Typography & Design : Nipin Narayanan
ഈ ബ്ലോഗിന്റെ കൂട്ടുകാരേ,
ഈയിടം പതിമൂന്നാം വര്‍ഷത്തിലേക്ക് കടക്കുകയാണു.
പതിമൂന്നാമത്തെ പുസ്തകത്തിന്റെ മുഖചിത്രം പങ്ക് വച്ച് കൊണ്ട് ഞാനീ സന്തോഷം നിങ്ങളുമായി പങ്ക് വയ്ക്കുന്നു. 2012 ല്‍ ഡി സി ബുക്സ് പ്രസിദ്ധീകരിച്ച കുഴൂര്‍ വിത്സന്റെ കവിതകള്‍ക്ക് ശേഷം എഴുതിയ കവിതകളാണു ഇന്ന് ഞാന്‍ നാളെനീയാന്റപ്പനില്‍. ( 2012 - 2015 )
രണ്ട് പേര്‍ ലോകമുണ്ടാക്കി കളിക്കുന്ന പതിനൊന്നര മണി
എന്റെ കവിത വസന്തത്തോട് അതിന്റെ പേരു ചോദിച്ചു
ദേവസ്സിക്കുട്ടിയുടെ അമ്മ നട്ട പൂന്തോട്ടം
ചിത്രകാരീ, നിന്റെയൊരാട്ടിൻ കുട്ടി
എന്നിങ്ങനെ മുപ്പത്തി അഞ്ച് കവിതകളാണു പുസ്തകത്തില്‍.
ലോഗോസ് ബുക്സ് ആണു പ്രസാധകര്‍.കവി ഹരിശങ്കരനശോകന്റെ അവതാരിക, കെ വി മധു ഞാനുമായി മംഗളം ദിനപത്രത്തില്‍ നടത്തിയ വര്‍ത്തമാനം എന്നിവയും ഇന്ന് ഞാന്‍ നാളെ നീയാന്റപ്പനിലുണ്ട്. കന്നിയുടേതാണു ഉള്‍ച്ചിത്രങ്ങള്‍. ജോസ് മാര്‍ട്ടിന്റെ ഒരു ഇന്‍സ്റ്റലേഷന്‍ കാണാന്‍ പോയപ്പോള്‍ എടുത്ത പടമാണു പുസ്തകത്തിന്റെ കവറില്‍
ഈ വര്‍ഷങ്ങളത്രയും പല തരത്തില്‍ കൂടെയുണ്ടായിരുന്നവരുടെ പേരു വിവരങ്ങള്‍ നിരത്തുക എളുപ്പമല്ല. അത്രയ്ക്ക് പരിചിതമില്ലാത്ത ഇടങ്ങളെ എനിക്ക് ഈ ഇടം തന്നിട്ടുണ്ട് . അത്രയ്ക്ക് ആളുകളെ എനിക്ക് ഇ കവിത തന്നിട്ടുണ്ട്. എല്ലാവര്‍ക്കും നന്ദി.
ഈ ബ്ലോഗിന്റെ പതിമൂന്നാം പിറന്നാളിന്റെ അന്ന്, അവതരിപ്പിക്കപ്പെടുന്ന, എന്റെ പതിമൂന്നാമത്തെ പുസ്തകത്തിനു, ഇന്ന് ഞാന്‍ നാളെനീയാന്റപ്പനു സര്‍വ്വ പിന്തുണയും പ്രതീക്ഷിക്കുന്നു
സ്നേഹം
കുഴൂര്‍ വിത്സണ്‍
13/ 08/2018
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ