എന്റെ പൊന്നേ
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോൾ മാത്രമാണു
നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു
വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു
ഒരു കാതില്‍
നീയൂഞ്ഞാലാടുമ്പോൾ
കാണാന്‍ കൌതുകമൊക്കെയുണ്ടു
ഒരു മുക്കുത്തിയായി, കൂര്‍ത്ത നോട്ടത്താല്
ഉറക്കം കെടുത്തിയിട്ടുമുണ്ട്
മുക്കു മുക്കുത്തികള്‍
പകരം നിന്നിട്ടുമുണ്ട്
എങ്കിലും പൊന്നേ
നീ പൊന്നാകുന്നതു
പണയത്തിലിരിക്കുമ്പോൾ തന്നെ
തൂക്കിലേറി കൂടുതല്‍
വിപ്ലവകാരിയാകുന്ന
വിപ്ലവകാരിയെപ്പോലെ
അതിര്‍ത്തിയില്‍ വെടിയേറ്റു
കൂടുതല്‍ പട്ടാളക്കാരനാകുന്ന
പട്ടാളക്കാരനെപ്പോലെ
പണയത്തിലെ എന്റെ പൊന്നേ
എന്റെ പൊന്നേ എന്റെ പൊന്നേ
^ 2004
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോൾ മാത്രമാണു
നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു
വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു
ഒരു കാതില്‍
നീയൂഞ്ഞാലാടുമ്പോൾ
കാണാന്‍ കൌതുകമൊക്കെയുണ്ടു
ഒരു മുക്കുത്തിയായി, കൂര്‍ത്ത നോട്ടത്താല്
ഉറക്കം കെടുത്തിയിട്ടുമുണ്ട്
മുക്കു മുക്കുത്തികള്‍
പകരം നിന്നിട്ടുമുണ്ട്
എങ്കിലും പൊന്നേ
നീ പൊന്നാകുന്നതു
പണയത്തിലിരിക്കുമ്പോൾ തന്നെ
തൂക്കിലേറി കൂടുതല്‍
വിപ്ലവകാരിയാകുന്ന
വിപ്ലവകാരിയെപ്പോലെ
അതിര്‍ത്തിയില്‍ വെടിയേറ്റു
കൂടുതല്‍ പട്ടാളക്കാരനാകുന്ന
പട്ടാളക്കാരനെപ്പോലെ
പണയത്തിലെ എന്റെ പൊന്നേ
എന്റെ പൊന്നേ എന്റെ പൊന്നേ
^ 2004
19 അഭിപ്രായങ്ങൾ:
സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു 22ct കവിത
എന്റെ പൊന്നേ
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോളു മാത്രമാണ്
നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു
വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു....
കുറച്ചു പേര്
നേരത്തേ ആവശ്യപ്പെട്ട കവിതയാണ്
പുതുവര്‍ഷമായി ഇതിരിക്കട്ടെ.
പ്രണയിനിയില്‍ നിന്നു
പണയത്തിനെടുക്കുന്ന പൊന്ന്
മിന്നുന്നുവെന്നു മാത്രമറിയുന്നതപ്പോഴാവാം.
കുറച്ചു പേര്
നേരത്തേ ആവശ്യപ്പെട്ട കവിതയാണ്
പുതുവര്‍ഷമായി ഇതിരിക്കട്ടെ.
വിത്സണ് ചേട്ടാ,
നല്ല കവിത. ഇഷ്ടമായി. :-)
എങ്കിലും പൊന്നേ
നീ പൊന്നാകുന്നതു
പണയത്തിലിരിക്കുമ്പോള് തന്നെ
ഈ വരികള്‍ 24 കാരറ്റ്
"പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോളു മാത്രമാണ്
നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു"
കുറച്ചു പേര്
നേരത്തേ ആവശ്യപ്പെട്ട കവിതയാണ്
പുതുവര്‍ഷമായി ഇതിരിക്കട്ടെ.
kollam nannayittund,adhya peragraph meeshamadhavanila scene ormippichu..
munneru......
വിത്സണ്, നന്നായിരിക്കുന്നു. പുതുവത്സരാശംസകള്‍
"imagination meets simplicity" ...nannayittundu..keep it up
സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു 22ct കവിത
എന്റെ പൊന്നേ
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോളു മാത്രമാണ്
നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു
വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു....
കുറച്ചു പേര്
നേരത്തേ ആവശ്യപ്പെട്ട കവിതയാണ്
പുതുവര്‍ഷമായി ഇതിരിക്കട്ടെ.
- ഇങനെ രണ്ടു മൂന്നു തവണ റിപ്പീറ്റ് ചെയ്യാതെന്റെപൊന്നേ
--ചെയ്താല്‍
-ഹ! ചൂടാകാതെന്റെപൊന്നേ
--നീയാരഡെ
-നമ്മളൊക്കെ നാട്ടുകാരാണെന്റെപൊന്നേ
പൊന്നാണെന്നു ചൊല്ലി നല്ക്കുന്ന മുക്കുപൊന്നില് തിളങുന്ന പെണ്ണിന്റെ കണ്ണില്‍ പൊടിക്കുന്നു രത്നങള്‍,
രത്നത്തിളക്കത്തില്‍ കത്തുന്ന ആണ്കരളു പറയുന്നു, ഈ പണ്ടാരത്തിന്റെ ഒരു വിലയേ... :)
ജനകോടികളുടെ വിശ്വസ്ഥസ്ഥാപനം... :)
"- ഇങനെ രണ്ടു മൂന്നു തവണ റിപ്പീറ്റ് ചെയ്യാതെന്റെപൊന്നേ
--ചെയ്താല്‍
-ഹ! ചൂടാകാതെന്റെപൊന്നേ
--നീയാരഡെ
-നമ്മളൊക്കെ നാട്ടുകാരാണെന്റെപൊന്നേ
പൊന്നാണെന്നു ചൊല്ലി നല്ക്കുന്ന മുക്കുപൊന്നില് തിളങുന്ന പെണ്ണിന്റെ കണ്ണില്‍ പൊടിക്കുന്നു രത്നങള്‍,
രത്നത്തിളക്കത്തില്‍ കത്തുന്ന ആണ്കരളു പറയുന്നു, ഈ പണ്ടാരത്തിന്റെ ഒരു വിലയേ... :)
ജനകോടികളുടെ വിശ്വസ്ഥസ്ഥാപനം... :) "
kuttappayii
സ്വര്‍ണ്ണത്തെക്കുറിച്ച് ഒരു 22ct കവിത
എന്റെ പൊന്നേ
പെണ്ണുങ്ങളുടെ ഉടലില്‍
നീ സുന്ദരിയാവുന്നതു
അരഞ്ഞാണമായി ആലസ്യത്തില്‍
കിടക്കുമ്പോളു മാത്രമാണ്
നീ ഇല്ലാത്ത കാതുകളും
കാല്പ്പാദങ്ങളും
എത്രയോ തവണയെന്നെ
പ്രലോഭിപ്പിച്ചിരിക്കുന്നു
വെറും മഞ്ഞച്ചരടുകള്‍
നിനക്കു പകരമായിരിക്കുന്നു....
കുറച്ചു പേര്
നേരത്തേ ആവശ്യപ്പെട്ട കവിതയാണ്
പുതുവര്‍ഷമായി ഇതിരിക്കട്ടെ.
വിത്സാ, എന്ടെ പൊന്നേ
നിന്ടെ വിരലുകൊണ്ടെഴുതുന്ന കവിതയെനിക്ക് പ്ലാറ്റിനത്തേക്കാളും ഇഷ്ടമാണ്.
നീയതു ചൊല്ലാനായെന്നെ പാതിരാത്രി വിളിച്ചെഴുന്നേല്പിക്കുമ്പോളാണ്
സുഹൃത്തേ, സമാന മനസ്കത ഡയമണ്ടിനേക്കാളും വിലയുള്ളതാണ്
ജീവിതത്തിലെന്നെനിക്ക് മനസ്സിലായത്.
സ്നേഹിതാ, അഭിനന്ദനങ്ങള്‍.
vakkeele. ithu kaduppmayi poyi.
ee post engan ente aaalmavu kandal chaku potti chakum.
enne ponne ennu vilikkan avakasmamulla oru almavu.
innu njan karaydedi varum.
chanku potti.
oru post idan parajathinu ingnae chankil kondu vannu oru post bombu idumennu njan karuthiyilla.
ഈ കവിതയുടെ ആദ്യ നാലുവരി കൊള്ളം അതു വായിച്ചപ്പോള്‍ മീശമാധവനിലെ കാവ്യാ മാധവണ്റ്റെ അരഞ്ഞാണം ദിലീപ് അഴിച്ചെടുക്കുന്ന അല്ലെങ്കില്‍ അടിച്ചെടുക്കുന്ന സീന്‍ ഓറ്മ്മ്മ വന്നു ഈ പെണ്ണുങ്ങള്‍ക്കു അരഞ്ഞാണം ഒരു ചന്തമാണു അല്ലേ പക്ഷെ ഇപ്പോള്‍ ആരും ഇടുന്നില്ലെന്നു തോന്നുന്നു ഭരതണ്റ്റെ പല സിനിമകളിലും അരഞ്ഞാണം കാണിച്ചുള്ള സുന്ദരികള്‍ പാട്ടൂ സീനില്‍ വന്നിട്ടൂണ്ട് ചിലമ്പില്‍ ശോഭന സന്ധ്യമന്യങ്ങും നേരത്തില്‍ ജയഭാരതി പാറ്വതി എന്ന ചിത്റത്തില് ലത അങ്ങിനെ പലരും താങ്ക് യൂ കവീന്ദ്രാ
It was nice..but the malayalam fond used has to be changed.I thought it was about reservation..
But ..oruapadu nalukalkkusesham..wilsa nee enne pranayatheyum..athinte economyyeyum ormippichu..
അരയില്‍ മുക്കുപണ്ടമിട്ടാലും തിളങ്ങും പക്ഷേ കണ്ണുകള്‍ മഞ്ജളിച്ചിരിക്കും. അപ്പോല്‍ പൊന്നിനെ തിരിച്ചറിയാം
കൗതുകങ്ങളെ വിളക്കിച്ചേര്‍ക്കുന്ന കൗശലമോ കരവിരുതോ ഒക്കെയാണു പലപ്പോഴും പുതിയ കവിത.ചിലതു കൗതുകമായിതന്നെ അവശേഷിക്കും.ചിലതു അതിനപ്പുറത്തുള്ള ഉള്‍ക്കാഴ്ച്ചകളിലേക്കു ചില്ലു വാതിലുകള്‍ തുറന്നിടും.
ഈ രണ്ടു അനുഭവങ്ങളും തരുന്നവയാണു വില്‍സന്റെ കവിതകള്‍.കള്ളമില്ലാത്തതെന്തോ അതാണെനിക്കു കവിത എന്നാണു വില്‍സന്റെ അവകാശവാദം(ആമുഖം, ഉറക്കം ഒരു കന്യാസ്ത്രീ)
അതു കലര്പ്പില്ലാത്തതാണെന്നൊരു ഗ്യാരന്റി കൂടി ഈ 22 കാരറ്റ് കവിതയിലൂടെ തരുന്നു.കവിതയില്‍ ഈ വിശുദധിയാണു പുതിയ കവികള്‍ ആഗ്രഹിക്കുന്നതു.
തന്റെ സ്വരം വേറിട്ടു കേള്‍ക്കണമെന്നോ, അതു മറ്റൊന്നിന്റെ പകര്‍പ്പു ആകരുതെന്നോ ഒക്കെയുള്ള ഒരു നിര്‍ബന്ധം.
പെണ്ണിന്റെയത്ര ആധിപത്യമില്ല പൊന്നിനു കവിതയില്‍. പെണ്കവിതകള്ക്കും പൊന്നിനോട് കമ്പം കുറവാണു. ആപാദമസ്തകം പൊന്നു ചൂടിയ ഈ സ്വര്ണ്ണകവിതയിലും ചത്ത, നിഷ്ക്രിയാവസ്തയിലിരിക്കുന്ന പൊന്നിനെയാണു പൊന്നായി വില്‍സണ്‍ കാണുന്നതു. അവിടെ മാത്രം പൊന്നിനു പകരങ്ങളില്ല.
അരഞ്ഞാണമായി ആലസ്യത്തില്ക്കിടന്നും മുക്കുത്തിയായി കൂര്‍ത്ത നോട്ടം നോക്കിയും കാതില്‍ ഊഞ്ഞാലായി ആടിയും...
ജീവനോടിരിക്കുമ്പോഴൊക്കെ അതിനു മുക്കുപണ്ടങ്ങള്‍ പകരമാകാം. മഞ്ഞചരടും പെണ്ണില്‍ പൊന്നിനു പകരമാവാം
അതിര്‍ത്തിയില്‍ വെടിയേല്ക്കുമ്പോള് പട്ടാളക്കാരന് കൂടുതല്‍ പട്ടാളക്കാരനാകുന്നതു പോലെ, തൂക്കിലേറുമ്പോള്‍ വിപ്ലവകാരി കൂടുതല്‍ വിപ്ലവകാരിയാകുന്നതുപോലെ എന്റെ പൊന്നേ എന്ന വിളി പണയത്തിലിരിക്കുന്ന എന്റെ പോന്നേ എന്നാകുമ്പോള്‍ തീര്‍ത്തും പത്തരമാറ്റ് !
www.harithakam.com
വി.കെ.സുബൈദ, മലയാളവിഭാഗം,കെ.കെ.ടി.എം.കോളേജു.
കൊടുങ്ങ്ല്ലൂര്
eee manja lohamundallo,athu penninte kannilenganum pettal pandaradangan,it costs two months salary minimum.ponne nee arayil thanne otty kindanno, donot exhibit until the moon go to sleep.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ