ഞായറാഴ്‌ച, ഡിസംബർ 03, 2006


കമറൂൾ നാട്ടിൽ പോകുന്നു

കമറൂൾ നാട്ടിൽ പോകുന്നു
അവനൊപ്പം
ഞങ്ങളെല്ലാവരും വീടുകളിലേക്ക് പോകുന്നു

കമറൂൾ പെങ്ങള്‍ക്ക്
ഒരു വള കൊണ്ട്പോകുന്നു
റഫീക്ക് ഒരു സ്വര്‍ണ്ണക്കടക്കു തന്നെവില പറയുന്നു

കമറൂൾ അമ്മയ്ക്ക്സാരി കൊണ്ടുപോകുന്നു
ദിവാകരന്‍ തുണിക്കട എവിടെയെന്നന്വേഷിക്കുന്നു

ചായയെടുക്കുമ്പോൾ
‍വേസ്റ്റ് ബാസ്ക്കറ്റുകള്‍ ഒഴിക്കുമ്പോൾ
പ്രിന്ററിൽ പുതിയ പേപ്പറുകൾ വയ്ക്കുമ്പോൾ

കമറൂൾ അവന്‍റെ മാത്രംമൂളിപ്പാട്ട് പാടുന്നു
ഞങ്ങളെല്ലാവരും
വളരെ സ്വകാര്യമായി ഉറക്കെ പാടുന്നു

ലിഫ്റ്റിറങ്ങുമ്പോള്‍ അവന്‍
4
3
2
1
എന്നെണ്ണി പഠിക്കുന്നു

ഞങ്ങളെല്ലാവരുംപൂജ്യത്തിലേക്ക് കുതിക്കുന്നു

ഭൂമിയിലെ ആ ചെടിയോടും
വൈകുന്നേരം വീശുന്ന കാറ്റിനോടും
വരാമെന്നു പറഞ്ഞ കൂട്ടുകാരനോടും

എല്ലാവരോടും,എല്ലാവര്‍ക്കും

ഞങ്ങളുടെ കത്തുകളുമായി
കമറൂൾ നാട്ടിലേക്ക് പോകുന്നു

ഭൂമിയില്‍ ഇപ്പോള്‍ സമയമെന്തായിരിക്കും
എന്നു വിചാരിച്ച്ഞങ്ങള്‍ കൈ വീശുന്നു

^2004

5 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

കമറുല്‍ നാട്ടില്‍ പോകുന്നു


കമറുല്‍ നാട്ടില്‍ പോകുന്നു
അവനൊപ്പം
ഞങ്ങളെല്ലാവരുംവീടുകളിലേക്ക് പോകുന്നു

കമറുല്‍ പെങ്ങള്‍ക്ക്
ഒരു വള കൊണ്ട്പോകുന്നു
റഫീക്ക് ഒരു സ്വര്‍ണ്ണക്കടക്കു തന്നെവില പറയുന്നു

അജ്ഞാതന്‍ പറഞ്ഞു...

ലിഫ്റ്റിറങ്ങുമ്പോള്‍ അവന്‍
4
3
2
1
എന്നെണ്ണി പഠിക്കുന്നു

ഞങ്ങളെല്ലാവരുംപൂജ്യത്തിലേക്ക് കുതിക്കുന്നു

ഭൂമിയിലെ ആ ചെടിയോടും
വൈകുന്നേരം വീശുന്ന കാറ്റിനോടും
വരാമെന്നു പറഞ്ഞ കൂട്ടുകാരനോടും

എല്ലാവരോടും,എല്ലാവര്‍ക്കും

ഞങ്ങളുടെ കത്തുകളുമായി
കമറുല്‍ നാട്ടിലേക്ക് പോകുന്നു

ഭൂമിയില്‍ ഇപ്പോള്‍ സമയമെന്തായിരിക്കും
എന്നു വിചാരിച്ച്ഞങ്ങള്‍ കൈ വീശുന്നു

വിഷ്ണു പ്രസാദ് പറഞ്ഞു...

ഭൂമി നഷ്ടപ്പെട്ടവരുടെ വേദന...,പ്രതീക്ഷ...

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

പ്രവാസിയുടെ ദ്വന്ദ്വാത്മകമായ ലോകവും ചിന്തകളും സങ്കല്‍പ്പങ്ങളും... ചെറുത്‌ സുന്ദരം തന്നെ. നന്നായി.

Kalesh Kumar പറഞ്ഞു...

ആരും കാണാത്തത് നീ കാണുന്നു!
ആരും പറയാത്തത് നീ പറയുന്നു!

മനോഹരം വിൽ‌സാ!