മിഖായേൽ


മിഖായേൽ
തോട്ടിൽ
ആനയുടെ
ശവത്തിനരികെ
നിൽക്കുമ്പോൾ
ഉള്ളിൽ
മലയുടെ കനം
ആ
മലയ്ക്ക്
മുകളിൽ
ആകാശം
അതിൽ
നിറയെ
മേഘക്കുഞ്ഞുങ്ങൾ
എല്ലാത്തിനും
ആ ആനയുടെ ഛായ
അതെല്ലാം കൂടി
ഉടൻ
തോട്ടിലേയ്ക്ക്
പെയ്തേക്കും
Labels: അരികെ, കവിത, കുഴൂർ വിത്സൺ, കേരള കവിത, ബ്ലോഗ്, മലയാള കവിത, blog poetry, Kuzhur Wilson, malayalam poetry, poetry
വലിയ വേഗത്തിൽ വണ്ടിയോടിച്ച് പോകുമ്പോഴെല്ലാം തടഞ്ഞ് നിർത്തി നീ അകലെയെങ്ങാനും പോകുമ്പോൾ തേക്കെണ്ണ കിട്ടിയാൽ കൊണ്ട് വരണേയെന്ന്
പറയുമായിരുന്ന ഒരാൾ ഇന്നലെ മരിച്ചു പോയി . 78 വയസ്സായിരുന്നു . പുലർച്ചെ മഴയുണ്ട് . തണുക്കുന്നു . തേക്കെണ്ണ തേയ്ക്കാൻ തോന്നി, അമ്പതാവാത്ത പഴയ ഓട്ടക്കാരനു . തേക്കെണ്ണ ? അതെന്ത്, എവിടെ കിട്ടും .
കത്തിയിട്ടും പട്ടുപോവാത്ത ഒരു മരംകിനിഞ്ഞഎണ്ണ ഉള്ളിൽ തിളയ്ക്കുന്നു .
Labels: കവിത, കുഴൂർ വിത്സൺ, തേക്കെണ്ണ, blog poetry, Kuzhur Wilson, malayalam blog, poetry, Teak oil