വ്യാഴാഴ്‌ച, നവംബർ 02, 2006


നീ അതു കണ്ടുവോ

ഒരേ സമയം
രണ്ട് ഇടങ്ങളില്‍ ഇരുന്നു
ഒരേ സ്വപ്നം കാണുന്ന
യന്ത്രം വികസിപ്പിച്ചെടുത്തതായി
ഞാന്‍ ഇന്നലെ സ്വപ്നം കണ്ടു

നീ അതു കണ്ടുവോ

12 അഭിപ്രായങ്ങൾ:

Kuzhur Wilson പറഞ്ഞു...

നീ അതു കണ്ടുവോ

ഒരേ സമയം

രണ്ട് ഇടങ്ങളില്‍ ഇരുന്നു

Unknown പറഞ്ഞു...

കൊള്ളാം വിത്സേട്ടാ. ഈ ചിന്ത രസിച്ചു.

sami പറഞ്ഞു...

ഈ യന്ത്രം എവിടെ?
എനിക്കൊന്നു വേണമാരുന്നു....
കിട്ടാന്‍ വല്ല വകുപ്പുമുണ്ടോ?
സെമി

Mubarak Merchant പറഞ്ഞു...

യന്ത്രവും ചിന്തയും നന്നായി.
ഓഫ്:
പണ്ട് കുന്നംകുളത്തൊരു കടയില്‍ ചെന്ന് ഒരാള്‍ ചോദിച്ചു: ‘എയ്‌ഡ്‌സ്ണ്ടാ?’
കടയുടമ സെയിത്സ്മാനോട്:‘അന്തോണ്യേ.. എയ്‌ഡ്‌സിണ്ട്രാ?’
സെയിത്സ്മാന്‍: ‘ഇല്യാലോ’
കടയുടമ വന്നയാളോട്: ‘സ്റ്റോക്കിപ്പൊ തീര്‍ന്നൊള്ളോ, അടുത്താഴ്ച്ച വന്നോള്ട്ടാ..’
അതുപോലെ എവിടെയെങ്കിലും ഈ യന്ത്രവും കിട്ടുമായിരിക്കും!

Kaippally പറഞ്ഞു...

എത്ര പുതുമനിറഞ്ഞ ആശയം.
ഒരു mandelbrot fractal പോലെ വിശാലം
self replication (മലയാള പദം അറിയില്ല) pattern പോലെ നിഗൂഢം
ഒന്നില്ലാതെ മറ്റൊന്നിനു നിലകോള്ളാന്‍ കഴിയാത്ത ഒരു Escher ചിത്രം പോലെ മനോഹരം

Kalesh Kumar പറഞ്ഞു...

നന്നായിട്ടുണ്ട് വില്‍‌സാ!

ദേവസേന പറഞ്ഞു...

നീ അതു കണ്ടുവോ
kandilla

vishakham athu kanduvallo ?
athu mathi

umbachy പറഞ്ഞു...

കാണാന്‍ പറ്റുമോന്നു
നോക്കുന്നു
ആളെ മനസ്സിലായില്ല
ആരാന്നു പറയുമോ
സ്വകാര്യായിട്ടു മതി
umbachy@yahoo.com
കല്പറ്റ
രാമന്‍
ജോസഫ്
എന്നൊക്കെ കണ്ടപ്പോ ആളെ അറിയാന്‍ ഒരാശ

മുസാഫിര്‍ പറഞ്ഞു...

വിശാഖം,

നല്ല ചിന്ത,ടെലിപ്പതി പോലെ എന്തെങ്കിലും സൂത്രം കൊണ്ടു പറ്റുമായിരിക്കും.
മയൂരിയിലെ പംക്തിയും കണ്ടിരുന്നു.നന്നായിട്ടുണ്ടു.

Rasheed Chalil പറഞ്ഞു...

നല്ല സ്വപ്നം. നല്ല ചിന്ത

വല്യമ്മായി പറഞ്ഞു...

എന്നിട്ടെന്തു മറുപടി കിട്ടി,നല്ല ചിന്ത

Kuzhur Wilson പറഞ്ഞു...

"കാണാന്‍ പറ്റുമോന്നു
നോക്കുന്നു
ആളെ മനസ്സിലായില്ല
ആരാന്നു പറയുമോ
സ്വകാര്യായിട്ടു മതി
umbachy@yahoo.com
കല്പറ്റ
രാമന്‍
ജോസഫ്
എന്നൊക്കെ കണ്ടപ്പോ ആളെ അറിയാന്‍ ഒരാശ "

swykaryam venda
josephineyum
ramaneyum
anganeyum

kalppattaye mashe ennu vilikkanum
kazhiyumayirunna oral

athraye ullu
love
kuzhoor wilson
www.kuzhoor.com