( പ്രദീപ് ഭാസ്ക്കറിനു 🏐 )
ഒരു സ്പിന് ബൌളറുടെ ഏകാന്തതയെക്കുറിച്ച്
ഒരുവന് എഴുതാന് തീരുമാനിക്കുന്നു
ഒരുവന് എഴുതാന് തീരുമാനിക്കുന്നു
അപ്പോള്
കളത്തില്
എഴുതുകയാണോ
കളിക്കുകയാണോ
എന്നയാള്ക്ക് മാറിപ്പോകുന്നു
കളത്തില്
എഴുതുകയാണോ
കളിക്കുകയാണോ
എന്നയാള്ക്ക് മാറിപ്പോകുന്നു
എല്ലായ്പ്പോഴുമെന്നത്തേതു പോലെ
ആ കളിക്കാരനു ബോറടിക്കുന്നു
ആ കളിക്കാരനു ബോറടിക്കുന്നു
ഇനി എറിയണ്ട എന്നും
എഴുതണ്ട എന്നും
തീരുമാനിക്കുന്നു
എഴുതണ്ട എന്നും
തീരുമാനിക്കുന്നു
ഒരോവറില്
6 പന്തുകള്
ആ ആറു പന്തുകളും
സിക്സറടിച്ച മുട്ടാളന്മാരുണ്ട്
6 പന്തുകള്
ആ ആറു പന്തുകളും
സിക്സറടിച്ച മുട്ടാളന്മാരുണ്ട്
ഇനി വരുന്ന ഓവറില്
ആറു പന്തുകളും
ആ മുട്ടാളന്മാരുടെ
ആറു പതിപ്പുകളുടെ
മിഡില് സ്റ്റമ്പ്
ഒടിക്കുമെന്ന്
പൊടുന്നനെ
അയാള്
മൈതാനത്തില്
തലകുമ്പിട്ടിരുന്നു
സ്വപ്നം കാണുന്നു
ആറു പന്തുകളും
ആ മുട്ടാളന്മാരുടെ
ആറു പതിപ്പുകളുടെ
മിഡില് സ്റ്റമ്പ്
ഒടിക്കുമെന്ന്
പൊടുന്നനെ
അയാള്
മൈതാനത്തില്
തലകുമ്പിട്ടിരുന്നു
സ്വപ്നം കാണുന്നു
ഇനിയൊരു
ഒറ്റക്കവിതയില് പോലും
സ്വപ്നം
എന്ന വാക്ക് ഉപയോഗിക്കില്ല
എന്ന പാഴായ
ശപഥമോര്ത്ത്
പതിവ് പോലെ
അയാള്ക്ക് വട്ടാവുന്നു
ഒറ്റക്കവിതയില് പോലും
സ്വപ്നം
എന്ന വാക്ക് ഉപയോഗിക്കില്ല
എന്ന പാഴായ
ശപഥമോര്ത്ത്
പതിവ് പോലെ
അയാള്ക്ക് വട്ടാവുന്നു
വട്ടന്
വട്ടന്
ഗ്യാലറി മുഴുവന്
അയാളെ തെറി വിളിക്കുന്നു
വട്ടന്
ഗ്യാലറി മുഴുവന്
അയാളെ തെറി വിളിക്കുന്നു
ഞങ്ങളുടെ ടിക്കറ്റ്കാശ്
തിരികെ തന്നില്ലെങ്കില്
നീയി കളം വിട്ട് പോകില്ല എന്ന
കൊച്ച് കുട്ടികള് പോലും
ആക്രോശിക്കുന്നത് കേട്ട്
അയാള്ക്ക് സങ്കടം വരുന്നു
തിരികെ തന്നില്ലെങ്കില്
നീയി കളം വിട്ട് പോകില്ല എന്ന
കൊച്ച് കുട്ടികള് പോലും
ആക്രോശിക്കുന്നത് കേട്ട്
അയാള്ക്ക് സങ്കടം വരുന്നു
സങ്കടം തന്റെ
കൂടപ്പിറപ്പാണല്ലേ എന്ന്
അമ്പയര്
അയാള്ക്ക് മാത്രം കേള്ക്കാവുന്ന ശബ്ദത്തില്
അടക്കം പറയുന്നു
കൂടപ്പിറപ്പാണല്ലേ എന്ന്
അമ്പയര്
അയാള്ക്ക് മാത്രം കേള്ക്കാവുന്ന ശബ്ദത്തില്
അടക്കം പറയുന്നു
അടുത്ത ഓവറില്
ലോകത്തിന്റെ നെറുകയില്
ഹാട്രിക്ക് നേടിക്കൊണ്ട്
അയാള്
അയാള്ക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്
ഒരു കവിതയെഴുതുന്നു
ലോകത്തിന്റെ നെറുകയില്
ഹാട്രിക്ക് നേടിക്കൊണ്ട്
അയാള്
അയാള്ക്ക് മാത്രം മനസ്സിലാവുന്ന ഭാഷയില്
ഒരു കവിതയെഴുതുന്നു
കാണികള് കയ്യടിക്കുന്നു
മാന് ഓഫ് ദി മാച്ച് ട്രോഫി
കണ്ടില്ലെന്ന് നടിച്ച്
അയാള് കളത്തിനു പുറത്തേക്ക് പോകുന്നു
കണ്ടില്ലെന്ന് നടിച്ച്
അയാള് കളത്തിനു പുറത്തേക്ക് പോകുന്നു
പുറത്ത് ഒരു പെണ്കുട്ടി
പൂവുമായി നില്ക്കുന്നു
പൂവുമായി നില്ക്കുന്നു
അത് വാങ്ങി
കളത്തിലേക്ക്
വീശിയെറിഞ്ഞിട്ട്
അയാള് നടന്ന് പോകുന്നു
കളത്തിലേക്ക്
വീശിയെറിഞ്ഞിട്ട്
അയാള് നടന്ന് പോകുന്നു
സ്പിന് ബൌളറെ
മാന്ത്രികനെന്ന് വിളിച്ച ലോകം
അയാള്ക്കും മാപ്പ് നല്കുന്നു
മാന്ത്രികനെന്ന് വിളിച്ച ലോകം
അയാള്ക്കും മാപ്പ് നല്കുന്നു
മറ്റൊരു ഭൂപടത്തില്
അയാള്
തന്റെ ബോളുകള്
സൂക്ഷിച്ച് വയ്ക്കുന്നു
അയാള്
തന്റെ ബോളുകള്
സൂക്ഷിച്ച് വയ്ക്കുന്നു
കാലം പിന്നെയും അയാളോട് വഴക്കിടുന്നു
ഇനിയുള്ള ജന്മങ്ങളില് ഭ്രാന്തില്ലാത്ത
ഒരു പേസ് ബൌളറാക്കാന്
അയാള് ദൈവവുമായി
പുതിയ കരാറില് ഒപ്പിടുന്നു
ഒരു പേസ് ബൌളറാക്കാന്
അയാള് ദൈവവുമായി
പുതിയ കരാറില് ഒപ്പിടുന്നു
രണ്ട് മാലാഖക്കുഞ്ഞുങ്ങള്
അതില് സാക്ഷികളായ് ഒപ്പിടുന്നു
അതില് സാക്ഷികളായ് ഒപ്പിടുന്നു
ഈ ലോകം
തന്റെ സ്പിന് ബൌളാണെന്ന്
പിന്നെയും
അയാള്
സ്വപ്നം (വീണ്ടും വെട്ടിക്കളയുന്നു )
കാണുന്നു
തന്റെ സ്പിന് ബൌളാണെന്ന്
പിന്നെയും
അയാള്
സ്വപ്നം (വീണ്ടും വെട്ടിക്കളയുന്നു )
കാണുന്നു
🏐
കുഴൂര് വിത്സണ്
🏐
🏏
🏏
ഫെബ്രുവരി 16, 2019
കോഴിക്കോട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ