മിഖായേൽ
തിങ്കളാഴ്‌ച, ഒക്‌ടോബർ 26, 2020
മിഖായേൽ
വ്യാഴാഴ്‌ച, ഒക്‌ടോബർ 15, 2020
അരികെ
തോട്ടിൽ
ആനയുടെ
ശവത്തിനരികെ
നിൽക്കുമ്പോൾ
ഉള്ളിൽ
മലയുടെ കനം
ആ
മലയ്ക്ക്
മുകളിൽ
ആകാശം
അതിൽ
നിറയെ
മേഘക്കുഞ്ഞുങ്ങൾ
എല്ലാത്തിനും
ആ ആനയുടെ ഛായ
അതെല്ലാം കൂടി
ഉടൻ
തോട്ടിലേയ്ക്ക്
പെയ്തേക്കും
Labels: അരികെ, കവിത, കുഴൂർ വിത്സൺ, കേരള കവിത, ബ്ലോഗ്, മലയാള കവിത, blog poetry, Kuzhur Wilson, malayalam poetry, poetry
തേക്കെണ്ണ
വലിയ വേഗത്തിൽ വണ്ടിയോടിച്ച് പോകുമ്പോഴെല്ലാം തടഞ്ഞ് നിർത്തി നീ അകലെയെങ്ങാനും പോകുമ്പോൾ തേക്കെണ്ണ കിട്ടിയാൽ കൊണ്ട് വരണേയെന്ന്
പറയുമായിരുന്ന ഒരാൾ ഇന്നലെ മരിച്ചു പോയി . 78 വയസ്സായിരുന്നു . പുലർച്ചെ മഴയുണ്ട് . തണുക്കുന്നു . തേക്കെണ്ണ തേയ്ക്കാൻ തോന്നി, അമ്പതാവാത്ത പഴയ ഓട്ടക്കാരനു . തേക്കെണ്ണ ? അതെന്ത്, എവിടെ കിട്ടും .
കത്തിയിട്ടും പട്ടുപോവാത്ത ഒരു മരംകിനിഞ്ഞഎണ്ണ ഉള്ളിൽ തിളയ്ക്കുന്നു .
Labels: കവിത, കുഴൂർ വിത്സൺ, തേക്കെണ്ണ, blog poetry, Kuzhur Wilson, malayalam blog, poetry, Teak oil
തിങ്കളാഴ്‌ച, മാർച്ച് 16, 2020
വീടുള്ള കവിതകൾ
പെങ്ങൾ വന്ന് പൊടി തട്ടിയെടുത്തു
പഞ്ചസാര അതിന്റെ സ്ഥലത്ത് തന്നെ പോയി ഇരിപ്പായി
അടങ്ങി ഒതുങ്ങി ഇരിക്കുന്ന തക്കാളികളെ കണ്ട് ചിരിപൊട്ടി
വേലിത്തലപ്പിലെ പൂക്കൾ അടുക്കളയിലേക്കൊളിഞ്ഞ് നോക്കി
അരി തിളച്ച് തൂവുന്നതിന്റെ മണംവിട്ട് വീടതിന്റെ ഗമ കാട്ടി
നെറുകയിൽ ഒരുമ്മയും കൊടുത്തു
വീട് വിങ്ങിപ്പൊട്ടി
കരച്ചിലിൽ തോന്നി
Labels: കവിത, കവിതകൾ, കുഴൂർ, കുഴൂർ വിത്സൺ, മലയാളം കവിതകൾ, വീട്, kavitha, Kuzhur Wilson, malayalam poetry, poetry
വ്യാഴാഴ്‌ച, മാർച്ച് 12, 2020
കടൽ മുരണ്ടു
ഇഷ്ടത്തിലായി
ഇഷ്ടക്കേട് തോന്നി
താഴോട്ട്
പോകുമ്പോൾ
ഒന്ന്
മറ്റേതിനോട്
പറഞ്ഞു
ഞാൻ
കടലിൽ തന്നെയുണ്ട്
ആദ്യമെത്തിയത്
കടൽ ചോദിച്ചു
മരുഭൂമിയാണ്
പൊള്ളുന്ന വാക്കുകൾ
പറഞ്ഞൊഴിഞ്ഞു
കതക് തുറക്കുമ്പോൾ
വേനൽമഴയിൽ നിന്ന്
ഒരു തുള്ളി നെറുകയിൽ വീണു
ആദ്യമെത്തിയത്
ബുധനാഴ്‌ച, മാർച്ച് 11, 2020
വെള്ളിയാഴ്‌ച, നവംബർ 29, 2019
കടൽക്കരയിൽ പന്ത്രണ്ട് പെൺകുട്ടികൾ
പന്ത്രണ്ട് പെൺകുട്ടികൾ
അവരൊറ്റയ്ക്കല്ല
എന്നിട്ടുമിടയ്ക്കിടെ
ഒറ്റയ്ക്ക്
മണ്ണ് വാരി കളിയ്ക്കുന്നു
മാമമുണ്ടാക്കുന്നു
തിര വന്നതിന്റെ
ഉപ്പു നോക്കുന്നു
എന്നിട്ടപ്പാടെ
വിഴുങ്ങുന്നു
പിന്നെയുമവൾ
മാമമുണ്ടാക്കുന്നു
കണ്ണുകളും
കൂടെ വരയ്ക്കുന്നു
കാറ്റിനെ
മുലപ്പാൽ മണക്കുന്നു
കടൽ
പിന്നെയും
തിരകളുമായി
വരുന്നു
കുഞ്ഞിന്റെ
മാമങ്ങളപ്പടി
കഴിച്ചിട്ടു പോകുന്നു
സങ്കടത്തോടെ
ചിരിക്കുന്നു
ഓടിയോടി വരുന്നു
ഭ്രാന്ത്രൻ യേശുവും
നടന്നോടി വരുന്നു
കടൽ വെള്ളത്താൽ
കുഞ്ഞു പാദങ്ങൾ
കഴുകുന്നു
പിന്നെ കണ്ണുനീരാൽ
കൺപീലി കൊണ്ടവൻ
പാദങ്ങളിലെ
നനവുകളൊപ്പുന്നു
കരഞ്ഞുകൊണ്ടുമ്മ വയ്ക്കുന്നു
പതിനൊന്നു
കുഞ്ഞുങ്ങൾ
വരിവരിയായ്
നിൽക്കുന്നു
പോരാഞ്ഞവൻ
കടലിനോട്
കടം ചോദിക്കുന്നു
കുഞ്ഞുങ്ങളെ
കൊഞ്ഞനം
കുത്തിക്കൊണ്ട്
ചിരിച്ച്
തിരിച്ചു പോകുന്നു
കണ്ണീരിനാൽ
ഇരുപത്തിയൊന്ന്
പാദങ്ങളും
നനച്ചിട്ടവൻ
ഉമ്മ വയ്ക്കാൻ
തുടങ്ങുന്നു
കുഞ്ഞുങ്ങൾ
കരയുന്നു
കടൽ
ഇടയ്ക്ക് തെറ്റുന്ന
പാട്ടു പാടുന്നു
മിടുക്കനായ
ഒരു തിര വന്ന്
മുഴുവൻ
കര കൊണ്ട്
മുഴുത്തൊരു
മാമമുണ്ടാക്കുന്നു
നമ്മുടെ ഭ്രാന്തൻ യേശു
കണക്കു തെറ്റാതെ
അതിനെ
പന്ത്രണ്ടായി
മുറിക്കുന്നു
മാമത്തിെന്റ കഷണങ്ങൾ
മീമിക്കായി
കടലിനോട്
പിന്നെയും
തെണ്ടുന്നു
കടൽ
രണ്ട്
ചെറുമീനുകൾ
എറിഞ്ഞു
കൊടുക്കുന്നു
വന്നതിനെ
പൊരിയ്ക്കുന്നു
കൈകളിൽ
അപ്പവും
മീനും
വായ്കളിൽ
വെള്ളം നിറയ്ക്കുന്നു
മാമുണ്ണാൻ
തുടങ്ങുമ്പോൾ
കടൽക്കരയിൽ
തെങ്ങിൻത്തോപ്പിൽ
അയ്യായിരം
കാക്കകൾ
കരയുന്നു
ചിരിച്ചു കൊണ്ടവൻ
പിന്നെയും
കടലിൽ
മാമ്മോദീസ മുങ്ങുന്നു
ക്വയറിൽ
കടലും കാറ്റും
കയറിക്കൂടുന്നു
പുതിയ പാട്ടും കേട്ട്
കാലം പിന്നെയും
മയങ്ങാൻ
തുടങ്ങുന്നു
photo by Shiju Basheer @ Ajman
Labels: കവിത, കുഴൂര് വിത്സണ്, ബ്ലോഗ്, blog, kavitha, Kuzhur Wilson, Poet, poetry
ഞായറാഴ്‌ച, ജൂലൈ 14, 2019
അവളുടെ പാദങ്ങള്‍
* * *
അതു നടന്ന വഴികളില്‍
പിന്നെയും ചില വാളന്‍ പുളികള്‍
പുളി മണത്ത്
പുത്തന്‍ കൂട്ടുകാരനു
കൈമാറും നേരം
വയസ്സനാ പുളിമരം
പുത്തന്‍ ഇലകള്‍ വീഴ്ത്തി
ഇളം പോലത്തെ മഞ്ഞയില്‍ ചവുട്ടി
കടുപ്പത്തിലൊരു ചായ കുടിക്കുവാന്‍
പൊട്ടിയ കാലുമായ് വന്നു
ആ കൊമ്പന്‍ മീശക്കാരനു
കുഞ്ഞുപാദങ്ങളില്‍ നല്ല രസം തോന്നി
പ്രേമത്തിന്റെ വടു തെളിഞ്ഞേ കിടക്കുന്നു
തെളിഞ്ഞ് കിടക്കുകയാണാ
പുളിമരത്തിന്‍ കാതല്‍
തച്ചനാ
മരം മുറിക്കും നേരം
അത്രയ്ക്ക് പഴയതാം
കുരുവികള്‍
പുതിയ ഈണം മീട്ടി
പുതുക്കുളത്തിലെ
രണ്ട് പരല്‍ മീനുകള്‍
മാനത്ത് കണ്ണികള്
മഴയത്ത് പറക്കുന്നു
പുളിമരത്തില്‍
കൊത്തുകയാണൊരുടല്‍
വശ്യമാം കണ്ണുകള്‍
വിയര്പ്പുമ്മ വയ്ക്കും മൂക്ക്
അകിട് നിറഞ്ഞ പോല്‍
രണ്ട് മേഘക്കുട്ടികള്‍
കാറ്റ് മാത്രമുമ്മ വച്ച്
ചുരത്തിയ കാട്ടാറുകള്‍
കാലവര്‍ഷണമാണമ്മേ
പഴേ പോലെ തണുപ്പില്ല
എങ്കിലും
വാരിയെല്ലിലൂടെ
ഒരു തണുപ്പ്
അരിച്ചരിച്ചിറങ്ങുന്നു
ഇടക്കാലത്തെ
മഴവെള്ളത്തിന്‍ വീടുകള്‍
പുഴയിലേക്കൊഴുകുന്ന
മാനത്ത് കണ്ണികള്
മഴ വരും
അതിനെ പിടിച്ചു കെട്ടി
ചുണ്ട് നനച്ചൊരു
നീളനുമ്മയും കൊടുത്ത്
കണ്ണടയ്ക്കുമ്പോള്‍
നിന്ന്
പൊട്ടിപൊട്ടിച്ചിരിക്കുകയാണ്
ഇടവപ്പാതി
നദി
ചുമ്മാ കരഞ്ഞ് കൊണ്ടൊഴുകുന്നു
മറ്റൊരു പൂവിനു
വയസ്സറിഞ്ഞ നൊമ്പരം
ഉള്ളില്‍ തുടിയ്ക്കുന്നു
രണ്ട് പരാഗരേണുക്കള്‍
കാറ്റില്‍ പറക്കുന്നു
മറ്റൊരു പ്രപഞ്ചം
അടിവയറ്റില്‍ വിരിയുന്നു
പ്രേമമില്ലാത്ത പാട്ടുപാടുന്നു
ഒരു തൊട്ടാവാടി
ജിവിതം മറക്കുന്നു
#New Poem
ശനിയാഴ്‌ച, മേയ് 25, 2019
രണ്ട് കവിതകള്‍
ഏറ്റവും
അതിപുരാതനമായ ഭാഷയില്
അത്രയും മധുരിക്കുന്ന ശബ്ദത്തില്
നിന്നെക്കുറിച്ച് പാടണമെന്ന്
വിചരിക്കുന്നു
ഉള്ളിലെ ബാബേല് ഗോപുരം തകര്ന്ന ടിയുന്നു
ഊമയുമാകുന്നു .
ഒട്ടുമുറങ്ങാതെ പുലര്ച്ചെ
എഴുതാനിരുന്നു
നിറച്ചെഴുതിയത് ഓര്മ്മങയുണ്ട്
എണീറ്റ് നോക്കുമ്പോള്
എഴുതി വച്ച പേജില്
വരികള്ക്ക്ത പകരം
Labels: #മൂല്യ_ശ്രുതി, കവിത, കുഴൂര്
ഞായറാഴ്‌ച, ഏപ്രിൽ 07, 2019
കുഞ്ഞയ്യൻ
പച്ചപ്പാൽ
കടുപ്പത്തിൽ ചായ
കിട്ടിയാൽ കള്ള്
ഇല്ലെങ്കിൽ മുലപ്പാൽ
ഒറ്റയ്ക്ക് കുടിപ്പവൻ എന്നൊരു അലങ്കാരമെഴുതിയാൽ
അധികമാവില്ല
തെങ്ങിനു തടമെടുക്കൽ, കുശാൽ
മറ്റൊരു മോന്ത കിണറ്റുവെള്ളം
ഒന്ന് രണ്ട് വലിയാൽ അകത്താക്കി കുഞ്ഞയ്യൻ കുഞ്ഞിച്ചെക്കന്
കൊച്ചമ്മ മറഞ്ഞ തക്കം നോക്കി
കരിക്കൊന്ന്
അറിയാതെ നിലത്തിട്ടു
കൊച്ചമ്മ വരും നേരം
കണ്ണ് മണ്ണിൽ നട്ടു കുഞ്ഞയ്യൻ കുഞ്ഞിച്ചെക്കൻ
കരിക്കിനാൽ കുളിച്ചെന്നാൽ
മാറുമെന്നായി സാറക്കൊച്ച്
പിന്നെയും കുഞ്ഞൻ കണ്ണ് മണ്ണില് നട്ടു
നിൽക്കുകയാണു തോട്ടത്തിലാ പഴയ തെങ്ങുകൾ
കുഞ്ഞയ്യന്റെ ജീവനുള്ള പ്രേതങ്ങൾ
പലതരം കാന്താരികൾ
കാറ്റടക്കം പറയുന്നു
പാടുന്നു
നിറയെ കുഞ്ഞയ്യന്മാർ
അവർക്കും പിഴയ്ക്കുന്നു
പടനിലത്തിലെ പാട്ടുകൾ
ചിത്രീകരണം - ശരവണന്





