ചൊവ്വാഴ്ച, നവംബർ 21, 2006


മൌലികത

പെയ്യുമ്പോൾ
‍ചാറ്റല്‍ മഴ ഗന്ധം പിടിക്കും
താന്‍ നനയിപ്പിക്കുന്ന മണ്ണിന്‍റെ

മണ്ണ് പറയും
പേമാരികള്‍
ഇടിമിന്നലുകൾ
‍പ്രളയം.......

നിന്‍റെ കുഞ്ഞുതുള്ളികള്‍
അതെല്ലാം
ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്നു

നീരാവിയാക്കി
അമ്മയുടെ അടുത്തേക്ക് തിരിച്ചയക്കാൻ
‍ചാറ്റല്‍മഴ സൂര്യനോട്
പ്രാര്‍ഥിക്കുകയാണ്

സ്വയം മറന്ന്

ഇതിനെല്ലാമിടയില്‍
മുളച്ച
പച്ചപ്പുകള്‍ കരിയുമോ?


^ 2005

5 അഭിപ്രായങ്ങൾ:

kuzhoor wilson പറഞ്ഞു...

മൌലികത


പെയ്യുമ്പോള്
‍ചാറ്റല്‍ മഴ ഗന്ധം പിടിക്കും
താന്‍ നനയിപ്പിക്കുന്ന മണ്ണിന്‍റെ

മണ്ണ് പറയും
പേമാരികള്‍
ഇടിമിന്നലികള്
‍പ്രളയം.......

നിന്‍റെ കുഞ്ഞുതുള്ളികള്‍
അതെല്ലാം
ഓര്‍മ്മിപ്പിക്കുക മാത്രം ചെയ്യുന്നു

പാര്‍വതി പറഞ്ഞു...

വന്നയിടത്തേയ്ക്ക് തിരിച്ച് പോവാനുള്ള ത്വര എല്ലാ ആത്മാവിനും ഉണ്ടല്ലേ, അവിടെത്തും വരെ നിലനില്‍ക്കുന്ന അനാഥത്വ ബോധവും?

-പാര്‍വതി.

kuzhoor wilson പറഞ്ഞു...

“പാര്‍വതി said...
വന്നയിടത്തേയ്ക്ക് തിരിച്ച് പോവാനുള്ള ത്വര എല്ലാ ആത്മാവിനും ഉണ്ടല്ലേ, അവിടെത്തും വരെ നിലനില്‍ക്കുന്ന അനാഥത്വ ബോധവും?
-പാര്‍വതി. “

ആത്മാവിനു മാത്രമാണോ ?

മുരളി വാളൂര്‍ പറഞ്ഞു...

എന്തേ മഴത്തുള്ളിയും മണ്ണുമായൊരു പ്രണയമില്ല?
പുതുമഴപെയ്യുമ്പോഴുള്ള മണ്ണിന്റെ ഗന്ധത്തിന്‌ അവരുടെ പ്രണയത്തിന്റെ സുഗന്ധമില്ലേ?

അജ്ഞാതന്‍ പറഞ്ഞു...

വിത്സണ്‍ ,താങ്കള്‍ മഴയുടെ ഒരു കടുത്ത ആരാധകനോ...?വയനാട്ടിലെ മഴ കണ്ടിട്ടുണ്ടോ...?