ഞായറാഴ്‌ച, ഫെബ്രുവരി 28, 2016


മുലകളുടെ പുസ്തകം


ആദ്യം വേദനിക്കുംമധുരിക്കുംപിന്നെയും വേദനിക്കുംമുലകൾക്കിടയിലാണു
ആദ്യം ദൈവം
സ്വർഗ്ഗൻ പ്ലാൻ ചെയ്തത്
മാറ്റിയോ എന്നറിയില്ല കണ്ണാണുകാന്താരികൾ
മുലക്കണ്ണിന്റെ കൊച്ചുമക്കൾ
സാരമില്ല
എരുവുണ്ടതിനു


 ചുരത്തുവാൻനിന്ന് കൊടുക്കണം


നിന്റെ മുലകൾക്കിടയിൽ
പതിനായിരത്തി ഒന്ന് പ്രാവശ്യം
എന്റെ പേരെഴുതിയിട്ടുണ്ട് മുലക്കണ്ണുകൾ
അമ്മ പറഞ്ഞ കഥകളിലെ
പൂമ്പാറ്റകൾകൺഫ്യൂഷൻ
തീർക്കണമേയെന്ന്
ദൈവം പാടിയ ദിവസംമുലകളാണു
ആ ഇരട്ടകളാണു
ഭാഷയുണ്ടാക്കിയത്കടൽ
ഒരു ദിവസം 
മുലയാവാൻ കൊതിച്ചുവെന്നാണു


എന്തിനാണു
മുലകൾക്കിടയിൽ
ഒരേ ഒരു കടൽമുലകൾ
പാറകൾ
കന്മദം


ഇരട്ട ചങ്കുള്ള ബ്രോസ്


കൂടുതലാവണ്ട
എന്ന് കരുതിയാണു
ഉണ്ണീ
കയ്പ്പ് തേച്ചത്
പൊറുക്കണം


ഭൂമിയിലെ
മുലക്കണ്ണിനെ
വട്ടമിടുന്നു
ഒരു കടൽ കാക്ക6 അഭിപ്രായങ്ങൾ:

HSSLABASST പറഞ്ഞു...

ഭാവന ഭാവന. ...അപാരം...
തന്നെ. ....

HSSLABASST പറഞ്ഞു...

ഭാവന ഭാവന. ...അപാരം...
തന്നെ. ....

Rajan Kailas പറഞ്ഞു...

ജീവന്റെ ഉറവിടം...പാലിൻ മധുരവും... ചെന്നിനായകത്തിൻന്റെ കയ്പ്പും...

Rajan Kailas പറഞ്ഞു...

ജീവന്റെ ഉറവിടം...പാലിൻ മധുരവും... ചെന്നിനായകത്തിൻന്റെ കയ്പ്പും...

Vinitha Raphel പറഞ്ഞു...

<3

Vinitha Raphel പറഞ്ഞു...

<3