന്റെ ജന്മമോർത്ത്
അതിനു കരച്ചിൽ വന്നു

പൂവിന്റെ കുഞ്ഞിന്റെ
നെഞ്ചിൽ നോക്കി അത് 
വാവിട്ട് കരഞ്ഞുകൊണ്ടിരുന്നു
  

20 ജനുവരി 2014
സന്ധ്യ

4 അഭിപ്രായങ്ങൾ:

സൗഗന്ധികം പറഞ്ഞു...

മനുഷ്യനെന്ന നിലയിൽ പരാജയപ്പെടുന്നു മനുഷ്യൻ!

വളരെ നല്ല കവിത

ശുഭാശംസകൾ.....

ajith പറഞ്ഞു...

പരാജിതം

Anu Raj പറഞ്ഞു...

Poovinte kunju means..kunju poovu..?

James Sunny പറഞ്ഞു...

മനോഹരം