രാവിലത്തെ നടത്തം കഴിഞ്ഞ്
നടന്ന് തന്നെ മടങ്ങുമ്പോൾ ചായക്കടയിൽ നിന്നും
രണ്ടു പഴം വാങ്ങി
പഴം തിന്നുമ്പോൾ അത്
കൃഷി ചെയ്തയാളെ
ഭാവനയില്‍ വരച്ചു നോക്കി
ഞാനിപ്പോള്‍ തിന്നുന്ന പഴത്തിന്റെ
കൃഷിക്കാരൻ ഇപ്പോളെവിടെയായിരിക്കും
അയാള്‍ ഉറങ്ങുകയാവുമോ
കൃഷി ചെയ്യുകയായിരിക്കുമോ
അയാള്‍ ഇപ്പോള്‍ ഉണ്ടാകുമോ
കൃഷിക്കാരനെ ഓര്‍ത്തപ്പോള്‍ കൃഷിക്കാരനായിരുന്ന
അപ്പനെ ഓര്‍മ്മ വന്നു
കഷ്ടം
ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിനു സ്വന്തം
കൃഷിക്കാരനെ ഓര്‍മ്മിക്കുവാന്‍
^ 2005
9 അഭിപ്രായങ്ങൾ:
കഷ്ടം
ഒരു പഴം വേണ്ടി വന്നു
ഈ തെറിച്ച വിത്തിന്സ്വന്തം
കൃഷിക്കാരനെ ഓര്‍മ്മിക്കുവാന്‍
ithevideyo vayichuttund...
വിത്സേട്ടാ,
കവിത ഇഷ്ടപ്പെട്ടു.....അങ്ങനെയെങ്കിലും ഓര്‍ത്തല്ലോ...സ്വന്തം കൃഷിക്കാരനെ....
പിന്നെ ഒരു കാര്യം....
വരികള്‍ തിരിച്ചത് ശരിയായിട്ടില്ല എന്നു തോന്നുന്നൂ...
സമൂഹത്തിനു നേരെയുള്ള അമ്പൊകള് തറക്കേണ്ടിടത്തു തന്നെ തറയ്ക്കും എന്നു പ്രതീക്ഷിക്കാം
സെമി
അക്ഷരത്തെറ്റിന്റെ കാര്യത്തില്‍ അമിതമായ ഒരു ശ്രദ്ധ കാത്ത് സൂക്ഷിക്കുന്ന ഞാന്‍ ഇവിടെ എത്തുമ്പോള്‍ തെറ്റെഴുതുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല........വിശാഖമേ.ഈ രോഗം പകര്‍ച്ചാവ്യാധിയാണോ? എനിക്ക് പേടിയാകുന്നു
സെമി
കൊള്ളാം. ആശയം എനിക്കിഷ്ടമായി. :)
വിത്സേട്ടാ ഞാന്‍ തിന്നത് നിലക്കടലയാണേ
2009 മെയ് ലാണേ
നോക്കണേ
http://naakila.blogspot.com/2009/05/blog-post_8340.html
പാറയിൽ വിതച്ച വിത്തേ..!
:-)
അതോ മുള്ളുകള്‍ക്കിടയിലോ?
അതോ മുള്ളുകള്‍ക്കിടയിലോ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ