മുലകളുടെ പുസ്തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മുലകളുടെ പുസ്തകം എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ഞായറാഴ്‌ച, ഫെബ്രുവരി 28, 2016


മുലകളുടെ പുസ്തകം


ആദ്യം വേദനിക്കുംമധുരിക്കുംപിന്നെയും വേദനിക്കും



മുലകൾക്കിടയിലാണു
ആദ്യം ദൈവം
സ്വർഗ്ഗൻ പ്ലാൻ ചെയ്തത്
മാറ്റിയോ എന്നറിയില്ല



 കണ്ണാണു



കാന്താരികൾ
മുലക്കണ്ണിന്റെ കൊച്ചുമക്കൾ
സാരമില്ല
എരുവുണ്ടതിനു


 ചുരത്തുവാൻനിന്ന് കൊടുക്കണം


നിന്റെ മുലകൾക്കിടയിൽ
പതിനായിരത്തി ഒന്ന് പ്രാവശ്യം
എന്റെ പേരെഴുതിയിട്ടുണ്ട്



 മുലക്കണ്ണുകൾ
അമ്മ പറഞ്ഞ കഥകളിലെ
പൂമ്പാറ്റകൾ



കൺഫ്യൂഷൻ
തീർക്കണമേയെന്ന്
ദൈവം പാടിയ ദിവസം



മുലകളാണു
ആ ഇരട്ടകളാണു
ഭാഷയുണ്ടാക്കിയത്



കടൽ
ഒരു ദിവസം 
മുലയാവാൻ കൊതിച്ചുവെന്നാണു


എന്തിനാണു
മുലകൾക്കിടയിൽ
ഒരേ ഒരു കടൽ



മുലകൾ
പാറകൾ
കന്മദം


ഇരട്ട ചങ്കുള്ള ബ്രോസ്


കൂടുതലാവണ്ട
എന്ന് കരുതിയാണു
ഉണ്ണീ
കയ്പ്പ് തേച്ചത്
പൊറുക്കണം


ഭൂമിയിലെ
മുലക്കണ്ണിനെ
വട്ടമിടുന്നു
ഒരു കടൽ കാക്ക