മറിയമാര്‍ പലവിധം
മുന്തിരിത്തോട്ടത്തില്‍
ഞാന്‍ നിനക്കായി കാത്തിരിക്കും
മറിയം അയാളോട് പറഞ്ഞു
നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു
ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള് ചോദിച്ചു
മൗനത്തിന്റെ
കുരിശില്‍ കിടന്നു
അയാള്‍ പിടഞ്ഞു.
മേരി
സ്നേഹത്തെക്കുറിച്ചു
പ്രബന്ധമെഴുതാനിരുന്ന്
ജീവിതത്തിന്റെ
തീവണ്ടി കിട്ടാതെ പോയവള്‍
അവള്‍ക്കിപ്പോള്‍
പാളമാണഭയം.
^ 1997
ബുധനാഴ്ച, മാർച്ച് 07, 2007
രണ്ടു കവിതകള്‍
Labels: ഉറക്കം ഒരു കന്യാസ്ത്രീ
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
10 അഭിപ്രായങ്ങൾ:
“നിനക്കും എന്റെയമ്മക്കും
ഒരേ പേരു തന്നെയാണു
അയാള്‍ മറുപടി പറഞ്ഞൊഴിഞ്ഞു
ഞാനും നിന്റെയമ്മയെപ്പോലെ
ഒരു സ്ത്രീ തന്നെയല്ലയോ
അവള് ചോദിച്ചു“
അന്താരാഷ്ട്ര വനിതാദിനത്തില്‍
എല്ലാ മറിയമാര്ക്കും
2 കവിതകള്‍
ഒരു ആണ്‍പന്നിയുടെ വക
വില്‍സാ,
നമിച്ചു!
ENNA KAVITHA ENTE MASHE.........GREAT GREAT
തരിഛിരുന്നു പോയി
വളരെ നന്നായിട്ടുണ്ട് വില്‍സാ..
തികച്ചും പുതുമ.
കുഴൂരേ....വാ...വാ...ക്യാ ബാതു് ഹൈ.
പിന്നെ...
പ്രപന്ധ
അതൊന്നു തിരുത്തിയേക്കൂ.അതില്‍ അക്ഷര പിശാചിരിക്കുന്നു.പ്രബന്ധം അല്ലേ ശരി.:)
കിടിലം!
അമ്മേടെ മുഖം തന്നെയായിരുന്നു അവള്ക്കെങ്കില് ഒരുപക്ഷെ ആ പന്നി ഒഴിഞ്ഞു മാറില്ല്യായിരുന്നൂ?
ഈ രണ്ട് മറിയങ്ങളില് ഒന്നെങ്കിലുമാവാണ്ടെ വയ്യല്ലോ ല്ലെ.
രണ്ടാമത്തെ കവിത വായിച്ചപ്പോ എനിക്ക് അന്നയെ ആണ് ഓര്‍മ്മ വന്നത്.
നന്നായിണ്ട് വിത്സന്.
അവള്‍ക്കിപ്പോള്‍
പാളമാണഭയം.
പാളത്തില്‍ അഭയം???അവളിലൂടെ കുതിച്ചും കിതച്ചും പാഞ്ഞുപോവാന്‍ ഇനിയുമെത്ര തീവണ്ടികള്‍ വരാനിരിക്കുന്നു. എവിടെയാണവള്ക്കഭയം???
"കുഴൂരേ....വാ...വാ...ക്യാ ബാതു് ഹൈ.
പിന്നെ...
പ്രപന്ധ
അതൊന്നു തിരുത്തിയേക്കൂ.അതില്‍ അക്ഷര പിശാചിരിക്കുന്നു.പ്രബന്ധം അല്ലേ ശരി.:) "
വേണു. തിരുത്തി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ