ചൊവ്വാഴ്ച, ജനുവരി 02, 2007


റിഹേഴ്സല്‍


മഴ പെയ്യുമ്പോള്‍
കുടയിങ്ങനെ
പെയ്യാത്തപ്പോള്‍
അങ്ങനെ

ക്ലാസ്സിൽ
‍വാട്ടര്‍ ബോട്ടിൽ
‍വെക്കേണ്ട വിധം

ടിഫിന്‍ ബോക്സ്
ചായപ്പെന്‍സിലുകൾ
‍ബാഗിന്റെ പേരു

നെയിം സ്ലിപ്പുകള്‍
എല്ലാം ശരിയല്ലേ

അവന്‍ ഒത്തു നോക്കി

പുറത്തു മഴ പെയ്യുന്നുണ്ടെന്നു
എപ്പോഴും വിചാരിച്ചാല്‍
കുടയൊരിക്കലും
മറക്കുകയില്ല കുട്ടാ
അമ്മ പറയുന്നു

ഈ അമ്മയ്ക്കെന്തറിയാം

എല്ലാം ശരി തന്നെ
ഒരു നൂറു തവണയെങ്കിലും
പരിശീലനം നടത്തിക്കാണും
സ്ക്കൂളില്‍ പോകുമ്പോള്‍
കുട പിടിക്കുവാന്‍

ഒരിക്കലും
റിഹേഴ്സല്‍ നടത്തിയില്ല എങ്കിലും
എത്ര ക്യത്യമായി
ടാങ്കര്‍ ലോറി കയറി ചിതറിയത്
അവന്‍സാക്ഷാത്കരിച്ചിരിക്കുന്നു

കുട അവിടെ
ചോറ്റുപ്പാത്രം തുറന്നിവിടെ
വാട്ടര്‍ ബോട്ടില്
‍നെയിംസ്ലിപ്പുകള്‍

ചായപ്പെന്‍സിലുകള്‍
അവിടെ ഇവിടെ



^ 2004

10 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

റിഹേഴ്സല്‍

മഴ പെയ്യുമ്പോള്‍
കുടയിങ്ങനെ
പെയ്യാത്തപ്പോള്‍
അങ്ങനെ

ക്ലാസ്സില്
‍വാട്ടര്‍ ബോട്ടില്
‍വെക്കേണ്ട വിധം

ടിഫിന്‍ ബോക്സ്
ചായപ്പെന്‍സിലുകള്
‍ബാഗിന്റെ പേരു

"e" yilum
ee varshthe chintha varshikapathippilum (www.chintha.com) ulla
kavitha aanu.

അജ്ഞാതന്‍ പറഞ്ഞു...

റിഹേഴ്സല്‍ നടത്താതെ എഴുതിയ വരികള്‍.....

അജ്ഞാതന്‍ പറഞ്ഞു...

ഈ കവിത അമ്മമാര്‍ വായിക്കരുതു.
ശരിക്കും കരയും

അജ്ഞാതന്‍ പറഞ്ഞു...

വിത്സന്റെ ഈ കവിത ചിന്ത.കോമില്‍ വായിച്ചിരുന്നു.

ഹൌ ഭയങ്കരം മാഷെ. എന്നാലും ഇത്രക്കു വേണ്ടിയിരുന്നോ?

Unknown പറഞ്ഞു...

വിത്സണ്‍ ചേട്ടാ,
ഹൊ! ഭയങ്കരം. വരികള്‍ അസ്സലായി. :-)

മുസ്തഫ|musthapha പറഞ്ഞു...

മെറ്റാകഫേയിലോ മറ്റോ ഒരു ക്ലിപ്പ് കണ്ടിരുന്നു കുറച്ചു നാള്‍ മുന്‍പ്. ഒരു സിഗ്നല്‍ ഭേദിച്ചു വരുന്ന വാഹനം ഒരു സ്കൂള്‍ കുരുന്നിനെ കശക്കിയെറിയുന്നത് - അത് വീണ്ടും ഓര്‍മ്മയില്‍ വന്നു.

അജ്ഞാതന്‍ പറഞ്ഞു...

പക്ഷേ വിത്സന്‍.....

ഏറനാടന്‍ പറഞ്ഞു...

വല്ലാതെ മനസ്സിനെ കൊളുത്തിവലിച്ചുവീ വരികള്‍.
പണ്ട്‌ വീടിനു മുമ്പിലെ റോഡില്‍ ഒരുത്തന്റെ തലയില്‍ ലോറിയുടെ പിന്‍ചക്രം കയറിനിന്ന കാഴ്‌ച എന്നും ഒരു പേക്കിനാവായി നില്‍പുണ്ട്‌. ആ ഹതഭാഗ്യന്റെ തലച്ചൊറെല്ലാം ചിന്നിചിതരി..
നേരം വെളുത്തപ്പോള്‍ ഒരു കൂട്ടം കാക്കകള്‍ അതെല്ലാം കൊത്തി തിന്നു പരിസരം വൃത്തിയാക്കിയിരുന്നു.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com പറഞ്ഞു...

പണ്ട് ഇത്തരം കവിതകള്‍ ഉണ്ടായിരുന്നില്ല. അത്യന്താധുനിക സുനാമി വന്നപ്പോള്‍ കവിതയുടെ മാനവും പോയി. ഒരു കവിത ചൊല്ലിക്കെല്‍ക്കുംപോള്‍ ഉള്ള ഒരു പ്രതീതി ഇപ്പോള്‍ ഇല്ല. ആശാനും വള്ളത്തോളും ഒക്കെ ജീവിച്ചിരുന്നെങ്കില്‍ ഭ്രാന്തായി പ്പോയേനെ. ( സന്തോഷിപ്പിക്കാതത്തില്‍ മാപ്പ്)

sweetymohan പറഞ്ഞു...

2 വാക്കുകളുടെ അത്ര നിസ്സാരം ആയിരിക്കുന്നു ഒരു കുഞ്ഞിന്റെ.....