തിങ്കളാഴ്‌ച, നവംബർ 06, 2006


വിവര്‍ത്തനത്തിന് ഒരു വിഫലശ്രമം

കാക്ക

സ്വപ്നത്തില്‍ നാടിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
ഒരു കാക്ക വന്നു വിരുന്നു വിളിച്ചു
എണീറ്റ് നോക്കുമ്പോള്‍
അപ്പുറത്തെ ഫ്ലാറ്റിന്‍റെ ജനലില്‍
ഒരു പ്രാവു ഇരുന്നു ഉറങ്ങുന്നു

ഒന്നും മിണ്ടുന്നില്ല
വിരുന്നുകാരാ തിരിച്ചു പോകൂ
വിസയില്ലാതെ
എന്‍റെ സ്വപ്നത്തില്‍ കഴിയരുതേ

തെങ്ങുകള്‍

ഈന്തപ്പനകള്‍ചോദിച്ചു

തുറിച്ചു നോക്കുന്നതെന്തിന്
വിവര്‍ത്തന ശേഷമുള്ള

തെങ്ങുകളാണു ഞങ്ങൾ

മറന്നുവോ?

11 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

വിവര്‍ത്തനത്തിന് ഒരു വിഫലശ്രമം

കാക്ക

സ്വപ്നത്തില്‍ നാടിനെ വിവര്‍ത്തനം ചെയ്യുമ്പോള്‍
ഒരു കാക്ക വന്നു വിരുന്നു വിളിച്ചു

എണീറ്റ് നോക്കുമ്പോള്‍
അപ്പുറത്തെ ഫ്ലാറ്റിന്‍റെ ജനലില്‍
ഒരു പ്രാവു ഇരുന്നു ഉറങ്ങുന്നു

ഒന്നും മിണ്ടിയില്ല

വിരുന്നുകാരാ തിരിച്ചു പോകൂ
വിസയില്ലാതെ
എന്‍റെ സ്വപ്നത്തില്‍ കഴിയരുതേ


തെങ്ങുകള്‍

ഈന്തപ്പനകള്‍ചോദിച്ചു

തുറിച്ചു നോക്കുന്നതെന്തിന്
വിവര്‍ത്തനത്തിനുശേഷമുള്ള
തെങ്ങുകളാണ്ഞങ്ങള്‍


മറന്നുവോ?

പി. ശിവപ്രസാദ്‌ / മൈനാഗന്‍ പറഞ്ഞു...

വില്‍സണ്‍: 'തെങ്ങുകള്‍' നേരത്തെ വായിച്ച്‌ ആസ്വദിച്ചതാണ്‌. അപാരമായ കാവ്യസംസാരത്തിലെ പ്രജാപതിയാണ്‌ താങ്കളെന്ന്‌ അപ്പോള്‍ അടിവരയിട്ടു. ഇപ്പോള്‍ മറ്റൊരു വിവര്‍ത്തനം - 'കാക്ക' ഇതും നാണയത്തിന്റെ മറുവശം. അഭിനന്ദനങ്ങള്‍.

Kalesh Kumar പറഞ്ഞു...

ഇതാരും ശ്രദ്ധിക്കാ‍ത്തതെന്തന്ന് എനിക്ക് മനസ്സിലാകുന്നില്ല!

എന്ത് മനോഹരമായിട്ട് വിത്സണ്‍ എഴുതുന്നു!

sami പറഞ്ഞു...

കൃഷിക്കാരനായിരുന്ന എന്‍റെ അപ്പന്,
മരുഭൂമിയില്‍ വഴികാട്ടിയായ ഡാഡിയ്ക്കും.....താങ്കളുടെ പുസ്തകത്തിലെ സമര്‍പ്പണം കൂടി ഈ കവിതയുടെ കൂടെ ചേര്‍ക്കാന്‍ തോന്നുന്നൂ...വിത്സേട്ടാ..ഇതിനെക്കാള്‍ നന്നായി ഒരു വിവര്‍ത്തനം എങ്ങനെയാ ചെയ്യുക?????....താങ്കളുടെ കൃതിയില്‍ എനിക്കേറ്റവും ഇഷ്ടപ്പെട്ട കവിതയും ഇതു തന്നെ....

രാജ് പറഞ്ഞു...

കാക്ക മനോഹരമായിട്ടുണ്ടു്.

വല്യമ്മായി പറഞ്ഞു...

രണ്ടു കവിതകളും നന്നായി,കാക്ക കുടുതല്‍ ഇഷ്ടപ്പെട്ടു

വേണു venu പറഞ്ഞു...

വായിച്ചാസ്വദിച്ച എന്‍റെ അഭിനന്ദനങ്ങള്‍.

രാജീവ് സാക്ഷി | Rajeev Sakshi പറഞ്ഞു...

പ്രവാസിയുടെ സ്വപ്നങ്ങളെ ഇതിലും നന്നായി എങ്ങനെ വിവര്‍ത്തനം ചെയ്യും?

“ചിത്രകാരാ, ഒരിക്കലും നിന്റെ ചായക്കൂട്ടുകളില്‍ കറുപ്പുകൊണ്ടെന്നെ വരക്കരുതേ“
ചേട്ടന്‍‌റെ ഓട്ടോഗ്രാഫിലെ പഴയ സഹപാഠിയുടെ വാക്കുകള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു.
ഞാന്‍ അഭിമാനിക്കുന്നു;
ഞങ്ങള്‍ ഒരേ നാട്ടുകാരാണ്‍,
ഒരേ വിദ്യാലയത്തില്‍ പഠിച്ചവരാണ്‍,
എല്ലാറ്റിനുമുപരി വിത്സന്‍
എന്റെ ഏട്ടന്‍‌റെ കൂട്ടുകാരനാണ്‍!!

പട്ടേരി l Patteri പറഞ്ഞു...

വായിച്ചു ആസ്വദിച്ചു
പക്ഷെ സംശയങ്ങള്‍
കാക്ക വായിച്ചപ്പോള്‍ തോന്നിയതു...
സ്വപനത്തില്‍ കാക്കവരും ......
ദുബായില്‍ കാക്ക ഉണ്ടോ ?
എന്തിനാണു ആ പ്രാവിനെ അകറ്റുന്നതു?

ഏറനാടന്‍ പറഞ്ഞു...

വില്‍സന്റെ ബ്ലോഗില്‍ വൈകിയാണെത്തിയത്‌. അതിലെയോരോ വരികള്‍ക്കും ഒരു മാന്ത്രിക സ്‌പര്‍ശം അനുഭവപ്പെടുന്നു.

പിന്നെ ഇതിലെ കാക്ക പണ്ടത്തെ പാട്ടിലെ കാക്കയുടെ ബന്ധുവായിരിക്കുമല്ലേ? പട്ടേരിയുടെ സംശയം വെറുതെയാണ്‌. ദുബായില്‍ ഞാനിന്നൊരു കാക്കയെ കണ്ടു! മലപ്പുറം കാക്കയല്ല, ശരിക്കുമൊരു ഒറിജിനല്‍ കറുംകാക്ക മഞ്ഞിലെ മാനത്തൂടെ "കാ..കാ" പാടി പറന്നു പോവുന്നത്‌ കണ്ടു വാ പൊളിച്ചു!

Kuzhur Wilson പറഞ്ഞു...

“ചിത്രകാരാ, ഒരിക്കലും നിന്റെ ചായക്കൂട്ടുകളില്‍ കറുപ്പുകൊണ്ടെന്നെ വരക്കരുതേ“
ചേട്ടന്‍‌റെ ഓട്ടോഗ്രാഫിലെ പഴയ സഹപാഠിയുടെ വാക്കുകള്‍ ഞാന്‍ മനസ്സില്‍ കുറിച്ചിട്ടിരുന്നു.

raveevum rajeshum iranikulavum

'തെങ്ങുകള്‍' നേരത്തെ വായിച്ച്‌ ആസ്വദിച്ചതാണ്‌. അപാരമായ കാവ്യസംസാരത്തിലെ പ്രജാപതിയാണ്‌ താങ്കളെന്ന്‌ അപ്പോള്‍ അടിവരയിട്ടു.
sivaprasade
vakkukal sarikkum pisukki uapayogikkanam
aleekil pettennu pattini aakum
autographil ezhtuthiyathu
ippol ingane thirichu varunnathu
nalla karyamanu

ellam ingaen thirichu vannalo ?

kaleshinum,
samikkum
nandiyum marupadiyum illa