കാടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍
അടയാളപ്പെടുത്തുക കുട്ടീ
ആകാശത്തേക്ക് നടക്കുന്നതു മരം
ഓടി മറയുന്നതു മാന്‍
ഒഴുകുന്നതു മീന്‍
കുത്തിവരക്കല്ലേ
മുയലുകള്‍ ചത്തുപോകും
പുല്ലുകള്‍ക്കു പേടിയാവും
കിളികളുടെ കണ്ണു പോകും
ഓര്‍മ്മയുടെ ഉരുള്‍ പൊട്ടും
പതുക്കെ പതുക്കെ
സിംഹങ്ങള്‍ ഉണരും
പുലികള്‍ അലറും
കടുവകള്‍ ചാടും
ഞെട്ടല്‍ വേണ്ട
വെടി പൊട്ടിയതാണു
വേട്ടക്കാരനെ തെരയേണ്ട കുട്ടീ
പിടി കിട്ടാത്ത
പുള്ളിയാണു
കുട്ടി കാട് കീറി
7 അഭിപ്രായങ്ങൾ:
കാടിന്റെ ഫോട്ടോസ്റ്റാറ്റ് കോപ്പിയില്‍
അടയാളപ്പെടുത്തുക കുട്ടീ
ആകാശത്തേക്ക് നടക്കുന്നതു മരം
ഓടി മറയുന്നതു മാന്‍
ഒഴുകുന്നതു മീന്‍
കുത്തിവരക്കല്ലേ
മുയലുകള്‍ ചത്തുപോകും
പുല്ലുകള്‍ക്കു പേടിയാവും
കിളികളുടെ കണ്ണു പോകും
ഓര്‍മ്മയുടെ ഉരുള്‍ പൊട്ടും
പതുക്കെ പതുക്കെ
അതി മനോഹരം.ഇതേവരെ വായിച്ച കുഴൂര്കവിതകളില് എനിക്കേറ്റവും ഇഷ്ടപ്പെട്ടതെന്ന് ഞാനിതിനെ വിളിക്കും.
വിത്സണ് ചേട്ടാ,
ആശയവും അത് പറഞ്ഞ രീതിയും കലക്കി. എനിക്കും ഇഷ്ടായി ഈ കവിത. :-)
ചിന്തിപ്പിക്കുന്ന ആശയം. മനോഹരം.
പിടി കിട്ടാത്ത
പുള്ളിയാണു
ഈ വരി എന്തോ നന്നായില്ലെന്നൊരു തോന്നല്‍, പക്ഷെ കവിതയിലെ വെളിപ്പെടുത്തലുകളും ലാളിത്യവും മനോഹരമായിരിക്കുന്നു.
nannyi
ഒരോ വരിയിലും ഓരോ ചിത്രമുണ്ട് ഈ കവിതകളില്‍, എത്ര ലളിതമായിട്ടാണ് പറഞ്ഞുവരുന്നത്, അവസാനം മാത്രം വായനക്കാരനെ തീവ്രമായ എന്തൊ ഒന്ന് അനുഭവിപ്പിച്ച് വിടുന്നു വിത്സന്,
(ഓ ടൊ: ഇവിടെയൊന്നും കമന്റ് കാണാനിട്ട് ഒരപരന്റേം കണ്ണീര് കണാനില്ലല്ലൊ)
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ