ചൊവ്വാഴ്ച, ഫെബ്രുവരി 27, 2007


എന്‍റെ ഓമനേ - അറബ് കവിത

എന്‍റെ ഓമനേ
ജീവിതകാലം മുഴുവന്
‍ഞാന്‍ നിന്നെ വരക്കാന്
‍ശ്രമിക്കുകയായിരുന്നു

എത്രയോ തവണ ഞാന്‍
നിന്‍റെ മുമ്പില്‍ നിന്നു,
എല്ലാ ദിശകളില്‍ നിന്നും
നിന്നെ നിരീക്ഷിച്ചുകൊണ്ടു

തൂലിക സ്വന്തം മഷിയില്‍ മുക്കി
ആത്മാവില്‍ ബ്രഷുമായി

എന്‍റെ പ്രിയ
പഴയവള്‍ തന്നെ,
എന്നിട്ടും ഓരോ തവണയും
ഓരോ നോട്ടത്തിലും
നിന്നെ അദ്യം കാണുന്നതുപോലെ

ഒരു പൂവു
തല പുറത്തേക്കിട്ട് നോക്കുന്ന
ഒരു പൂപ്പാത്രം വരയ്ക്കുമ്പോള്‍
അതല്ലെങ്കില്‍ ഒരു പെണ്‍കുതിരയെ
ആണ്‍പൂച്ചയെയോ
പെണ്‍പൂച്ചയെയോ വരയ്ക്കുമ്പോള്‍
അതിമനോഹരമായ പ്രക്യതിദ്യശ്യം പകര്‍ത്തുമ്പോള്
‍സുന്ദരമായ എന്തും വരയ്ക്കുമ്പോള്‍
എപ്പോഴും ഓരോ ചെറിയ ചെറിയ വ്യത്യാസങ്ങള്

‍വെളിച്ചത്തിന്‍റെ പ്രക്യതമനുസരിച്ചു
വികാരത്തിന്‍റെ തോതനുസരിച്ചു
റിതുക്കളുടെ ഭേദമനുസരിച്ച്

എന്നാലോ എന്‍റെ ഓമനേ
ഓരോ തവണയും നിന്നെ കാണുമ്പോള്‍
ആദ്യം കാണുന്നതുപോലെ




എന്‍റെ ഓമനേ (അറബ് കവിത)
ഡോ.ഷിഹാബു ഗാനിം വിവര്‍ത്തനം: കുഴൂര്‍ വില്‍‌ത്സന്‍

2 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

പ്രശസ്ത അറബ്‌ കവിയാണു ഡോ. ഷിഹാബ്‌ അല്‍ ഗാനിം. ഇപ്പോള്‍ ദുബായില്‍ താമസം. നിരവധി മലയാള കവിതകള്‍ അറബിക്കിലേക്കു മൊഴിമാറ്റം നടത്തിയിട്ടുണ്ടു. ഗാനിമിന്റെ കവിതകളുടെ മലയാളം ഈയിടെ ഡി.സി. പുറത്തിറക്കി.
അതില്‍ ഉള്‍പ്പെട്ട കവിതയാണു ഇതു. കവി സച്ചിദാന്ദന്‍ ചില തിരുത്തലുകള്‍ നടത്തിയിരുന്നു.
ഗാനിമിന്റെ ഇ-മെയില്‍ ഇവിടെ
smaghanem@yahoo.com

Abdu പറഞ്ഞു...

ഞാനിത് യാഹുവില്‍ വായിച്ചിരുന്നു, ഗാനിമിന്റെ കവിതയേയും മലയാളത്തിലുള്ള താല്പര്യത്തേയും കുറിച്ച് മുമ്പൊരിക്കല്‍ മാധ്യമത്തില്‍ വായിച്ചിരുന്നു.


പിന്നെ വിത്സാ,
കമന്റ് ബോക്സ് പുതിയ വിന്‍ഡോയില്‍ വരുന്ന ആ ഒപ്ഷന്‍ എടുത്തുകളയൂ.