ബുധനാഴ്‌ച, ഏപ്രിൽ 18, 2007


രാജ്യം

പത്ത് മുപ്പത്
സംസ്ഥാനങ്ങളുള്ള
ഒരു രാജ്യമായിരുന്നു
ഞങ്ങളുടെ സ്കൂള്‍

ഓരോന്നിലും
ഓരോഭാഷ
ഭാവവും

ഞങ്ങളുടെ ടാപ്പ്
ഞങ്ങളുടെ ടീച്ചര്
‍ഞങ്ങളുടെ ഡെസ്റ്റര്
‍ഞങ്ങളുടെ നാടകം

എട്ട് ബിയിലെ സിന്ധു
ഒമ്പത് എയിലെ പ്രവീണ്‍
മാഷുമാര്‍ പലപ്പോഴും
റിപ്പോര്‍ട്ടര്‍മാരായി
ടീച്ചര്‍മാര്‍ താരതമ്യപഠനം
നടത്തുന്ന നിരൂപകരും


എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു


കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
‍വെയിലത്ത്മ
മുട്ടുകുത്തി

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി

^ 2004

22 അഭിപ്രായങ്ങൾ:

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

"എങ്കിലോ
ഫുട്ബോള്‍ മത്സരങ്ങളിലും
യുവജനോത്സവങ്ങളിലും
ഞങ്ങളുടെ രാജ്യം
വരണമേയെന്ന്‌
ഒരു രാജ്യത്തെ പ്രജകള്‍
ഒരുമിച്ച് പ്രാര്‍‌ത്ഥിച്ചു


കുറ്റവാളികള്‍
അസംബ്ലി ഗ്രൌണ്ടില്
‍വെയിലത്ത്മ
മുട്ടുകുത്തി

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി"

ഇയിലെ അവസാന കവിത
കാവ്യത്തില്‍ വന്നതു

വിഷ്ണു പ്രസാദ് പറഞ്ഞു...

നിന്റെ സാമ്രാജ്യം എനിക്കിഷ്ടമായി...എന്റേതുമായിരുന്നല്ലോ അത്.

കുഞ്ഞേട്ത്തി പറഞ്ഞു...

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി"........

ഒരു ദിവസം? !!!!

തറവാടി പറഞ്ഞു...

:)

കൂടാളിയന്‍ പറഞ്ഞു...

വില്‍സണ്‍
കുറെയായി ബന്ധപ്പെട്ടിട്ട്.
സുഗമെന്നു കരുതുന്നു.
കൂഴൂര്‍ ശഷ്ട്ടി എത്ര തവണ വായിച്ചു എന്നറിയില്ല.മലയാളത്തിലെ മികച്ച കവിതകളില്‍
ഒന്നാമത് ഇക്കവിത് തന്നെ.
സേനഹപൂര്‍വം,
നാസര്‍ കൂടാളി.

വിശാല മനസ്കന്‍ പറഞ്ഞു...

-ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി-

ഒരു വിങ്ങല്‍ എന്റെ മനസ്സിലൂടെ കടന്നുപോയി.

ആഡംബരം പ്രിയ വിത്സണ്‍!

e-യോഗി പറഞ്ഞു...

ആ പഴയ കലാലയ ജീവിതത്തെ വീണ്ടും ഓര്‍മ്മിപ്പിച്ചതിനു നന്ദി. ഒരു nostalgic feeling. നന്നായിരിക്കുന്നു.

അനിയന്‍സ് അഥവാ അനു പറഞ്ഞു...

എടാ,ജാടകളില്ലാതെ ഇങ്ങനെ എഴുതാന്‍ കൊതിയാവുന്നുണ്ട്. ഇതു തന്നെയാണ് എനിക്കിഷ്ടമായ നിന്റെ കവിത....

K.G.Suraj പറഞ്ഞു...

Wilson..

Athu kollaaaaaam.
Kurikyu kondu!!

Pramod.KM പറഞ്ഞു...

സാമ്രാജ്യങ്ങള്‍ അപ്രത്യക്ഷമാകുമ്പോളും ,ബാക്കിയാവുന്നു കവിതയുടെ ഭൂഖണ്ഡം..

കുറുമാന്‍ പറഞ്ഞു...

ഗതകാല സ്മരണകളിലേക്ക് കൈപിടിച്ചു കൊണ്ട് പോയി വിത്സണ്‍ താങ്കളുടെ ഈ കവിത. ഭാവുകങ്ങള്‍.

അത്തിക്കുര്‍ശി പറഞ്ഞു...

വില്‍സണ്‍,

നഷ്ടമായ സംസ്ഥാങ്ങളെയും രാജ്യത്തെയും പിന്നെ സാമ്രാജ്യം തകര്‍ത്ത ആ കൂട്ടമണികളെയും ഓര്‍ത്തു..

വില്‍സനൊരു കവിതയുടെ സാമ്രാജ്യമെങ്കുലും സ്വന്തമയുണ്ടല്ലോ ഇപ്പോള്‍!

kaithamullu - കൈതമുള്ള് പറഞ്ഞു...

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി"

-പ്രജകള്‍ മറ്റൊരു സാമ്രാജ്യത്തിന്റെ വരവിന്നായി മുട്ടില്‍ നിന്നു, മണിയടിച്ച് മന്ത്രോച്ചാരണം നടത്തി, മുട്ടിപ്പായി പ്രാര്‍ഥിച്ചു!

അല്ലേ വിത്സാ?

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

"വില്‍സണ്‍
കുറെയായി ബന്ധപ്പെട്ടിട്ട്.
സുഗമെന്നു കരുതുന്നു.
കൂഴൂര്‍ ശഷ്ട്ടി എത്ര തവണ വായിച്ചു എന്നറിയില്ല.മലയാളത്തിലെ മികച്ച കവിതകളില്‍
ഒന്നാമത് ഇക്കവിത് തന്നെ.
സേനഹപൂര്‍വം,
നാസര്‍ കൂടാളി."

അത്രയ്ക്കു വേണോ നാസര്‍ജി. അതു എനിക്കും ഇഷ്ട്പ്പെട്ട കവിതയാണു. അതു ചൊല്ലിക്കേള്‍ക്കണം


“എടാ,ജാടകളില്ലാതെ ഇങ്ങനെ എഴുതാന്‍ കൊതിയാവുന്നുണ്ട്. ഇതു തന്നെയാണ് എനിക്കിഷ്ടമായ നിന്റെ കവിത....“

നീയതു പറയണം.
ജാടകളില്ലാതെ ജീവിക്കാന്‍ അല്ലേടാ പണി.

ചിദംബരി പറഞ്ഞു...

കൂട്ടമണിയോടെ അപ്രത്യക്ഷമായ സാമ്രാജ്യം കണ്ടു.അനുഭവിച്ചു.

എനിക്ക് വായിച്ചിടത്തോളം ഏറ്റവും ഇഷ്ടമായ കുഴൂര്‍കവിത,അര്‍ബുദം വിടര്‍ത്തിയ ആ “കണ്ണ്” തന്നെ.

Sapna Anu B. George പറഞ്ഞു...

തകര്‍ത്തു മകനെ

അജ്ഞാതന്‍ പറഞ്ഞു...

Kuzhoorinda kavithakalil anikyaattavum istta-ppettath..
Athinaal veendum vaayikyunnu.
Veendum ezhuthunnu...
Nanma neerunnu...

Sneham
K.G.Suraj
aksharamonline@gmail.com

RajeshRVarma രാജേഷ്‌ ആര്‍. വര്‍മ്മ പറഞ്ഞു...

അതുകൊണ്ടായിരിക്കണം നാടുകടത്തപ്പെട്ടവനെപ്പോലെ എന്നെങ്കിലും മടങ്ങിപ്പോകാന്‍ കഴിയുമായിരിക്കുമെന്ന് എന്നും പ്രത്യാശിച്ചുകൊണ്ടിരിക്കുന്നത്‌.

സ്കൂള്‍ ഒരു രാജ്യമാണെങ്കില്‍ കുഴൂരിന്റെ സ്കൂള്‍ കവിതകള്‍ അതിന്റെ ഭൂപടമോ ദേശീയഗാനമോ മറ്റോ ആണ്‌.

chandra പറഞ്ഞു...

nalla kavithakal

കുഴൂര്‍ വില്‍‌സണ്‍ പറഞ്ഞു...

"സ്കൂള്‍ ഒരു രാജ്യമാണെങ്കില്‍ കുഴൂരിന്റെ സ്കൂള്‍ കവിതകള്‍ അതിന്റെ ഭൂപടമോ ദേശീയഗാനമോ മറ്റോ ആണ്‌. "

എന്ന പരീക്ഷണപുസ്തകത്തിന് വേണ്ടത്ര ശ്രദ്ധ കിട്ടിയില്ല എന്ന പരാതി എനിക്കുണ്ടായിരുന്നു. ഇപ്പോള്‍ അതു തീര്‍ന്നു. നന്ദി എല്ലാവര്‍ക്കും

tk sujith പറഞ്ഞു...

ഒരു ദിവസം
ഒറ്റ കൂട്ടമണിയോടെ
ഒരു സാമ്രാജ്യം
അപ്രത്യക്ഷമായി"
സ്കൂളിലെ മണിമോഷ്ടിച്ചുകൊണ്ടുപോയ ഒരു വിരുതനുണ്ടായിരുന്നു എന്റെ സ്കൂളില്‍.വിത്സാ..അവനു നിന്റെ ഛായയായിരുന്നു.

Vinayachandran പറഞ്ഞു...

nilathuvechittilla , Rajyam -appreatiate. how are things there
an arrow of dreams from kerala