വെള്ളിയാഴ്‌ച, ജനുവരി 19, 2007


ത്രിബിള്‍ x


x ന്റെ വില തെറ്റിയതിനു
കിട്ടിയിട്ടുണ്ടു ഒരു പാട്

വില ഓര്ത്തു നടന്നു
സൈക്കിള്‍ മുട്ടി

കോപ്പിയടിച്ചു
ഇത്തിരി കോങ്കണ്ണ് വന്നു

കണക്കുകളെല്ലാം തെറ്റി

എങ്കിലും പിഴച്ചു
xxx കഴിച്ചു
കണ്ടു

ഇപ്പോള്‍
കണക്കുടീച്ചറെ കാണുമ്പോള്‍
പിന്നെയും വരും x
പിന്നാലെ വരും xxx

വൈകാതെ മക്കള്‍
xന്‍റെ വിലയെക്കുറിച്ചു
അവരുടെ അപ്പനോടു
സംശയം ചോദിക്കും

അപ്പോഴും തെറ്റും


^ 2004

9 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

......
എങ്കിലും പിഴച്ചു
xxx കഴിച്ചു
കണ്ടു

ഇപ്പോള്‍
കണക്കുടീച്ചറെ കാണുമ്പോള്‍
പിന്നെയും വരും x
പിന്നാലെ വരും xxx

വൈകാതെ മക്കള്‍
xന്‍റെ വിലയെക്കുറിച്ചു
അവരുടെ അപ്പനോടു
സംശയം ചോദിക്കും
........
“ഇ“യിലെ മറ്റൊരു കവിത

Kalesh Kumar പറഞ്ഞു...

പുതിയത് എഴുതുന്നത് പുസ്തകത്തിലടിക്കാൻ വച്ചേക്കുകയാണോ?

അതോ മേരിക്ക് മാത്രം കാണാനോ?

അജ്ഞാതന്‍ പറഞ്ഞു...

നന്നായിരിക്കുന്നു കുഴൂര്‍,
നിങ്ങളുടെ പോസ്‌റ്റില്‍ ആദ്യമായാണ് കമന്റുന്നത്. പുതിയ കവിതകളും ഉള്‍പ്പെടുത്തുമല്ലോ?

അജ്ഞാതന്‍ പറഞ്ഞു...

കണക്കുകളെല്ലാം തെറ്റി

എങ്കിലും പിഴച്ചു
xxx കഴിച്ചു


-നല്ല പ്രയോഗം . പിഴച്ചതോണ്ടു കഴിച്ചതാണോ?അതോ കഴിച്ചതോണ്ടു പിഴച്ചതാണോ?

ജ്യോതിര്‍മയി /ज्योतिर्मयी പറഞ്ഞു...

ആരാണു അ.പാര യായ ജ്യോതി എന്നു അറിയാന്‍ വന്നതാ :-)



ഇന്നലെ, ഗ്രേസിയുടെ ഒരു കഥയില്‍ നിന്നും "എക്സ്‌" എന്നും "വൈ" എന്നും പേരുള്ള കഥാപാത്രങ്ങള്‍ ഇറങ്ങിയോടിപ്പോയി എന്നു പത്രത്തില്‍ കണ്ടിരുന്നു. ഓടിപ്പോയ എക്സ്‌, സംഘടിച്ച്‌ "xxx" ആയതാണോ?

പോസ്റ്റ്‌, കൊള്ളാം.

ജ്യോതിര്‍മയി

അജ്ഞാതന്‍ പറഞ്ഞു...

അ.പാര യുടെ രംഗപ്രവേശ വിളംബരം ആരു,എപ്പോള്‍ എവിടെ നടത്തിയെന്നു കണ്ടു പിടിക്കാന്‍ ഒരു വിഫല ശ്രമം നടത്തി നോക്കി.രക്ഷയില്ല. അപര,അപാര,ആ പാര ഇവയൊന്നും ആവാന്‍ താല്‍പര്യമില്ലാത്തതുകൊണ്ടു കമെണ്റ്റ്കളില്‍ നിന്നും പിന്‍മാറുന്നു.(not frm visiting bloggs).bye.:)

ജ്യോതിര്‍മയി /ज्योतिर्मयी പറഞ്ഞു...

ജ്യോതി,

അ.പാര എന്നതിവിടെ ഇപ്പോള്‍ പറഞ്ഞത്‌ ഞാനാണല്ലോ, ജ്യോതിര്‍മയി എന്നു പേര്‌, പലപ്പോഴും ജ്യോതി എന്നേ പറയാറുള്ളൂ. കണ്ടുപിടിയ്ക്കാന്‍ പ്രയാസമില്ല, എന്റെപേരില്‍ ഒന്നു ക്ലിക്കിയാല്‍ മതി. പിന്മൊഴിയില്‍ അടുത്തടുത്ത്‌ നമ്മുടെ രണ്ടാളുകളുടേയും കമന്റുകള്‍ കണ്ടപ്പോഴേ ഞാന്‍ താങ്കളെ ശ്രദ്ധിച്ചുള്ളൂ.( സാധാരണയായി ഈ സമയത്തു ഞാന്‍ ബ്ലോഗാറുമില്ല).

എന്നെപ്പോലെയുള്ള ആളെ ഒന്നു പരിചയപ്പെടണമല്ലോ എന്നേ ഉദ്ദേശിച്ചുള്ളൂ.അതാരാണെന്നറിയാന്‍ കൌതുകം തോന്നി. "അപര" എന്നതും അപാര എന്നതും ഒരു ചീത്തവാക്കല്ലല്ലോ.
പരിഭവിയ്ക്കേണ്ടകാര്യമൊന്നും ഇവിടെ ഇല്ല. ആരേയും വിഷമിപ്പിയ്ക്കാന്‍ എനിയ്ക്‌ക്‍ ഉദ്ദേശ്യം ഉണ്ടായിരുന്നില്ല. നമുക്കു കൂട്ടുകാരാവാമെന്നേ:-)
എന്റെ ബ്ലോഗിലേയ്ക്കും സ്വാഗതം. വായിച്ചു കമന്റിടണമെന്നു തോന്നിയാല്‍ ഇടൂ.

വിശാഖമേ, ക്ഷമിയ്ക്കൂ.
നന്ദി

ജ്യോതിര്‍മയി

Kuzhur Wilson പറഞ്ഞു...

ഒരേ പേരുകാരായ 2 പേര്‍ക്കു പരിചയപ്പെടാന്‍ ഈ വേദി ഉപകാരപ്പെട്ടല്ലോ ?

Unknown പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
ഇതും നന്നായി. ‘റമ്മായാല്‍ നന്നായി‘ എന്ന് കുഞ്ഞുണ്ണി മാഷ് പറഞ്ഞിട്ടില്ലേ. (ഇനി എനിയ്ക്ക് തോന്നിയതാണോ പറഞ്ഞതായിട്ട്?) :-)