ഷാര്‍ജയില്‍ ഒരു പൂച്ചയുണ്ട്
അവന്റെ കണ്ണില്‍ മൂന്നെലികളുണ്ട്
അവയെക്കൊണ്ട് വയ്യ
ഉറങ്ങുമ്പോള്‍ വരും
ഉണ്ണുമ്പോഴും വരും
എപ്പഴാ വരാത്തതെന്ന് ചോദിച്ചാൽ മതിയല്ലോ
അതിലൊന്നിന്റെ കണ്ണിലുണ്ട് തീയുരുട്ടിയെടുത്ത ഒരു ഗോളം
അതിലൊന്നിന്റെ പല്ലിനുണ്ട് ഹ്യദയവും തലച്ചോറും കരളാനുള്ള ഉറപ്പ്
അതിലൊന്നിന്റെ കാതിന് ആയിരം കാതങ്ങള്‍ പോലും ഒരകലമല്ല
എങ്ങനെ കൊല്ലും അവറ്റകളെ
പൂച്ചയെ എനിക്കിഷ്ടമാണല്ലോ?
അവന്റെ കണ്ണിലാണല്ലോ എലികൾ
7 അഭിപ്രായങ്ങൾ:
ഷാര്‍ജയില്‍ ഒരു പൂച്ചയുണ്ട്
അവന്റെ കണ്ണില്‍ മൂന്നെലികളുണ്ട്
അവയെക്കൊണ്ട് വയ്യ
:) പൂച്ചയെ പെട്ടിയില്‍ അടയ്ക്കാം. കണ്ണിലെ എലികളും പെട്ടിക്കകത്താവും. എന്നിട്ട് കണ്ണടച്ച് എലികളെ ഇറക്കിവെച്ച് പൂച്ച പുറത്ത് പോന്നോട്ടെ. എലികള്‍ അകത്താവും.
(സു | Su said...
:) പൂച്ചയെ പെട്ടിയില്‍ അടയ്ക്കാം. കണ്ണിലെ എലികളും പെട്ടിക്കകത്താവും. എന്നിട്ട് കണ്ണടച്ച് എലികളെ ഇറക്കിവെച്ച് പൂച്ച പുറത്ത് പോന്നോട്ടെ. എലികള്‍ അകത്താവും.)
venada , athu venda.
ava poocahyude kannil thhanne irunnotte
പൂച്ചയെ കൊല്ലരുത്. കൈവിറയ്ക്കും
ഇരുട്ടിലേക്ക് പോവാം. അവിടെ നിറയെ എലികളുണ്ട്. ഇത് ഒരു ഭക്ഷണപ്പൊതിയല്ലേ. പാവം വിശക്കുന്നുണ്ടാവും. വിശപ്പ്...
:) : :(
വില്‍സണ്‍, ആ പൂച്ചയോട് സൌദിയിലേക്ക് വന്നോളാന്‍ പറഞ്ഞോളൂ. ഇവിടത്തെ പൂച്ചകളെല്ലം ഒരുമാതിരിയാ! എലിയെക്കണ്ടാല്‍ അവ ഓടിയൊളിക്കും. കാഴ്ച്ചയില്‍ നല്ലപോലെ തിന്നുകൊഴുത്ത കാട്ടുപൂച്ചമാതിരിയുണ്ട്. ഫലം നാസ്തി. ഷാര്‍ജയിലെ പൂച്ചയുടെ കണ്ണില്‍നിന്ന് എലികളെ പുറത്താക്കാന്‍ ചില തന്ത്രങ്ങളുണ്ട്. അറിയണോ?
ഭാര്യയേയും മക്കളേയും കണ്ണിലെ ക്രിഷ്ണമണിയിലാക്കി
കൊണ്ടുനടക്കുന്ന കള്ളപൂച്ചേ ...വിത്സാാാാാാ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ