തിങ്കളാഴ്‌ച, ജനുവരി 08, 2007


ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ് മഹല്‍


അതുപോലെ
ഇതെന്നു
ആരെങ്കിലും
എന്നെങ്കിലും
പറഞ്ഞാല്‍

പഞ്ചാരയിട്ട്
കരിച്ചു കളയും,
പന്നീ


അവന്‍‌റെയൊരു കൈവിരല്‍


ഉരുകിയൊലിച്ച
ആല്‍മാവിന്‍റെ
ശരീരം നീ കണ്ടിട്ടുണ്ടോ


ഉള്ളിലെ ശില്പ്പവും


9,01,2007

16 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

ഉപമകള്‍ നിരോധിച്ച ഒരിടത്തെ താജ് മഹല്‍


അതുപോലെ
ഇതെന്നു
ആരെങ്കിലും
എന്നെങ്കിലും
പറഞ്ഞാല്‍

പഞ്ചാരയിട്ട്
കരിച്ചു കളയും
തെണ്ടീ

അവന്‍‌റെയൊരു കൈവിരല്‍

Kalesh Kumar പറഞ്ഞു...

പതിവ് തെറ്റിച്ചിട്ടില്ല!
ഗംഭീരൻ!

അജ്ഞാതന്‍ പറഞ്ഞു...

യ്യ്യ്യോ... കരിക്കല്ലേ...!!!

മനോജ് കുറൂര്‍ പറഞ്ഞു...

ഉരുകിയൊലിച്ച
ആല്‍മാവിന്‍റെ
ശരീരം നീ കണ്ടിട്ടുണ്ടോ

ഉള്ളിലെ ശില്പ്പവും

സാധാരണമെന്ന് ആദ്യം തോന്നിക്കും. ഒന്നുകൂടി നോക്കിയാല്‍ കാണാം ഉള്ളിലെ ആഴം. ആഴത്തിന്റെ സ്ഫടികശില്പം. കുഴൂര്‍, നന്നായി.

Kuzhur Wilson പറഞ്ഞു...

തിരുത്ത്
അവനെ
തെണ്ടീ എന്നു വിളിച്ചാല്‍ പോരാ എന്നു
ഇന്നലെ മുഴുവന്‍
ആരോ ഉള്ളില്‍ ഇരുന്നു പറഞ്ഞു.

മാറ്റുന്നു.

നോക്കണേ.

“പഞ്ചാരയിട്ട്
കരിച്ചു കളയും,
പന്നീ

കുറുമാന്‍ പറഞ്ഞു...

ഇതെനിക്കിഷ്ടായി വിത്സാ, തെണ്ടിയേലും നല്ലതു പന്നി തന്നെ :)

അജ്ഞാതന്‍ പറഞ്ഞു...

കുഴൂരേ ഇതു കൊള്ളാമല്ലോ. സംഭവം തലയ്ക്കു പിടിക്കുന്നല്ലോ.

Abdu പറഞ്ഞു...

വേണു പറഞ്ഞ പോലെ,

തലക്ക് പിടിക്കുന്നു വാക്കുകളിലൊളിപ്പിച്ച ഈ വെടിയുണ്ടകള്‍.

Visala Manaskan പറഞ്ഞു...

:) നന്നായിട്ടുണ്ട് വിത്സണ്‍ ജി.
(ഇവിടെ, യെസ്, പന്നി മച്ച് ബെറ്റര്‍ ദാന്‍ തെണ്ടി)

കണ്ണൂസ്‌ പറഞ്ഞു...

വില്‍സാ, ചെകിടടച്ച്‌ ഒരെണ്ണം കിട്ടിയ ഫീലിംഗ്‌ എനിക്ക്‌!!

:-)

Unknown പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
അഭിനന്ദനങ്ങള്‍ നാളെ നേരില്‍.... :-)

ഓടോ: പന്നി തന്നെ കറക്റ്റ്! :-)

അജ്ഞാതന്‍ പറഞ്ഞു...

yes.......vilsan.....it is simply great

Manu

അജ്ഞാതന്‍ പറഞ്ഞു...

അതു ഇതു പോലെ തന്നെയാ മാഷേ .... (Animal charcol is a very good bleaching agent .) സാധാരണയായി പഞ്ചാര വെളുപ്പിക്കാന്‍ ഉപയോഗിക്കും. [:)]

അജ്ഞാതന്‍ പറഞ്ഞു...

നന്നായിട്ടുണ്ട് കുഴൂരാനേ.
പിന്നെ പഞ്ചാരക്കരിക്കല്‍ പഴയ ആ സംഭവം ഓര്‍മ്മിപ്പിക്കുന്നു.
shahir ludhyanvi താജിനെക്കുറീച്ച് പറഞ്ഞതും ഓര്‍ത്തുപോയി...

ലോനപ്പന്‍

Kuzhur Wilson പറഞ്ഞു...

"ചെകിടടച്ച്‌ ഒരെണ്ണം കിട്ടിയ ഫീലിംഗ്‌ എനിക്ക്‌!!"

ഞാന്‍ ഒരു തല്ലുകാരനെ അല്ല.
ഒരിക്കല്‍
ഒരാളെ തല്ലിയിട്ട് പോയി ഇരുന്നു കരഞ്ഞു.

വാക്കുകള്‍ കൊണ്ടു എന്നും തല്ലുന്നു
എന്നു പ്രിയപ്പെട്ടവര്‍...

എല്ലാവരും
പന്നിയില്‍ പിടിച്ചല്ലോ ?
നന്ദി.

പ്രത്യേകിച്ചു
കുറൂരിനു.

അജ്ഞാതന്‍ പറഞ്ഞു...

ugran!!!