തിങ്കളാഴ്‌ച, ജനുവരി 15, 2007


വായന

തകിലിന്റെ താളത്തില്‍
തുള്ളുന്നൊരാള് ‍കേള്‍ക്കുകയില്ല
മ്യഗത്തിന്‍ നിലവിളി

തബലയുടെ താളത്തില്‍
മുറുകുന്നൊരാള് ‍വായിക്കുകയില്ല
തുകലിന്റെ ഓര്മ്മകള്

‍പ്രണയമായ് പീലി നല്‍കുന്നൊരാള്‍
കാണുകയില്ല വലിച്ചൂരിയതിന്‍
ചോരപ്പാടുകള്

‍വാങ്ങി ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷിയെ

ധൈര്യമേറുവാന്
‍വാല്‍മോതിരമണിയുന്നവന്
‍കാണുകയില്ല
കൂര്‍ത്ത തോട്ടിക്കു താഴെ
പേടിച്ചു നില്‍ക്കുമൊരു
ജീവനെ

കേള്‍ക്കുകയില്ല
ചങ്ങലക്കിലുക്കങ്ങള്‍

ഈ വരികള്‍
വായിക്കുന്നയാള്
‍വായിക്കുകയില്ല...

^ 2003

13 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

‍"വാങ്ങി ന്യത്തം ചെയ്യുന്നവള്‍
അറിയുകയില്ല
കാലും ചിറകുമൊടിഞ്ഞൊരു
പക്ഷിയെ

ധൈര്യമേറുവാന്
‍വാല്‍മോതിരമണിയുന്നവന്
‍കാണുകയില്ല
കൂര്‍ത്ത തോട്ടിക്കു താഴെ
പേടിച്ചു നില്‍ക്കുമൊരു
ജീവനെ"

വായന , എന്‍റെ ഒരു പഴയ കവിത

കുറുമാന്‍ പറഞ്ഞു...

ഈ വരികള്‍
വായിക്കുന്നയാള്
‍വായിക്കുകയില്ല...

വായിക്കുകയില്ല എന്നുള്ളതൊരു മുന്‍ വിധി മാത്രം,
മുന്‍ വിധിയോടിനി കാണാന്‍ ശ്രമിക്കരുതൊരിക്കലും,
കാമ്പുള്ള പലതുമിങ്ങനെ എഴുതിവിട്ടാല്‍,
വായിക്കാതിരിക്കുന്നതെങ്ങിനെ - പറയൂ നീ

അജ്ഞാതന്‍ പറഞ്ഞു...

വില്‍സന്റെ ബ്ളോഗ് യാദൃശ്ചികമായാണ്‌ കാണാനിടയായത്. കവിത ഇഷ്ടപ്പെട്ടു.
ഞാന്‍ മുജീബ് . എനിക്ക് നിങ്ങളെ അറിയാം.
മാളയില്‍ 'വേറിട്ടകാഴ്ചകള്‍ 'ഷൂട്ട് ചെയ്യാന്‍ വന്ന ടീമില്‍ ഞാനും ഉണ്ടായിരുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

ചുമ്മാണ്ടിരി വില്‍സാ,

'അപാരേ കാവ്യസംസാരേ
കവിരേവ പ്രജാപതി' - എന്ന കഥപ്രസംഗം കേട്ടിട്ടില്ലെന്നുണ്ടോ?

വായിക്കേണ്ടെന്ന്‌ പറഞ്ഞാലും ഞാനിവിടെ രണ്ടുനാള്‍ കൂടുമ്പോള്‍ ഒരിക്കല്‍ വന്നു പോവും. ഞാന്‍ വായിക്കില്ലെന്ന്‌ പറയാന്‍ താങ്കള്‍ക്കെന്തവകാശം? ഹല്ല പിന്നെ!

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

ചുമ്മാണ്ടിരി വില്‍സാ,

'അപാരേ കാവ്യസംസാരേ
കവിരേവ പ്രജാപതി' - എന്ന കഥപ്രസംഗം കേട്ടിട്ടില്ലെന്നുണ്ടോ?

വായിക്കേണ്ടെന്ന്‌ പറഞ്ഞാലും ഞാനിവിടെ രണ്ടുനാള്‍ കൂടുമ്പോള്‍ ഒരിക്കല്‍ വന്നു പോവും. ഞാന്‍ വായിക്കില്ലെന്ന്‌ പറയാന്‍ താങ്കള്‍ക്കെന്തവകാശം? ഹല്ല പിന്നെ!

Unknown പറഞ്ഞു...

ഇത് വായിക്കുന്നയാള്‍ വായിക്കുകയില്ല... എന്ന് പറഞ്ഞ് വിത്സണ്‍ ചേട്ടന്‍ നിര്‍ത്തിയിരിക്കുന്നത് എന്തോ ബാക്കിവെച്ചിട്ടാണ്.

വായിക്കുന്നയാള്‍ വായിക്കുകയില്ല കവി തന്‍ വ്യഥയും.. എന്ന പോലെ.

ഓടോ: തള്ളേ.. ഞാനും ഒരു പൊടി കവിയായോ? ഏതാണ്ടൊക്കെ മന‍സ്സിലായി തുടങ്ങിയിട്ടുണ്ട്. :-)

വേണു venu പറഞ്ഞു...

ഈ വരികള്‍
വായിക്കുന്നയാള്
‍വായിക്കുകയില്ല...

ഇതിലേ എഴുതാത്ത വരികള്‍.
ഞാനങ്ങനെ പൂരി‍പ്പിക്കുന്നു.
കുഴൂരേ എല്ലാവരും ആ എഴുതാത്ത വരികള്‍ വായിച്ചു എന്നു് കമന്‍റില്‍ നിന്നു മനസ്സിലാകുന്നു.
സുന്ദരം.സുരഭിലം....ആശംസകള്‍.

സുനില്‍ ജി കൃഷ്ണന്‍ISunil G Krishnan പറഞ്ഞു...

നീ ചെറുതിലേക്ക് വലുതിനെ നിവര്‍ത്തി വിടുന്നവന്‍

അജ്ഞാതന്‍ പറഞ്ഞു...

കവിത നന്നായി ഇഷ്ടപ്പെട്ടു..പ്രത്യേകിച്ചും
"‍പ്രണയമായ് പീലി നല്‍കുന്നൊരാള്‍
കാണുകയില്ല വലിച്ചൂരിയതിന്‍
ചോരപ്പാടുകള്"എന്ന വരികള്‍...

മനോഹരമായിരിയ്ക്കുന്നു...

Unknown പറഞ്ഞു...

“കേള്‍ക്കുകയില്ല
ചങ്ങലക്കിലുക്കങ്ങള്‍“

അദൃശ്യമായ ചങ്ങലക്കിലുക്കങ്ങള്‍ തന്നെയാണ് ഇന്നെല്ലാവരേയും പേടിപ്പെടുത്തുന്നത്.

msraj പറഞ്ഞു...

കവിത ഇഷ്ടപ്പെട്ടു..
എന്തെല്ലാമിങ്ങനെ അറിയാതെ കിടക്കുന്നു..
അറിഞ്ഞിട്ടുമറിയാത്ത പോലെ നടിക്കുന്നു ..

Kuzhur Wilson പറഞ്ഞു...

ഇന്നലെ ഒരാളുടെ അനിയന്‍ മരിച്ചു.
ഷാര്‍ജയിലെ ഒരു മരത്തിനു താഴെ നിന്നു കുറെ കരഞ്ഞു.

ഏറെക്കാലത്തിനു ശേഷം.
എന്തിനാണ്‍ കരഞ്ഞതു.

ആരാണ്‍ മരിച്ചതു.

ഞാനല്ല.

പിന്നെ എന്തിനു ?

“ഈ വരികള്‍
വായിക്കുന്നയാള്
‍വായിക്കുകയില്ല...“

“കദനമൊക്കെ
മാറിയെന്‍റെ
ജീവനില്‍
കവിത വറ്റുന്ന
പൂക്കാലമേ വരൂ“
എന്നു കുരീപ്പുഴ പാടിയിട്ടുണ്ടു.

അങ്ങനെ പാടാനും വയ്യ.

അജ്ഞാതന്‍ പറഞ്ഞു...

അല്ലെങ്കിലും വിത്സന്‍ ഒരു വാഗ്ദാനം തന്നെയാണ്.
മലയാള കവിതക്കു.