സന്ധ്യകള്സന്ധ്യകള്ക്ക്
പ്രഭാതമുണ്ടെന്നു പഠിപ്പിച്ച നഗരമേ
നിന്‍റെ സന്ധ്യകളുടെ
സന്ധ്യകളില്‍
എത്രയോ തവണ
മറന്നു വച്ചു ഞാനെന്നെ
നീ ഒരു നഗരമേയല്ല
വിവർത്തനം ചെയ്യപ്പെട്ട
ഗ്രാമത്തിന്‍റെ
ആരും വായിക്കാത്ത ഒരേട്
പച്ച പിടിച്ച
ഇരുട്ടില്‍ ആദ്യം തുറന്നപ്പോൾ
മണ്ണെണ്ണ വിളക്കിന്റെ
വെളിച്ചത്തില്‍
സ്കൂള്‍ തുറക്കുന്നതിന്‍റെ തലേന്നു
പുതിയ പാഠപുസ്തകം
തുറന്നതിന്‍റെ ഗന്ധം