സന്ധ്യകള്സന്ധ്യകള്ക്ക്
പ്രഭാതമുണ്ടെന്നു പഠിപ്പിച്ച നഗരമേ
നിന്റെ സന്ധ്യകളുടെ
സന്ധ്യകളില്‍
എത്രയോ തവണ
മറന്നു വച്ചു ഞാനെന്നെ
നീ ഒരു നഗരമേയല്ല
വിവർത്തനം ചെയ്യപ്പെട്ട
ഗ്രാമത്തിന്റെ
ആരും വായിക്കാത്ത ഒരേട്
പച്ച പിടിച്ച
ഇരുട്ടില്‍ ആദ്യം തുറന്നപ്പോൾ
മണ്ണെണ്ണ വിളക്കിന്റെ
വെളിച്ചത്തില്‍
സ്കൂള്‍ തുറക്കുന്നതിന്റെ തലേന്നു
പുതിയ പാഠപുസ്തകം
തുറന്നതിന്റെ ഗന്ധം
6 അഭിപ്രായങ്ങൾ:
അബുദാബി
(അബുദാബി)
1 സന്ധ്യകള്‍
സന്ധ്യകള്‍ക്ക്
പ്രഭാതമുണ്ടെന്നു പഠിപ്പിച്ച നഗരമേ
നിന്റെ സന്ധ്യകളുടെ
സന്ധ്യകളില്‍
എത്ര്യയോ തവണയെന്നെ
മറന്നു വച്ചു ഞാനെന്നെ
“
abudhabi enna
ezhithi kodirikkunna
oru valiya kavithayil ninnu.
"e" pole oru work
love
kuzhoor wilson
www.kuzhoor.com
'എത്രയോ തവണ മറന്നുവെച്ചു ഞാനെന്നെ'
എന്നു പോരേ...
എന്റെ നഗരത്തെ കുറിച്ച്....
കൂടുതല്‍... എഴുതൂ.....
വായിക്കാന്‍ സന്തോഷമുണ്ട്
ആശംസകള്‍....
Ddevasena
മനോഹരം. ആശംസകള്‍.
ആശംസകള്‍. :)
വില്സന്,
അതെ, ശരിയാണ് ഗ്രാമീണതയുള്ള നഗരം തന്നെ.. അബൂദാബിയും പ്രവിശ്യയിലെ മറ്റിടങ്ങളും.
തൊഴില്‍ സംബന്ധമായി, അബുദാബി നഗരം, ജബല്‍ ദാന, ആസാബ്, ബു ഹസ, ഹബ്ഷാന്‍, അല്‍ ഐന്‍ എന്നിവിടങ്ങളില്‍ താമസിച്ചിട്ടുണ്ട്..
ഒരു എണ്ണ നഗരത്തിനുമപ്പുറം അബു ദാബിയൊരു പച്ചപ്പിന്റെ ഗ്രാമംകൂടിയാണ്!
അവസാനത്തെ വരികള്‍ എന്നെ ഒരു മെയ് മസാന്ത്യരാത്രിയിലേക്കും കൊണ്ടുപോയി..
നന്നായി.. നന്ദി!!
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ