മെലിഞ്ഞ ദേഹവും
സാഗരത്തേക്കാള്‍ ഗര്‍ജ്ജിക്കുന്ന
ശബ്ദവുമായി ഒരു നാള്
ഞാനുണ്ടായിരുന്നു
തെളിവായി നിരോധിച്ച
കോളാമ്പികള്‍ മാത്രം മതി
ആയിരം നാവുമരങ്ങളായി
പെരുവഴിയില്‍
പൂത്തുനിന്നതോര്‍മ്മയുണ്ടു
നെഞ്ചില്‍ പന്തം കുത്തി
നാട്ടില്‍ കാവല്‍ നിന്നതോര്‍മ്മയുണ്ട്
ഇട്ടീരയെങ്ങനെ ഇട്ടീരയായെന്നു
ചോദിച്ചതോര്‍മ്മയുണ്ടു
ഇന്നിപ്പോള്‍ വിവര്‍ത്തനശേഷം
കണ്ണാടിയില്‍ നോക്കുമ്പോള്‍
വാക്കു തടിച്ചു വീര്‍ത്തിരിക്കുന്നു
കണ്ണടയുടെ അഴികള്ക്കിടയില്
അതു പതുങ്ങിക്കിടക്കുന്നു
ഉപകളുടെ വയറു ചാടി
അലങ്കാരത്തിലെ ദുര്‍മേദസ്സു
എന്റെ കവിതകള്‍ക്കു
എന്നെ മനസിലാകുമോ ആവോ
നടക്കാന്‍ വയ്യ
ഇരുന്നിരുന്നു എഴുന്നേല്‍ക്കാനേ വയ്യ
പുതിയതൊക്കെയും
വെട്ടിവിഴുങ്ങണമെന്നുണ്ടു
പക്ഷേ കാണുമ്പോഴേ വരും ഓക്കാനം
വ്യായാമം മുടങ്ങിയാല്‍
പ്രമേഹത്തിലൊടുങ്ങുമല്ലോ
പരമേശ്വരാ
400 പേജിന്റെയാല്‍മകഥ
^ 2005
ഞായറാഴ്ച, ജനുവരി 21, 2007
വിവര്‍ത്തന ശേഷം കുമാരന് ഗര്‍ജ്ജനമംഗലം എന്ന ഭാഷ
Labels: കുഴൂര്‍ വില്‍സന്റെ കവിതകള്‍
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
11 അഭിപ്രായങ്ങൾ:
"തെളിവായി നിരോധിച്ച
കോളാമ്പികള്‍ മാത്രം മതി
ആയിരം നാവുമരങ്ങളായി
പെരുവഴിയില്‍
പൂത്തുനിന്നതോര്‍മ്മയുണ്ടു
നെഞ്ചില്‍ പന്തം കുത്തി
നാട്ടില്‍ കാവല്‍ നിന്നതോര്‍മ്മയുണ്ട്
ഇട്ടീരയെങ്ങനെ ഇട്ടീരയായെന്നു
ചോദിച്ചതോര്‍മ്മയുണ്ടു"
--------
കലേഷ് ഭായ്. പുതിയ കവിത ഉടന്‍ വരും. ഇതു 2005 ലേതു.
"വിവര്‍ത്തന ശേഷം കുമാരന് ഗര്‍ജ്ജനമംഗലം എന്ന ഭാഷ "
"ഇട്ടീരയെങ്ങനെ ഇട്ടീരയായെന്നു
ചോദിച്ചതോര്‍മ്മയുണ്ടു"
"എന്റെ കവിതകള്‍ക്കു
എന്നെ മനസിലാകുമോ ആവോ"
kuzhoorji, sarikkum kidilan.
ithu vayikkendathu nammal alla.
kadamanitta enna kavi thanneyanu.
alle ?
"
unlike all your other poems in this blog, i couldn't understand this poem.
what is the context?
about what you have written.
few lines explaining this or at least a hint will help
വിത്സണ് ചേട്ടന്റെ പതിവ് ശൈലിയില്‍ നിന്ന് വ്യത്യസ്തമായ ഭാഷ. പക്ഷെ ശക്തം. മനോഹരമായിരിക്കുന്നു. കൊട് കൈ! :-)
വിത്സാ ശരിക്കും കവിത. എനിക്ക് എന്നേപ്പോലെ തന്നെ തോന്നുന്നു. ഒരോര്‍മ്മയുടെ അവസാനം ലിപി നിലവിലില്ലാത്ത, ഏതോ പ്രാകൃത ഭാഷയിലേക്ക് ഞാനറിയാതെ വിവര്‍ത്തനം ചെയ്യപ്പെട്ട എന്നേപ്പോലെ..
എന്റെ ഭാഷ ഇനിയാര്‍ക്ക് മനസ്സിലാകും?
"കണ്ണാടിയില്‍ നോക്കുമ്പോള്‍
വാക്കു തടിച്ചു വീര്‍ത്തിരിക്കുന്നു
കണ്ണടയുടെ അഴികള്ക്കിടയില്
അതു പതുങ്ങിക്കിടക്കുന്നു"
വിത്സണ് ജീ...!!!!
കിടിലോത്കിടിലം
നെഞ്ചില്‍ പന്തം കുത്തി
നാട്ടില്‍ കാവല്‍ നിന്നതോര്മ്മയുണ്ട. എല്ലാം ഓര്‍ക്കുന്നു അറിയുന്നു.
വിത്സാ നന്നായിരിക്കുന്നു.
വിത്സാ, ഈ ചോദ്യം നമ്മളും ചോദിക്കേണ്ടി വരുമല്ലോ. ഈ പേടി നമ്മുടേതുമായി മാറുമല്ലോ. വരും കാലത്തെ പിള്ളേര് നമ്മളെക്കുറിച്ച് ഇങ്ങനൊന്നും എഴുതാതിരിക്കട്ടെ. ല്ലേ?
ഓ.ടോ. ഭാഗ്യം പ്രമേഹം വരാനുള്ള സാധ്യതയില്ല. പക്ഷേ ഇനിയുമെന്തൊക്കെയോ ഇല്ലേ രോഗങ്ങള്‍?
വ്യായാമം മുടങ്ങിയാല്‍
പ്രമേഹത്തിലൊടുങ്ങുമല്ലോ
പരമേശ്വരാ - വ്യായാമം തുടങ്ങാതെങ്ങിനെ മുടങ്ങും?
നന്നായിരിക്കുന്നു വിത്സണ്
"വിത്സാ, ഈ ചോദ്യം നമ്മളും ചോദിക്കേണ്ടി വരുമല്ലോ. ഈ പേടി നമ്മുടേതുമായി മാറുമല്ലോ. വരും കാലത്തെ പിള്ളേര് നമ്മളെക്കുറിച്ച് ഇങ്ങനൊന്നും എഴുതാതിരിക്കട്ടെ. ല്ലേ?
ഓ.ടോ. ഭാഗ്യം പ്രമേഹം വരാനുള്ള സാധ്യതയില്ല. പക്ഷേ ഇനിയുമെന്തൊക്കെയോ ഇല്ലേ രോഗങ്ങള്‍? "
അനിയാ,
അവര്‍ അന്നു ചോദിക്കട്ടെ.
മറുപടി പറയാന്‍
ഉണ്ടെങ്കില്‍
കൊടുക്കാം
(നമ്മളും, മറുപടിയും)
ഇപ്പ്പ്പോള്‍
നമുക്കു ആരും
മറുപടി തരുന്നില്ലാല്ലോ ?
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ