ബുധനാഴ്‌ച, ഓഗസ്റ്റ് 10, 2022
പഴകിയ വീഞ്ഞും കലവറക്കാരനും തമ്മിലുള്ള ആത്മഭാഷണം
ചൊവ്വാഴ്ച, ഒക്‌ടോബർ 26, 2021
നിൽപ്പ്
വീട്ടിൽ ഒരു കറുത്ത പൂവനുണ്ട്
ഏകാന്ത പൌരോഹിത്യം പരിശീലിക്കുന്ന എന്നെ
പരീക്ഷിക്കലാണ് ഇഷ്ടന്റെ സ്ഥിരം പരിപാടി
ഓരോ
ദിവസവും കക്ഷി
ഓരോ
പിടകളുമായി വരും
( എവിടന്ന് പൊട്ടിമുളക്കുന്നു എന്തോ
)
ഞാൻ
വിതറുന്ന തീറ്റ
അവർക്കും കൊടുക്കും
( ഉവ്വ് , അവന്റെ അപ്പൻ ഉണ്ടാക്കിയ മുതൽ ചിക്കി
വിതറി
കൊടുക്കും പോലെ )
ഇതാണെന്റെ എക്കാലയത്തെയും ഇണ എന്നാണ്
അപ്പോഴത്തെ അവന്റെ
അങ്കവാൽ
എനിക്ക് ചിരി വരും
ഇന്നലെകളിൽ ആട്ടിത്തെളിച്ച് കൊണ്ടു വന്ന
പിടകളെവിടെയെന്ന് ഞാൻ ചോദിക്കും
ഒന്നും
കേൾക്കാത്ത ഭാവത്തിൽ
അപ്പോ
കക്ഷിയുടെ ഒരു നിൽപ്പുണ്ട്
കാണേണ്ടത് തന്നെയാണ്
നാളത്തെ പിടകളിലേക്കും
പിടച്ചിലുകളിലേക്കുമുള്ള
അവന്റെ
നിൽപ്പ്
ഞായറാഴ്‌ച, ഒക്‌ടോബർ 24, 2021
കടലാസ്പൂവ്
ഞായറാഴ്‌ച, ജൂലൈ 11, 2021
ചാരപ്പനും വെള്ളപ്പനും
ചാരപ്പനും വെള്ളപ്പനും
ശനിയാഴ്‌ച, ജൂൺ 05, 2021
അമ്പലപ്രാക്കൾ
പേഴ്സണൽ ഡോക്ടർ പറഞ്ഞതനുസരിച്ച്
ഏകാന്തതയെ
നേരിടാൻ
രണ്ട് പ്രാക്കളെ വാങ്ങി
വെള്ളയിൽ ചോക്കലേറ്റ് കലർപ്പുള്ളത്
ഡോക്ടറുടെ
ചിറകുള്ള പ്രിസ്കിപ്ഷൻ
പത്ത് മുപ്പത് ശതമാനം ഫലം
പുറപ്പെടുവിച്ചു
എന്നാലാവും
വിധം ഞാനവയെ ഓമനിച്ച്
കൊണ്ടിരുന്നു
പോരാഞ്ഞിട്ടാവണം
രണ്ടും ഒരു ദിവസം
പറന്ന് പോയി
എപ്പോഴെങ്കിലും
വരുമെന്നോർത്ത് ഞാനവയ്ക്ക് അരിമണികൾ വിതറിക്കൊണ്ടിരുന്നു
അവ കോഴികൾ വന്ന് കൊത്തി
തിന്നു
ആകാശത്തിന്റെ
ഒഴിഞ്ഞ ഇടങ്ങളിലും മൂലയിലുമൊക്കെ ഞാനിടയ്ക്കിടെ
അവരെ തിരഞ്ഞു
മറ്റ് ചില ചിറകുകൾ
തെറ്റിദ്ധരിപ്പിച്ചുവെന്നല്ലാതെ
ഒന്നുമുണ്ടായില്ല. കോഴികൾ അവരുടെ അരിമണി
തീറ്റ തുടർന്നു
ഒരു ദിവസം ഞാനമ്പലനടയിൽ ചായ
കുടിക്കുകയായിരുന്നു . കത്തിച്ച സിഗരറ്റിന്റെ പുകയിലൂടെ
ആകാശത്തിന്റെ ഇടവഴിലൂടെ നടന്നു . അമ്പലത്തിന്റെ താഴികക്കുടത്തിനു താഴെ ഞാനെന്റെ ചോക്കലേറ്റ് കലർന്ന പ്രാക്കളെ കണ്ടു
. അവയെന്റേതാണു അവയെന്റേതാണു. ആത്മഗതത്തിനു ചിറകുകൾ വച്ചു. അത്
പറന്ന് ചെന്ന് ചോക്കലേറ്റ് പ്രാക്കളെ
തൊട്ടു . അവർ പറന്ന്
പോയി .
എനിക്ക് അമ്പലത്തിൽ കയറാൻ അനുവാദമില്ല
. എന്നാലും ആ താഴികക്കുടങ്ങൾക്ക്
താഴെ ഞാൻ വളർത്തിയ
ചോക്കലേറ്റ് ചിറകുള്ള പ്രാക്കൾ കുറുകിയിരുപ്പുണ്ട്
അവർ ആകാശത്തെഴുതുന്ന അമ്പലങ്ങളിലെല്ലാം ഞാനും കയറിയിരിപ്പുണ്ട്
.
Labels: 2021, കവിത, കുഴൂർ വിത്സൺ, പോയട്രി മാഫിയ, മലയാളം കവിത, kuzhurwilson, malayalam poetry, poetry, poetry mafia
ഞായറാഴ്‌ച, മേയ് 23, 2021
പുഴു
ബൈരവനൊരു തമിഴ് ലോറീഡ്രൈവൻ
കൊമ്പൻ ; ഇടയ്ക്ക് നാട്ടിലെത്തും
കള്ളിമുണ്ടും കത്തിയുമായ് കറങ്ങും
പേപ്പായെന്ന് വിളിച്ച് പിന്നാലെ കുഞ്ഞുങ്ങളും
നന്നേ നരച്ച കോവിഡ് കാലത്ത്
നയാപൈസയില്ലാതെ ബൈരവൻ
പതിവ് പോലെ പേപ്പാ വിളികൾ
ബൈരവൻ തപ്പീ, കിട്ടീ 12 രൂപാ
കുഞ്ഞന്മാരിലൊന്നുമായ് ടൌണിലേക്ക് നടപ്പാണു
കയ്യിൽ തൂങ്ങിയവൾക്ക് വേണ്ടത് മൂന്ന് പുഴുക്കൾ
ഒന്നവൾക്ക്
ഒന്നനുജത്തിയ്ക്ക്
ഒന്നയൽക്കുട്ടിയ്ക്ക്
മഞ്ഞ
പച്ച
ചോപ്പ്
കടയിലെ ചേച്ചിയവളെ
കണ്ണ്
കൊണ്ട്
കളിയാക്കി
ലവൾ ചിരിച്ചു
10 രൂപ നീട്ടി
ചേച്ചിയവൾ നാലു തിരിച്ചു കൊടുത്തു
മനസ്സില്ലാ മനസ്സോടവൾ ഒരെണ്ണം തിരിച്ച് നൽകി
രണ്ട് രൂപാ മടക്കം വാങ്ങി
ചുണ്ടിൽ ചമ്മിയ ചിരിയൊതുക്കി
തീപ്പെട്ടിയ്ക്കും ബീഡിയ്ക്കും
തികയാത്ത ചിരിയൊന്നുമായ്
മറ്റൊരു പുഴു പുറത്തുണ്ട്
ഞങ്ങളെല്ലാംകൂടീയൊറ്റയ്ക്കൊരുചിരിചിരിച്ചു
.❤
പുഴു
*ഞങ്ങളുടെ നാട്ടിൽ പെൺകുഞ്ഞുങ്ങൾ തലയിലിടുന്ന ബാൻഡിനെ പുഴു എന്ന് വിളിക്കും
Labels: 2021, കവിത, കുഴൂർ വിത്സൺ, കോവിഡ് കവിത, ട്രൂകോപ്പി, പുഴു, covid19poetry, kuzhurwilson, poetry, truecopy



