കാക്ക
സ്വപ്നത്തില്‍ നാടിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
ഒരു കാക്ക വന്നു വിരുന്നു വിളിച്ചു
എണീറ്റ് നോക്കുമ്പോള്‍
അപ്പുറത്തെ ഫ്ലാറ്റിന്‍റെ ജനലില്‍
ഒരു പ്രാവു ഇരുന്നു ഉറങ്ങുന്നു
ഒന്നും മിണ്ടുന്നില്ല
വിരുന്നുകാരാ തിരിച്ചു പോകൂ
വിസയില്ലാതെ
എന്‍റെ സ്വപ്നത്തില്‍ കഴിയരുതേ
തെങ്ങുകള്‍
ഈന്തപ്പനകള്‍ചോദിച്ചു
തുറിച്ചു നോക്കുന്നതെന്തിന്
വിവര്‍ത്തന ശേഷമുള്ള
തെങ്ങുകളാണു ഞങ്ങൾ
മറന്നുവോ?
സ്വപ്നത്തില്‍ നാടിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
ഒരു കാക്ക വന്നു വിരുന്നു വിളിച്ചു
എണീറ്റ് നോക്കുമ്പോള്‍
അപ്പുറത്തെ ഫ്ലാറ്റിന്‍റെ ജനലില്‍
ഒരു പ്രാവു ഇരുന്നു ഉറങ്ങുന്നു
ഒന്നും മിണ്ടുന്നില്ല
വിരുന്നുകാരാ തിരിച്ചു പോകൂ
വിസയില്ലാതെ
എന്‍റെ സ്വപ്നത്തില്‍ കഴിയരുതേ
തെങ്ങുകള്‍
ഈന്തപ്പനകള്‍ചോദിച്ചു
തുറിച്ചു നോക്കുന്നതെന്തിന്
വിവര്‍ത്തന ശേഷമുള്ള
തെങ്ങുകളാണു ഞങ്ങൾ
മറന്നുവോ?