ഞായറാഴ്‌ച, നവംബർ 26, 2006


ഇടം

ആ കിയോസ്ക്കിന്‍റെ പുറകില്‍
ഒരു ഈന്തപ്പനയുണ്ട്

ദിവസവും
എട്ടോ, ഒന്‍പതോ പ്രാവശ്യം
അതിനു ചുവട്ടില്‍ നിന്നാണു
സിഗരറ്റ് വലിക്കുക

പതുക്കെ പതുക്കെ
ആ ഇടം സ്വന്തമായിത്തീര്‍ന്നതു പോലെയായി

ഇന്നിപ്പോള്‍ ഒരു നേരത്തു
ചെല്ലുമ്പോൾ അതാ അവിടെ
സിഗരറ്റുമായി വേറൊരാള്‍

എന്തു പറയും അയാളോട്
ആ ഇടം എന്റേതാണെന്നോ ?

സിഗരറ്റുകുറ്റികള്‍
തൂപ്പുകാര്‍ കളഞ്ഞിരിക്കുന്നു
ഈന്തപ്പനയോലകള്‍
താഴോട്ട് നില്പ്പുണ്ട്
(ഇന്നാണ് അതു
ആദ്യമായി കാണുന്നത് )

എല്ലാം ആദ്യമായി കാണും പോലെ
എന്റേതായി എന്തുണ്ടു അവിടെ


^2005

5 അഭിപ്രായങ്ങൾ:

kuzhoor wilson പറഞ്ഞു...

ഇടം


ആ കിയോസ്ക്കിന്‍റെ പുറകില്‍
ഒരു ഈന്തപ്പനയുണ്ട്

ദിവസവും
എട്ടോ, ഒന്‍പതോ പ്രാവശ്യം
അതിനു ചുവട്ടില്‍ നിന്നാണ്‍
സിഗരറ്റ് വലിക്കുക

ദില്‍ബാസുരന്‍ പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
കാല്‍പ്പനികത കുറവ് തന്നെയാണ് താങ്കള്‍ക്ക്. ഞാനത് തമാശയ്ക്ക് പറഞ്ഞതാണ്. നന്നയിട്ടുണ്ട് ഈ കവിതയും. പക്ഷെ എന്റെ ഫേവറിറ്റ് ‘കുട്ടി കാട് കീറി’ എന്നതാണ്. :-)

ഏറനാടന്‍ പറഞ്ഞു...

അതെ വില്‍സേട്ടാ ഇവിടെ ആരും ആരുടേയുമല്ല. ഒന്നും നമ്മുടെ സ്വന്തമല്ല. ഒരിടവും നമ്മുടേതല്ല. എല്ലാം ഇത്തിരി നേരത്തേക്ക്‌ അദൃശ്യനായ യജമാനന്‍ ഉപയോഗിക്കാന്‍ തന്നുവെന്ന് മാത്രം. തിരിച്ചേല്‍പിച്ച്‌ മടങ്ങിപോവണം ഒരിക്കല്‍..

താങ്കളുടെ കവിത വായിച്ചപ്പോള്‍ തോന്നിയ ചിന്തകള്‍ മാത്രം...

Navan പറഞ്ഞു...

ഇതേ ആശയമുള്ള ഒന്നു ഞാനുമെപ്പഴോ കുറിക്കാന്‍ നോക്കിയിട്ടുണ്ടു്‌. :)
കവിതകളെല്ലാം കൊള്ളാം. :)

dha blueizh fiZzzZh...!!!! പറഞ്ഞു...

Swantham ayi onumilathavane...